ദുഷ്‌കര വര്‍ഷം; സമയോചിത ഇടപെടല്‍ സമ്പദ് ഘടനയെ സഹായിച്ചു: രാജാവ്
റിയാദ്: സൗദിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാന്‍ കാരണം ജനങ്ങളുടെ സഹകരണമാണെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. ബജറ്റ് അവതരിപ്പിക്കുന്നതിന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച അത്യപൂര്‍വമായ പകര്‍ച്ചവ്യാധിയെയാണ് ലോകം അഭിമുഖീകരിക്കുന്നത്. വൈറസ് ബാധിച്ച രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സജന്യ ചികിത്സ നല്‍കി. ജീവന്‍ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം റിയാല്‍ അനുവദിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചതും രാജാവ് എടുത്തു പറഞ്ഞു. ചരിത്രത്തിലെ ദുഷ്‌കരമായ […]










