Sauditimesonline

vd satheesan
മനസ്സറിഞ്ഞ സതീശന്‍, വിശ്വസിച്ച പറവൂര്‍; വോട്ടല്ല, ഇവിടെ വാഴുന്നത് സ്‌നേഹം

Saudi News

gulf

ഐസൊലേഷന്‍ വാര്‍ഡ് അടച്ചു; ആഹ്‌ളാദം പങ്കുവെച്ച് ജീവനക്കാര്‍

റിയാദ്: കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേകം തയ്യാറാക്കിയ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡ് അടച്ചു. രോഗ ബാധിതരുടെ എണ്ണം കുറഞ്ഞതോടെയാണ് വാര്‍ഡ് അടച്ചത്. വാര്‍ഡ് അടച്ചതില്‍ ആശുപത്രി ജീവനക്കാര്‍ ആഹ്‌ളാദം പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രോഗ ബാധിതര്‍ വര്‍ധിച്ചതോടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചത്. ഒരു ഐസൊലേഷന്‍ വാര്‍ഡ് മാത്രമാണ് അടച്ചത്. അതേസമയം, കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ കൊവിഡ് ചികിത്സ തുടരും. റിയാദിലെ കൊവിഡ് ചികിത്സാ മേഖലയില്‍ സുപ്രധാന കേന്ദ്രമാണ് കിംഗ് […]

Damam, gulf, Jeddah, Riyad

വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ല; പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ഒക്‌ടോബറില്‍ പുനരാംരംഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണ്. വ്യാജ ലെറ്റര്‍ പാടില്‍ തയ്യാറാക്കിയ സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹിം ബിന്‍ അബ്്വുല്ല അല്‍ റൗദ നിഷേധിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് സൗദിയില്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്‍മാരെ മടക്കി കൊണ്ടു വരുന്നതിന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സൗദിയിലുളള

Damam, gulf, Jeddah, Riyad

വ്യവസായ മേഖലയില്‍ 1.15 ബില്യണ്‍ നിക്ഷേപം

റിയാദ്: സൗദിയിലെ വ്യവസായിക മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നേടാന്‍ കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ വകുപ്പു മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖൊറൈഫ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യവസായ മേഖല ഏറ്റവും മികച്ച സൂചനകളും ഫലങ്ങളുമാണ് നല്‍കിയത്. കൊവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ജൂലൈ മാസത്തില്‍ 471 സ്വദേശി പൗരന്‍മാര്‍ക്ക് സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ നിയമനം ലഭിച്ചു. 1,904 വിദേശി

Damam, gulf, Jeddah, Riyad

വിലക്കിഴിവില്‍ വിപ്ലവമൊരുക്കി നെസ്‌റ്റോ ഹൈപ്പര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ചതുര്‍ദിന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. പ്രൈസ് റവലൂഷന്‍ എന്ന പേരില്‍ ആഗസ്ത് 12 മുതല്‍ 15 വരെയാണ് പ്രൊമോഷന്‍. മികച്ച ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളതെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. വെജിറ്റബിള്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, മാസം, ഹോട് ഫുഡ്, ഡ്രൈ ഫ്രൂട്, ഗ്രോസറി, സ്വീറ്റ്‌സ്, പ്രൊസസഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, സുസന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ലഗേജ്, പഠനോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, റെഡിമെയ്ഡ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും

Damam, gulf, Jeddah, Riyad

കൊവിഡ് ബാധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ബുറൈദയില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: കൊവിഡ് ബാധിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി ബീരാന്‍ കുട്ടി (55) ആണ് മരിച്ചത്. കടുത്ത ന്യുമോണിയ, പ്രമേഹം എന്നിവയെ തുടര്‍ന്ന് മൂന്നാഴ്ചയായി സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുലൈഖക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന ബീരാന്‍ കുട്ടി അല്‍ വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്നു. ദഅ്‌വാ സെന്ററിലും കെ എം സി സിയിലും

Damam, gulf, Jeddah, Riyad

ദ്വിദിന ആരോഗ്യ ഉച്ചകോടി ആരംഭിച്ചു

റിയാദ്: ജി20 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ഉച്ചകോടി ആരംഭിച്ചു. കൊവിഡിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ദ്വിദിന വിര്‍ച്വല്‍ ഉച്ചകോടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ സംവിധാനവും സാങ്കേതിക വിദ്യയുടെ ഉപയോഗവും എന്ന വിഷയം ചര്‍ച്ച ചെയ്തു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെ കൈമാറാമെന്നും ഭാവിയിലെ നവീകരണ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്നും ഉച്ചകോടി വിശദമായി പരിശോധിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലുണ്ടായ പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളുമാണ് പ്രധാനമായും ഇന്ന് ചര്‍ച്ച ചെയ്തത്. സൗദി

Damam, gulf, Jeddah, Riyad

ഹുറൂബായ 3000 ഇന്ത്യക്കാര്‍ ഫൈനല്‍ എക്‌സിറ്റ് നേടി

റിയാദ്: നിയമ ലംഘകരായി കഴിയുന്ന 3581 ഇന്ത്യക്കാര്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ എംബസി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ഇന്ത്യക്കാര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നേടിയത്. സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ ഇന്ത്യന്‍ എംബസി ജൂണ്‍ മാസം രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. തൊഴിലുടമയില്‍ നിന്നു ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹുറൂബില്‍ ഉള്‍പ്പെട്ട 3032 ഇന്ത്യക്കാര്‍ക്കും ഇഖാമ കാലാവധി കഴിഞ്ഞ

Damam, gulf, Jeddah, Riyad

ഖത്തീഫിലെ കൊവിഡ് ടെസ്റ്റ് സെന്റര്‍ അടച്ചു

റിയാദ്: സൗദി അറേബ്യയിലെ ഖത്തീഫ് ഗവര്‍ണറേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കൊവിഡ് ടെസ്റ്റ് സെന്റര്‍ അടച്ചു. രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച പ്രദേശമാണ് ഖത്തീഫ്. വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് ലബോറട്ടറി അടച്ചത്. ഖത്തീഫിലെ ദാറൈനിലാണ് കൊവിഡ് ടെസ്റ്റ് ലാബോറട്ടറി പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ആശുപത്രിയുടെ നിയന്ത്രണത്തില്‍ മാര്‍ച്ച് 7ന് ആണ് ലബോറട്ടറിയില്‍ സാമ്പിള്‍ ടെസ്റ്റ് ആരംഭിച്ചത്. ഖത്തീഫില്‍ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് ഇവിടെ കേന്ദ്രീകരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം അനുഷ്ടിച്ചിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തത്മന്‍ എന്ന പേരില്‍ പ്രത്യേക

Damam, gulf, Jeddah, Riyad

വിഭാഗിയത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

റിയാദ്: സൗദിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിഭാഗീയത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന്റെ നിര്‍ദേശം. മത വിദ്വേഷത്തിന് കാരണമാകുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മത സ്പര്‍ദ സൃഷ്ടിക്കാനും വിഭാഗിയത പ്രോത്സാഹിപ്പാക്കാനും ശ്രമിച്ചതിനെതിരെയാം് നടപടി. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശം പ്രചരിച്ച സാഹചര്യത്തിലാണ് പബ്‌ളിക് പ്രോസിക്യൂഷന്റെ ഇടപെടല്‍. ക്രിമിനല്‍ നിയമത്തിലെ 15, 17 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണ്. പൊതുജന സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക

Damam, gulf, Jeddah, Riyad

ഇ ഐ എ കരട് പിന്‍വലിക്കണമെന്ന് കേളി

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ പിന്തുടര്‍ച്ചയായ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ (ഇഐഎ 2020) കരട് പിന്‍വലിക്കണമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. അന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. പുതിയ വ്യവസായങ്ങളും ഇതര സംരംഭങ്ങളും ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ല. ഡാമുകളുടെയും ഖനികളുടെയും റോഡുകളുടെയും വികസന പ്രവര്‍ത്തികള്‍ നടക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ല. ഇത്തരത്തില്‍ പരിസ്ഥിതിയുടെ വിനാശത്തിന് കാരണമാകുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഗോള പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നടക്കുന്ന

Damam, gulf, Jeddah, Riyad

വാട്‌സ്ആപ് മോഷണം: പരാതി നല്‍കുമെന്ന് ഭര്‍ത്താവ്; ഡൈവോഴ്‌സ് വേണമെന്ന് ഭാര്യ

റിയാദ്: വാട്‌സ്ആപ് സന്ദേശം മോഷ്ടിച്ചതിന് ഭാര്യക്കെതിരെ ഭര്‍ത്താവ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഒന്‍പത് മാസത്തിലധികം ആക്‌സസ് ചെയ്തു. നിരീക്ഷണത്തിന് വിധേയമാക്കിയെന്നുമാണ് സൗദി പൗരന്റെ ആക്ഷേപം. ഇതിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമോ എന്നാണ് ഇയാള്‍ പരിശോധിക്കുന്നത്. സ്‌കൂള്‍ അധ്യാപികയായ ഭാര്യ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ പ്രവേശിച്ചുവെന്ന് കണ്ടെത്തി. അക്കൗണ്ടിലെ വീഡിയോ ഉള്‍പ്പെടെയുളള മുഴുവന്‍ ഡാറ്റകളും ശേഷരിച്ചെന്നാണ് ഭര്‍ത്താവിന്റെ ആക്ഷേപം. ഭാര്യയുടെ പെരുമാറ്റം ചാരപ്പണിയും സൈബര്‍ കുറ്റകൃത്യവുമാണെന്ന് ഇയാള്‍ പറയുന്നു. ഡാറ്റകള്‍ തട്ടിയെടുത്ത ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തെങ്കിലും പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഭാര്യ

Damam, gulf, Jeddah, Riyad

ഹഷീഷ് കടത്ത്; രണ്ട് സൗദി വനിതകള്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയില്‍

റിയാദ്: സൗദിയിലെ ജസാനില്‍ 224 കിലോഗ്രാം ഹഷിഷ് പിടികൂടി. രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്നു സ്വദേശി പൗരന്‍മാരെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു. കന്നുകാലി തീറ്റയും ബാര്‍ലിയും നിറച്ച ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് 224 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തത്. ചെക് പൊയിന്റുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ഡ്രൈവര്‍ക്കു പുറമെ രണ്ട് സ്ത്രീകളാണ് ട്രക്കില്‍ സഞ്ചരിച്ചത്. ജസാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദെയര്‍ ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്റിലാണ് ഹാഷിഷ് പിടികൂടിയത്. പിടിയിലായവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയതായി ആഭ്യന്തര

Damam, gulf, Jeddah, Riyad

ലിന്റു ലിസയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: സൗദിയില്‍ മരിച്ച മലയാളി നഴ്‌സ് ലിന്റു ലിസ ജോര്‍ജ്ജി(31)ന്റെ മൃതദേഹം ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം നാളെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴിയാണ് കൊച്ചിയിലെത്തിക്കുന്നത്. ആലപ്പുഴ കുമരന്‍കേരി ചക്കുകുളം വീട്ടില്‍ ലിന്റു ലിസാ കഴിഞ്ഞ മാസം 28ന് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. അഞ്ചു വര്‍ഷമായി അല്‍ ഖസീം ഉനൈസ കിംഗ് സൗദ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സാണ്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ്

Damam, gulf, Jeddah, Riyad

കൊവിഡ് ആന്റി വാക്‌സിന്‍; സൗദിയില്‍ ക്ലിനിക്കല്‍ പരീക്ഷണം

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ആന്റി വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നു. ചൈനയുമായുളള കരാറിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് കമ്പനിയായ കാന്‍സിനോയുമായി സഹകരിച്ചാണ് കൊവിഡ് ആന്റി വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിനുള കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുളളത്. വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുകയും ഒന്നും രണ്ടും ഘട്ടങ്ങള്‍ ചൈനയില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. രണ്ടു ഘട്ടങ്ങളിലെ പരീക്ഷണങ്ങളില്‍ നിന്നു മികച്ച ഫലമാണ് ലഭിച്ചത്. മാത്രമല്ല സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് വിവിധ

Scroll to Top