Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Saudi News

Damam, gulf, Jeddah, Riyad

മുപ്പത് വര്‍ഷത്തിന് ശേഷം സൗദ് – ഇറാഖ് അതിര്‍ത്തി തുറന്നു

റിയാദ്: മുപ്പത് വര്‍ഷം മുമ്പ് അടച്ച സൗദ് – ഇറാഖ് അതിര്‍ത്തി തുറന്നു. ഇതോടെ സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശമായ അറാര്‍ വഴി റോഡ് ഗതാഗതം പുനരാരംഭിച്ചു. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അടച്ച അതിര്‍ത്തിയാണ് തുറന്നുകൊടുത്തത്. 1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വിച്‌ഛേദിച്ചു. ഇതോടെയാണ് അറാര്‍ ജദീദത് അതിര്‍ത്തി അടച്ചത്. ഇറാനുമായി 1500റിലധികം കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഇറാഖുമായി റോഡ് ഗതാഗതം പുനരാരംഭിക്കുന്നത് സൗദി […]

gulf

അണിഞ്ഞൊരുങ്ങി ഡ്യൂട്ടിക്കെത്തിയാല്‍ പണികിട്ടും

റിയാദ്: വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്നതു പോലെ അണിഞ്ഞൊരുങ്ങി ഡ്യൂട്ടിക്കെത്തിയാല്‍ പണികിട്ടും. സൗദി ആരോഗ്യ വകുപ്പ് അധികൃതരാണ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വസ്ത്രധാരണം സംസ്‌കാരത്തിന് അനുയോജ്യമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇറുകിയ വസ്ത്രങ്ങള്‍ പാടില്ല. ഇസ്‌ലാമിക സംസ്‌കാരത്തിന് വിരുദ്ധമായ ചിത്രങ്ങളും എഴുത്തുകളും ചഹ്‌നങ്ങളും പതിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കുണ്ട്. പൊതു സംസ്‌കാരത്തിന് എതിരായ ഹെയര്‍ സ്‌റ്റൈല്‍ അനുവദിക്കില്ല. കൈകളില്‍ അസാധാരണമായ ചെയിന്‍ അണിയുന്നതിനും വിലക്കുണ്ട്. സൗന്ദര്യ

Damam, gulf, Jeddah, Riyad

വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി പുനപരിശോധിക്കും: മന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി പുനപരിശോധിക്കുമെന്ന് സൂചന. സമ്പദ് ഘടന സാധാരണ നിലയിലാകുന്നതോടെ വാറ്റ് കുറക്കുന്നത് പരിഗണിക്കുമെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബിപറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് 5 ശതമാനമായിരുന്ന മൂല്യ വര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. വേദനയോടെയാണ് വാറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമാനിച്ചത്. സമ്പദ് ഘടന മെച്ചപ്പെടുന്നതോടെ നികുതി പഴയ നിരക്കിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. നികുതിയുടെ മറവില്‍ കൃത്രിമം കാണിക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ

Damam, gulf, Jeddah, Riyad

കുല്‍നാ അമന്‍: വ്യക്തി സുരക്ഷ ഇനി മൊബൈല്‍ ആപില്‍

റിയാദ്: സൗദിയില്‍ വ്യക്തിഗത സുരക്ഷ ഉറപ്പു വരുത്തുന്ന കുല്‍നാ അമന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചതായി പൊതു സുരക്ഷാ വകുപ്പ്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനാണ് ആപ്ലിക്കേഷനെന്നും അധികൃതര്‍ വ്യക്തമാക്കി. താമസാനുമതി രേഖയായ ഇഖാമ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മൊബൈല്‍ ആപ് ഉപയോഗിക്കാന്‍ കഴിയും. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വ്യക്തിഗത സുരക്ഷക്കാണ് മൊബൈല്‍ ആപ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. മനുഷ്യക്കടത്ത്, ശാരീരിക-മാനസിക പീഡനം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്ക് ആപ്പിലൂടെ പരാതി സമര്‍പ്പിക്കാം. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുക, സാമൂഹിക

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പറില്‍ മിഡ് വീക് ഗ്രേറ്റ് ഓഫേഴ്‌സ്

നറിയാദ്: ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റിലെ മനില പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മിഡ് വീക് ഓഫേഴ്‌സ് പ്രഖ്യാപിച്ചു. നവംബര്‍ 27 വരെ നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ കാമ്പയ്‌നില്‍ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്. ഭക്ഷ്യവിഭവങ്ങള്‍, മത്സ്യം, മാസം, പച്ചക്കറികള്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ബ്രാന്റഡ് ഉത്പ്പന്നങ്ങള്‍ എന്നിവ ആകര്‍ഷകമായ വിലക്കിഴിവില്‍ പ്രൊമോഷനില്‍ ഒരുക്കിയിട്ടുണ്ട്. മിഡ് വീക് ഗ്രേറ്റ് ഓഫേഴ്‌സിന്റെ ഭാഗമായി മൊബൈല്‍ ആക്‌സസറീസ്, വാചുകള്‍, സണ്‍ഗ്ലാസ് എന്നിവക്ക്

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ നിന്നു വിമാന സര്‍വീസ്; സിവില്‍ ഏവിയേഷനുമായി എംബസി ചര്‍ച്ച നടത്തി

റിയാദ്: ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് ഇന്ത്യന്‍ എംബസി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം സൗദി അറേബ്യ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മഷിന്‍ എന്‍ റാം പ്രസാദിന്റെ നേതൃത്വത്തില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്. അതോറിറ്റി

Damam, gulf, Jeddah, Riyad

സല്‍മാന്‍ രാജാവ്; ഭരണ സാരഥ്യത്തിന്റെ ആറു വര്‍ഷങ്ങള്‍

റിയാദ്: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സ്ഥാനാരോഹണത്തിന് ആറു വര്‍ഷം. രാജ്യം കണ്ടതില്‍ ഏറ്റവും മികച്ച പരിഷ്‌കരണങ്ങള്‍ക്കും വികസനങ്ങള്‍ക്കുമാണ് സല്‍മാന്‍ രാജാവിന്റെ ഭരണ സാരഥ്യം സാക്ഷ്യം വഹിക്കുന്നത്. 2015 ജനുവരി 23ന് ആണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സൗദി അറേബ്യയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. ഹിജ്‌റ കലണ്ടര്‍ പ്രകാരം ആറു വര്‍ഷം പൂര്‍ത്തിയായി. അബ്ദുല്ലാ രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് കിരീടാവകാശിയായിരുന്ന സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ്യത്തിന്റെ ഏഴാമത് ഭരണ സാരഥ്യം

Damam, gulf, Jeddah, Riyad

എണ്ണ ഉത്പാദന നിയന്ത്രണം തുടരും: ഒപെക്

റിയാദ്: ക്രൂഡ് ഓയില്‍ ഉത്പാദനം കുറക്കാനുളള തീരുമാനം തുടരുമെന്ന് ഒപെക് രാജ്യങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ വില തകര്‍ച്ച നേരിടാന്‍ അടുത്ത വര്‍ഷം വരെ ഉത്പാദനം നിയന്ത്രിക്കുമെന്ന് ഒപെക് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദന നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. ക്രൂഡ് ഓയിലിന്റെ ശരാശരി വില ജാരലിന് 40 ഡോളറാണ്. ഉത്പാദന നിയന്ത്രണം തുടരുമെന്ന പ്രഖ്യാപനം വന്നതോടെ എണ്ണ വിലയില്‍ നാലു ശതമാനം വര്‍ധനവ് രേഖപ്പെടുത്തു. ബ്രന്റ് ക്രൂഡിന് ബാരലിന്

Damam, gulf, Jeddah, Riyad

സി മോയിന്‍കുട്ടി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച സാമൂഹിക പ്രവര്‍ത്തകന്‍

തബൂക്ക്: മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ സി മോയിന്‍കുട്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച സാമൂഹിക പ്രവര്‍ത്തകനാണ് സി മോയിന്‍കുട്ടി. അധികാരസ്ഥാനത്ത് ഇരിക്കുമ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തമാക്കുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ജനകീയ നേതാക്കന്മാരെയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് തബൂക്ക് സെന്‍ട്രല്‍ കെഎംസിസി സംഘടിപ്പിച്ച അനുസ്മരണം യോഗം അഭിപ്രായപ്പെട്ടു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കെ പി മുഹമ്മദ് കൊടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. സക്കീര്‍ മണ്ണാര്‍മല അധ്യക്ഷത വഹിച്ചു. അലി വെട്ടത്തൂര്‍,

gulf

ശൂറാ സമിതികളില്‍ വനിതകള്‍ക്ക് നിയമനം

റിയാദ്: സൗദി ശൂറാ കൗണ്‍സിലിന്റെ വിവിധ സമിതികളില്‍ വനിതകള്‍ക്ക് നിയമനം. സുരക്ഷാ കാര്യ സമിതി ഉള്‍പ്പെടെ പുരുഷന്‍മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന 14 സമിതികളില്‍ 24 വനിതകളെയാണ് നിയമിച്ചത്. ആരോഗ്യ സമിതി അധ്യക്ഷയായി ഡോ. സൈനബ് ബിന്ത് മുത്തന്ന അബു താലിബിനെ തെരഞ്ഞെടുത്തു. സമിതിയിലെ പകുതി അംഗങ്ങളും വനിതകളാണ്. ഡോ. അമീറ അല്‍ ബലവി, ഡോ. ആലിയ അല്‍ദഹ്‌ലവി, ഡോ. മോനാ അല്‍ മുഷയ്ത്, ഡോ. നജ്‌വ അല്‍ ഗംദി എന്നിവരാണ് വനിതാ അംഗങ്ങള്‍. ഡോ. മഹാ അല്‍ സിനാനെ

Damam, gulf, Jeddah, Riyad

ശീതകാല വിനോദ സഞ്ചാരത്തിന് പദ്ധതി

റിയാദ്: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ശീതകാല പരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.. ഉംറ തീര്‍ത്ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സൗദി ടൂറിസം അതോറിറ്റിയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രളും ഉള്‍പ്പെടുത്തി ടൂറിസം പാക്കേജുകള്‍ നടപ്പിലാക്കും. ഇത് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശീതകാലമാകുന്നതോടെ പൈതൃക നഗരങ്ങളിലും ചരിത്ര സ്ഥലങ്ങളിലും കൂടുതല്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കും. വിവിധ വിനോദ പരിപാടികളും അരങ്ങേറും. ആഭ്യന്തര, അന്താരാഷ്ട്ര ഉംറ

Damam, gulf, Jeddah, Riyad

വ്യാജ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

നറിയാദ്: ഗുണനിലവാരം കുറഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. പ്രമുഖ ബ്രാന്റുകളുടെ വ്യാജ ഉത്പ്പന്നങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ സൗന്ദര്യ വര്‍ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. വിപണിയില്‍ നിന്നു ശേഖരിച്ച ഉല്‍പ്പന്നങ്ങളുടെ ഉറവിടം തേടിയുളള അന്വേഷണമാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത്. രണ്ടു ഫ്‌ളാറ്റുകളിളാണ് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 1.85 ലക്ഷം പാക്കറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. വാണിജ്യ മന്ത്രാലയം, പൊതു

Damam, gulf, Jeddah, Riyad

കിഡ്‌സ് ക്രിയേഷന്‍സ് ശിശുദിനാഘോഷം

റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ കുട്ടികളുടെ കൂട്ടായ്മ ‘കിഡ്‌സ് ക്രിയേഷന്‍സ്’ ശിശുദിനം ആഘോഷിച്ചു. പൂര്‍ണമായും കുട്ടികള്‍ നിയന്ത്രിച്ച പരിപാടി ഓണ്‍ലൈനിലാണ് അരങ്ങേറിയത്. കുരുന്നുകളുടെ സര്‍ഗവൈഭവം പ്രകടിപ്പിക്കുന്നതിനുളള അവസരമാണ് ശിശുദിനത്തിന്റെ ഭാഗമായി അരങ്ങേറിയത്. അംഗപരിമിതികളെ അതിജയിച്ച് പ്രതിഭ തെളിയിച്ച കുമാരി രാധിക ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവകളുണ്ടാക്കി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി കുട്ടികള്‍ നടത്തുന്ന കുട്ടികളുടെ പരിപാടി എന്ന പ്രമേയത്തിലണ് ശിശുദിനം ആഘോഷിച്ചത്. ചിത്രം വരച്ചും പാട്ടുപാടിയും നൃത്തച്ചുവടുവെച്ചും കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി. ഭിന്നശേഷിക്കാരായ കുരുന്നുകളെ ഓര്‍ക്കുന്നതിനും ചേര്‍ത്തു

Scroll to Top