ജനിതക മാറ്റം സംഭവിച്ച കൊവിഡ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പ്രാഥമിക പഠനം അനുസരിച്ച് കൊവിഡ് വാക്‌സിന്‍ ജനിതകമാറ്റം ഉണ്ടായ വൈറസിനെ പ്രതിരോധിക്കുമെന്നും മന്ത്രിപറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസിനെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. .സൗദി ഭരണകൂടവും ആരോഗ്യ മന്ത്രാലയവും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രതിക്ഷപ്പെട്ട കൊവിഡ് വൈറസിന്റെ വകഭേദം അതിവേഗം പടരുന്നുണ്ടോ എന്നു പഠിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. […]














