റിയാദില്‍ റെയ്ഡ്; വിദേശി വനിതകള്‍ കസ്റ്റഡിയില്‍
റിയാദ്: സ്വദേശി വനിതകള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ അഞ്ച് വിദേശി വനിതകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നടത്തിയ റെയ്ഡിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. റിയാദിലെ ഷോപിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും അഞ്ഞൂറിലധികം പരിശോധനകളാണ് മാനവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം നടത്തിയത്. ലേഡീസ് സ്‌റ്റോര്‍, ബ്യൂടി പാര്‍ലര്‍, എന്നിവിടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളിലാണ് വിദേശി വനിതകളെ പിടികൂടിയത്. ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ഹെല്‍ത് കാര്‍ഡ് ഇല്ലാത്ത […]












