സൗദി ബജറ്റിന് അംഗീകാരം; കൊവിഡ് പ്രതിരോധത്തിന് മുന്‍ഗണന
റിയാദ്: സൗദി അറേബ്യയുടെ അടുത്ത വര്‍ഷത്തെ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുളളത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗത്തിലാണ് 2021ലെ ബജറ്റിന് അംഗീകാരം നല്‍കിയത്. 990 ബില്യന്‍ റിയാല്‍ ചെലവും 849 ബില്യന്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്നു. 141 ബില്യന്‍ റിയാലാണ് കമ്മി കണക്കാക്കുന്നത്. മന്ത്രിസഭാ സെക്രട്ടറി ജനറല്‍ പ്രിന്‍സ് അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യഫ് ബജറ്റ് സംബന്ധിച്ച് ഉത്തരവ് അവതരിപ്പിച്ചു. തുടര്‍ന്ന് […]










