പുതുവത്സര പുലരി വരെ ബിഗ് ഡീല്‍; ലുലുവില്‍ 12 മണിക്കൂര്‍ ഷോപ്പിംഗ്
റിയാദ്: പുതുവത്സര പുലരി വരെ ഓണ്‍ലൈനില്‍ ബിഗ് ഡീല്‍ ഒരുക്കി ലുലു ഹൈപ്പര്‍. www.luluhypermarket.com/en-sa/ വെബ്‌സൈറ്റ് വഴിയും ലുലു ഷോപ്പിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഏറ്റവും വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 31 ന് ഉച്ചക്ക് 12 മുതല്‍ 2021 ജനുവരി 1 അര്‍ധ രാത്രി വരെ 12 മണിക്കൂറാണ് അതിശയകരമായ വിലക്കിഴിവില്‍ ‘ബിഗ് ബാംഗ്’ പ്രമോഷന്റെ ഭാഗമായി ഷോപിംഗിന് അവസരം ഒരുക്കിയിട്ടുളളത്. മുന്‍നിര ഇലക്‌ട്രോണിക്‌സ് ബ്രാന്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ […]













