രുചിഭേദങ്ങളുടെ കലവറയൊരുക്കി ജര്‍ജീര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു
റിയാദ്: രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി ജര്‍ജീര്‍ റസ്റ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ പൗരപ്രമുഖനും യുവസംരംഭകനുമായ മിശാല്‍ നാദിര്‍ അബ്ദുറഹ്മാന്‍ അല്‍ ശൈബാനി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ സലാം, ഷഫീഖ്, താജുദ്ദീന്‍ ഫിറോസ് ഖാന്‍, റാഷിദ് തങ്ങള്‍, അബ്ദുല്‍ സമദ്, ലാലു വര്‍ക്കി, സലിം ഇഞ്ചക്കല്‍ തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത ഇന്ത്യന്‍, ചൈനീസ്, അറബ് വിഭവങ്ങളുടെ കലവറയാണ് ജര്‍ജീര്‍ റസ്‌റ്റോറന്റില്‍ […]














