Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

Saudi News

Damam, gulf, Jeddah, Riyad

താനൂര്‍ മണ്ഡലം കെ എം സി സി യാത്രയയപ്പ് സംഗമം

ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. മൂന്നര പതിറ്റാണ്ട് നീണ്ട പവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി ട്രഷറര്‍ മനാഫ് പിപി, 14 വര്‍ഷത്തെ പ്രവാസത്തിന് ശേഷം മടങ്ങുന്ന ജോയിന്റ് സെക്രട്ടറി റിയാസ് മൂപ്പന്‍ എന്നിവര്‍ക്ക് ദമ്മാം താനൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച വാഹനാപകടത്തില്‍ മരിച്ച മുഹമ്മദ് സനദ്, മുഹമ്മദ് ഷെഫീഖ്, അന്‍സിഫ് എന്നിവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നടന്നു. […]

Damam, gulf, Jeddah, Riyad

എം യു എഫ് സി ഇന്റെര്‍ണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ദമാം: മലബാര്‍ യുണൈറ്റഡ് എഫ് സി യുടെ ഇന്റെര്‍ണല്‍ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം. ടൂര്‍ണമെന്റ് കമ്മിറ്റി ചയര്‍മാന്‍ ഡോ: സാഹിദ് നസീര്‍ കിക്ക് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് നൗഷാദ് മാവൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് കൊണ്ടോട്ടി സ്വാഗതവും സുനീര്‍ നന്ദിയും പറഞ്ഞു. ക്ലബ്ബ് മാനേജര്‍ അഷ്‌റഫ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ പ്രേം, ഷനൂബ്, അഫ്താബ്, ജൈസല്‍, സൗദ്, സഹല്‍, നൗഷാദ് പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റില്‍ നാല് ടീമുകള്‍ പങ്കെടുക്കും. ലീഗ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍

Damam, gulf, Jeddah, Riyad

ഖാലിദിയ ഫുട്ബാള്‍ അക്കാദമിക്ക് തുടക്കം

ദമാം: ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേത്യത്വത്തില്‍ ഫുട്ബാള്‍ കോച്ചിങ് അക്കാദമിക്ക് തുടക്കം. ഓണ്‍ലൈന്‍ റെജിസ്‌ട്രേഷനിലൂടെ 5നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നാലു സെക്ഷനുകളിലാണ് പരിശീലനം. പ്രസിഡന്റ് തോമസ് തൈപ്പറമ്പില്‍ ജേഴ്‌സി വിതരണം ഉദ്ഘാടനം ചെയ്തു. നിര്‍വാഹക സമിതി അംഗം മുജീബ് അരീക്കോട് കിക്ക്ഓഫ് നിര്‍വഹിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകളെല്ലാം ഓണ്‍ലൈനായി നടക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കായികക്ഷമത, മാനസിക ഉന്മേഷം എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് തോമസ് തൈപ്പറമ്പില്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന പരിപാടിയില്‍

Damam, gulf, Jeddah, Riyad

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്: റിംഫ് പ്രതിഷേധിച്ചു

റിയാദ്: മാധ്യമ പ്രവര്‍ത്തകനും കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ദല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വടക്കെ ഇന്ത്യന്‍ സംസ്ഥനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപെടുന്നു. തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അറുതി വരുത്തണമെന്നും പ്രതിഷേധ പ്രമേയം ആവശ്യപ്പെട്ടു.

Damam, gulf, Jeddah, Riyad

സി എച് ചരിത്രം രചിച്ച പരിഷ്‌കര്‍ത്താവ്: അനീസ് ചുഴലി

മിദ്‌ലാജ് വാലിയന്നുര്‍ ബുറൈദ: കേരളത്തില്‍ നവേത്ഥാന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ചരിത്രം രചിച്ച പരിഷ്‌കര്‍ത്താവാണ് സി എച് മുഹമ്മദ് കോയ എന്ന് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലി. അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കേരള സമൂഹം സി എചിനെ സ്മരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ പുരോഗതിയുടെ അടിസ്ഥാനം സി എച്ചിന്റെ ദീര്‍ഘവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സി എച് സെന്റര്‍ ബുറൈദ കമ്മിറ്റി സംഘടിപ്പിച്ച സി എച് അനുസ്മരണം ഉദ്ഘാടനം ചെയ്തു

women job in saudi
Damam, gulf, Jeddah, Riyad

ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക തൊഴില്‍; കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിന് ധരാണാ പത്രം ഒപ്പുവെച്ചു. ഗതാഗകത മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയവുമാണ് ധരാണാ പത്രത്തില്‍ ഒപ്പുവെച്ചത്. ഗതാഗത മേഖലയില്‍ വിദേശികള്‍ക്ക് പകരം 45,000 തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനാണ് ധാരണാ പത്രം ഒപ്പുവെച്ചതെന്ന് ഗതാഗത മന്ത്രി എഞ്ചിനിയര്‍ സാലേ അല്‍ജാസിര്‍ പറഞ്ഞു. ഗതാഗത മേഖലയിലെ തൊഴിലുകള്‍ പ്രവിശ്യ അടിസ്ഥാനമാക്കി തരംതിരിക്കും. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് മാത്രമായി ജോലി നിജപ്പെടുത്തും. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് നിയമനം നല്‍കുന്നതിനാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഓണ്‍ലൈന്‍ പഠനം തുടരും

റിയാദ്: സൗദി അറേബ്യയില്‍ ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതുവരെ വിദൂര പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മാര്‍ച്ച് 9ന് സ്‌കൂള്‍ അടച്ചതിന് ശേഷം ഓഗസ്ത് 30ന് ആണ് വിദൂര പഠനം ആരംഭിച്ചത്. രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദൂര പഠനം തുടരാനാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്ര ഡോ. ഹമദ് ആലുശൈഖ് വ്യക്തമാക്കി. രാജ്യത്തെ അധ്യായന വര്‍ഷത്തിന് രണ്ട് ടേമുകളാണുളളത്. ആദ്യ ടേം ഡിസംബര്‍

Damam, gulf, Jeddah, Riyad

ജീപാസ് ക്ലിയറന്‍സ് സെയിത്സ് ആരംഭിച്ചു; 70 ശതമാനം വരെ വിലക്കിഴിവ്

റിയാദ്: വെസ്‌റ്റേണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ജനപ്രിയ ബ്രാണ്ടായ ജീപാസ് ഉത്പ്പന്നങ്ങള്‍ ക്ലിയറന്‍സ് സെയിത്സ് പ്രഖ്യാപിച്ചു. ഈ മാസം 10 വരെ അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ക്ലിയറന്‍സ് സെയിത്സ്. രാവിലെ 10 മുതല്‍ രാത്രി 9 വരെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ട്രോളി ബാഗ്‌സ്, എന്റര്‍ടൈന്‍മെന്റ് ഉത്പ്പന്നങ്ങള്‍, പഴ്‌സനല്‍ കെയര്‍ പ്രൊഡക്ട്‌സ് തുടങ്ങി വൈിവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് വിലക്കിഴിവില്‍ ലഭ്യമാക്കിയിട്ടുളളത്. ജീപാസിന് പുറമെ റോയല്‍ഫോഡ്,

Damam, gulf, Jeddah, Riyad

നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു 580 ഇന്ത്യക്കാര്‍ നാട്ടിലെത്തി

റിയാദ്: ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ (തര്‍ഹീല്‍) കഴിഞ്ഞിരുന്ന 580 ഇന്ത്യക്കാര്‍ നാട്ടിലെത്തി. റിയാദില്‍ നിന്നുള്ള സംഘത്തെ സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളില്‍ ദല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലാണ് എത്തിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ദല്‍ഹിയിലേക്കു 335ഉും ലക്‌നൗവിലേക്കു 245 പേരുമാണ് മടങ്ങിയത്. ഒരു മാസത്തിനിടെ സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1,162 പേരാണ് ഇന്ത്യയിലെത്തിയത്. സൗദയിലെ വിവിധ വകുപ്പുകളും സൗദി എയര്‍ലൈന്‍സുമായി ഏകോപനം നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതെന്ന് എംബസി അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തര്‍ഹീലില്‍ കഴിയുന്നവരുടെ

Damam, gulf, Jeddah, Riyad

സുഡാന്‍ സാമാധാന കരാര്‍ സ്വാഗതം ചെയ്ത് സൗദി മന്ത്രി സഭ

റിയാദ്: സുഡാന്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള സമാധാന കരാറിനെ സൗദി മന്ത്രി സഭാ യോഗം അഭിനന്ദിച്ചു. സുഡാന്‍ ജനതയുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നേടിയെടുക്കുന്നതിന് കരാര്‍ സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. സുഡാന്റെ പരമാധികാരം, ദേശീയ ഐക്യം, പ്രദേശിക സമഗ്രത, ബാഹ്യ ഇടപെടലില്‍ നിന്നുളള സംരക്ഷണം എന്നിവയാണ് സമാധാന കരാര്‍ ലക്ഷ്യം വെക്കുന്നത്. ഇതിനെ പിന്തുണക്കുന്നു. വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. അണുവായുധങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തിന്റെ ആവശ്യം

Damam, gulf, Jeddah, Riyad

ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷത്തിനകം പണം മടക്കി ലഭിക്കും: സൗദിയ

റിയാദ്: ഏജന്‍സികള്‍ വിതരണം ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് ഏജന്‍സികളെ സമീപിക്കണമെന്ന് അധികൃതര്‍. എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് വാങ്ങിയ ടിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ലെന്നും സൗദിയ അറിയിച്ചു. റദ്ദാക്കിയ ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് ട്രാവല്‍ ഏജന്‍സികളെയോ ടിക്കറ്റ് വിതരണം ചെയ്ത ടൂറിസം സ്ഥാപനങ്ങളെയോ സമീപിക്കണം. ഏജന്‍സികളില്‍ നിന്നെടുത്ത ടിക്കറ്റ് ഒരു വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ സൗദി എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് മാറ്റം വരുത്താന്‍ കഴിയില്ല. ടിക്കറ്റ് റീഫണ്ട് ചെയ്യാനും സാധ്യമല്ല. എന്നാല്‍ സൗദി

Damam, gulf, Jeddah, Riyad

‘കരിക്കോട്ടക്കരി’ ചര്‍ച്ച ചെയ്തു ചില്ല സര്‍ഗവേദി

റിയാദ്: ചില്ല സര്‍ഗവേദി ഒക്ടോബര്‍ മാസം വായനാ, സംവാദ പരിപാടി ഓണ്‍ലൈനില്‍ നടന്നു. കുടിയേറ്റ കര്‍ഷകരുടെ ജീവിതം പറയുന്ന വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന്റെ വായനാനുഭവം ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെയും കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ഭരണകൂടം നടപ്പാക്കുന്ന കര്‍ഷകവിരുദ്ധ നിയമങ്ങളും ചര്‍ച്ച ചെയ്തു. ഇ സന്തോഷ് കുമാറിന്റെ മൂന്ന് വിരലുകള്‍ എന്ന കഥാ സമാഹാരത്തിന്റ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു. ചരിത്രത്തിന്റെ ഇഴകള്‍ക്കൊപ്പം ഭാവനയും ഫാന്റസിയും ഉള്‍ച്ചേര്‍ന്നവയാണ് സന്തോഷ് കുമാറിന്റെ കഥകളെന്ന്

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 13ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ഇരുപത്തിയൊന്നാമത് പൊതു പരീക്ഷ നവംബര്‍ 13ന് ഓണ്‍ലൈനില്‍ നടക്കും. ഇതിന്റെ സൗദി ദേശീയതല പ്രചരണ യോഗം ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്തു. 100 ചോദ്യങ്ങളെ അഹ്‌ല്‌, മാഹിര്‍, ഫാഇസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങയി തിരിച്ചാണ് പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയാക്കുകയോ ഇഷ്ടമുള ഭാഗം ഒഴിവാക്കുകയോ ചെയ്യാം. ഓരോ വിഭാഗത്തിലും മികച്ച വിജയം നേടുന്നവര്‍ക്ക് ഉപഹാരവും

Damam, gulf, Jeddah, Riyad

നജ്‌റാനില്‍ വീണ്ടും ഹൂതി ഡ്രോണ്‍; സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ നജ്‌റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത ഡ്രോണ്‍ സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ യമനില്‍ നിന്ന് ഹൂതികളാണ് നിയന്ത്രിക്കുന്നത്. ഇത് ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ശ്രമം. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമന്‍ അതിര്‍ത്തി പ്രവിശ്യയായ നജ്‌റാനില്‍ ഹൂതികള്‍ നിരന്തരം ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുകയാണെന്നു സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കഴിഞ്ഞ മാസം 10ന് രണ്ട്

Scroll to Top