Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

Saudi News

Damam, gulf, Jeddah, Riyad

വാര്‍ത്തകളറിയാന്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു

റിയാദ്: സൗദി യുവാക്കളില്‍ 90 ശതമാനവും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാലു വര്‍ഷം മുമ്പ് ഇത് 14 ശതമാനമായിരുന്നെന്നും അറബ് യൂത്ത് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത മാധ്യമങ്ങളെ ഒഴിവാക്കി ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് പ്രധാനമായും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത്. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുളള 18നും 24നും ഇടയില്‍ പ്രായമുളള 4,000 യുവതി യുവാക്കളിലാണ് സര്‍വേ നടത്തിയത്. രാജ്യത്തെ 87 ശതമാനം യുവാക്കളും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപിംഗ് […]

Damam, gulf, Jeddah, Riyad

റിയാദില്‍ മരിച്ച അനില്‍ കുമാറിന്റെ മൃദദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച തിരുവനന്തപുരം കാട്ടാക്കട അനില്‍കുമാര്‍ ഗോപിനാഥന്‍ ആചാരിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ഇരുപത്തിരണ്ട് വര്‍ഷമായി പ്രവാസിയായിരുന്നു. നാലു വര്‍ഷമായി റിയാദിലെ മെറ്റല്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു ജോലി. നിയമക്കുരുക്കില്‍പ്പെട്ട് രണ്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോര്‍ക്കയില്‍ പരാതിപ്പെട്ടു. ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി കണ്‍വീനറുമായ കെ പി എം സാദിഖ് ഇടപെട്ടതോടെ നോര്‍ക്ക വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തി. മൃതദേഹം നാട്ടില്‍

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍; ഏഴാം ഘട്ടത്തില്‍ കേരളത്തിലേക്ക് 19 സര്‍വീസുകള്‍

റിയാദ്: വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 28 വിമാന സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ 19 സര്‍വീസും കേരളത്തിലേക്കാണ്. ഒക്‌ടോബര്‍ 5 മുതല്‍ 24 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. റിയാദില്‍ നിന്നു എട്ടും ദമ്മാമില്‍ നിന്നു 11 സര്‍വീസും കേരളത്തിലേക്ക് നടത്തും. റിയാദില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒന്നും കൊച്ചിയിലേക്ക് മന്നും സര്‍വീസ് നടത്തും. കണ്ണൂരിലേക്ക് ഒന്നും കോഴിക്കോടേക്ക് മൂന്നും സര്‍വീസുകളാണ് റിയാദില്‍ നിന്നുളളത്.

Damam, gulf, Jeddah, Riyad

എംബസിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ സന്ദേശം

റിയാദ്: എംബസിയുടെപേരില്‍ പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. supportindianembassy എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ടും indianhighcommission20@yahoo.com എന്ന ഇമെയില്‍ ഐഡിയും എംബസിയുടേതല്ല. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് സന്ദേശം നല്‍കി പണം സമാഹരിക്കുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹം വഞ്ചിതരാകരുതെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. www.eoiriyadh.gov.in വെബ്‌സൈറ്റില്‍ ഔദ്യോഗിക ഇ മെയില്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍, ട്വിറ്റര്‍, ഫെയ്‌സ് ബുക് ഐ ഡി എന്നിവ

Damam, gulf, Jeddah, Riyad

ജുഡീഷ്യറി ഭരണവര്‍ഗത്തിന്റെ അടിമകള്‍; രാജ്യത്തിന്റെ ഭാവി ആശങ്കയില്‍: നവയുഗം

അല്‍ഹസ്സ: ഭരണവര്‍സത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു വിധികള്‍ പ്രഖ്യാപിയ്ക്കുന്ന ന്യായാധിപന്മാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തകര്‍ക്കുമെന്ന് നവയുഗം സാംസ്‌ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അല്‍ഹസ്സ മേഖലയില്‍ പുതിയതായി രൂപീകരിച്ച നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവ അധ്യക്ഷത വഹിച്ചു. അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ അന്‍സാരിയ്ക്ക് അംഗത്യം നല്‍കി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നവയുഗം കലണ്ടര്‍ വിതരണം മേഖല കമ്മിറ്റി ജോയിന്റ്

Damam, gulf, Jeddah, Riyad

ലോക കേരള സഭയുടെ അടുത്ത വിമാനം ഒക്‌ടോബര്‍ 8ന്

ദമ്മാം: കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തി മാതൃകയാവുകയാവുകയാണ് ദമ്മാമിലെ നോര്‍ക്ക – ലോക കേരള സഭ കൂട്ടായ്മ. പതിമൂന്ന് സര്‍വീസുകളാണ് ഇതുവരെ കേരളത്തിലേക്ക് സര്‍വീസ് നടത്തിയത്. 979 റിയാലാണ് ടിക്കറ്റ് നിരക്ക്. അടുത്ത സര്‍വീസ് ഒക്ടോബര്‍ 8 ന് ദമാമില്‍ നിന്നു കൊച്ചിയ്ക്ക് പുറപ്പെടുമെന്ന് കണ്‍വീനര്‍ ആല്‍ബിന്‍ ജോസഫ് അറിയിച്ചു. വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ അപര്യാപ്തതയും,ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഉയര്‍ന്ന ടിക്കറ്റ് നിരക്കും ഈടാക്കുന്ന സാഹചര്യത്തിലാണ് കിഴക്കന്‍ പ്രവിശ്യയിലെ സാധാരണ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന

Damam, gulf, Jeddah, Riyad

സേവന പ്രവര്‍ത്തനങ്ങള്‍ പ്രകടനപരതയാവരുത്: തെന്നല മൊയ്തീന്‍കുട്ടി

റിയാദ്: മലപ്പുറം ജില്ല കെഎംസിസി വെല്‍ഫെയര്‍ വിംഗ് വി-മീറ്റ്2020 വളണ്ടിയര്‍ സംഗമം നടന്നു. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഇരുനൂറ് വളണ്ടിയര്‍ സുലൈ റാഹത്ത് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തു. കെഎംസിസി ദേശീയ സെക്രട്ടേറിയേറ്റ് അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ തെന്നല മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം ഭൗതിക താല്‍പര്യങ്ങള്‍ക്കപ്പുറം ദൈവ പ്രീതിയും സമൂഹിക ഉത്തരവാദിത്തമാണ്. സേവന പ്രവര്‍ത്തനങ്ങള്‍ പ്രകടനപരതയായി മാറേണ്ടതില്ലെന്നും മൊയ്തീന്‍കുട്ടി തെന്നല

Damam, gulf, Jeddah, Riyad

രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരം: എം പി വിന്‍സന്റ്

റിയാദ്: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മറ്റി സമകാലീന രാഷ്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കെ പി സി സി തൃശൂര്‍. ജില്ലാ പ്രസിഡന്റ് എം പി വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. യൂപിയില്‍ അരങ്ങേറുന്നത് ഭരണകൂട ഭീകരതയാണ്. സ്ത്രീകള്‍ക്കെതിരെയുളള അക്രമം അപലപനുയമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയൂടെ നേതൃത്വത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നത്. ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ഒന്നായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സൗദിയിലും

Damam, gulf, Jeddah, Riyad

അഞ്ച് റിയാലിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ സാമ പുറത്തിറക്കി

റിയാദ്: പുതിയ അഞ്ച് റിയാല്‍ നോട്ട് പുറത്തിറക്കിയതായി കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. പെട്രോകെമിക്കല്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നോട്ട് തയ്യാറാക്കിയിട്ടുളളത്. ദേശീയ കറന്‍സി വികസന പദ്ധതിയുടെ ആദ്യ പടിയാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ അഞ്ച് റിയാല്‍ നോട്ടെന്ന് സാമ അറിയിച്ചു. സുരക്ഷാ സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ നോട്ടിന്റെ പ്രത്യേകത. വ്യത്യസ്ത താപനില, ഈര്‍പ്പം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ നോട്ടിന് കഴിയും. മടക്കപ്പെടുമ്പോള്‍ കേടുപാടുകള്‍ ഉണ്ടാകില്ല. കൈമാറി പോകുന്ന നോട്ടുകളില്‍

Damam, gulf, Jeddah, Riyad

ജസാനില്‍ ഹൂതി മിസൈല്‍; ആളപായമില്ല

റിയാദ്: ജസാനില്‍ ഹൂതികള്‍ തൊടുത്ത മിസൈല്‍ പതിച്ച് നിര്‍ത്തിയിട്ട കാറിന് കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്ന് രാവിലെയാണ് തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജസാനില്‍ മിസൈല്‍ പതിച്ചത്. യമനില്‍ നിന്നു ഹൂത്തികളാണ് മിസൈല്‍ തൊടുത്തത്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താനാണ് ശ്രമിച്ചതെങ്കിലും ആളപായവും പരിക്കും ഇല്ല. മിസൈല്‍ അവശിഷ്ടം പതിച്ചാണ് കാറിന് കേട്പാട് സംഭവിച്ചതെന്നു സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി പറഞ്ഞു. യമനില്‍ നിന്നു ജസാനിലെ അല്‍

Damam, gulf, Jeddah, Riyad

ആശ്രിത ലെവി പിന്‍വലിക്കില്ലെന്ന് ധന മന്ത്രാലയം

റിയാദ്: വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രാലയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഫരീഹ് പറഞ്ഞു. ഒരംഗത്തിന് മാസം 400 റിയാലാണ് ലെവി ഈടാക്കുന്നത്. രാജ്യത്ത് വിദേശ തൊഴിലാളികളുടെ മക്കളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. ഇതു കുറച്ചുകൊണ്ടുവരുന്നതിനാണ് ആശ്രിത ലെവി ഏര്‍പ്പെടുത്തിയത്. രാജ്യത്തിന് ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരണം. എന്നാല്‍ മാത്രമേ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുകയുളളൂ. ഇതാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ കാരണം. തൊഴിലാളികള്‍ക്കുളള ലെവി തൊഴിലുടമയും ആശ്രിതര്‍ക്കുളള ലെവി

Damam, gulf, Jeddah, Riyad

ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ ഉത്തരവ്

റിയാദ്: ബിനാമി സംരംഭം നടത്തിയ ഇന്ത്യക്കാരനെ നാടുകടത്താന്‍ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സൗദിയില്‍ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ക്ലീനിംഗ് മെറ്റീരിയല്‍ വിപണനം ചെയ്യുന്ന സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് ഇഖ്ബാല്‍ ബിനാമി സംരംഭമാണ് നടത്തുന്നതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. 20,000 റിയാല്‍ പിഴ അടക്കണം. ഇതിനു പുറമെ സകാത്ത്, നികുതി എന്നിവ അടക്കുകയും വേണം. ഇയാളെ സഹായിച്ച സ്വദേശി പൗരന്‍ അലി ബിന്‍ ഖലഫ് ബിന്‍ ഹമദ് അല്‍ദോസരിയും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ഖര്‍ജ്, യാംബു ശാഖകളില്‍ മെഗാ 6 ഡെയ്‌സ് പ്രൊമോഷന്‍

അല്‍ ഖര്‍ജ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ്, യാംബു ശാഖകളില്‍ നടക്കുന്ന മെഗാ 6 ഡെയ്‌സ് പ്രൊമോഷന് ഉപഭോക്താക്കളുടെ സ്വീകാര്യത ഏറുന്നു. സെപതംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 5 വരെ പ്രത്യേക ഓഫറില്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നത്. അല്‍ ഖര്‍ജ് സുലൈമാനിയ കിംഗ് സൗദ് റോഡിലുളള സിറ്റി ഫ്‌ളവര്‍ സ്‌റ്റോറില്‍ നടന്ന പ്രൊമോഷന്റെ ഉദ്ഘാടനത്തില്‍ സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. മുഹമ്മദലി പാങ്ങ് (കെ.എം.സി.സി), ഡോ. നാസര്‍

Damam, gulf, Jeddah, Riyad

ദുരിതപര്‍വ്വത്തിന് മോചനം: അരുണ്‍ രാജും അനീഷും നാടണഞ്ഞു

വാദി ദവാസിര്‍: ഒന്നര വര്‍ഷത്തെ ദുരിത പര്‍വ്വത്തിനൊടുവില്‍ മലയാളികള്‍ നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങാന്‍ അവസരം ഒരുങ്ങിയത്. തിരുവനന്തപുരം കാട്ടാക്കട അരുണ്‍ രാജ്, കൊല്ലം കൊട്ടാരക്കര അനീഷ് എന്നിവരാണ് മടങ്ങിയത്. റിക്രൂടിംഗ് ഏജന്‍സിക്കു വന്‍തുക നല്‍കിയാണ് ഇവര്‍ സൗദിയിലെത്തിയത്. കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു ജോലി. ഇവര്‍ക്കു ഇഖാമയും വര്‍ക് പെര്‍മിറ്റും നേടിയിരുന്നില്ല. തുടങ്ങത്തില്‍ ശമ്പളം ലഭിച്ചിരുന്നു. ഒന്നര വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ താമസസ്ഥലത്ത് ദുരിതത്തിലായിരുന്നു. തൊഴിലുടമയില്‍ നിന്നു സഹായം ലഭിക്കാതായതോടെ ദൈനംദിന

Scroll to Top