Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

Saudi News

Damam, gulf, Jeddah, Riyad

യോഗ ദിനം: ഫോട്ടോഗ്രഫി, പേസ്റ്റര്‍ രചന മത്സരം

റിയാദ്: അന്താരഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഫോട്ടോഗ്രഫി, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തുന്നു. സൗദിയിലെ പ്രകൃതിദൃശ്യം, ശ്രദ്ധേയമായ കെട്ടിട സമുച്ചയം എന്നിവയുടെ പശ്ചാത്തലത്തില്‍ യോഗ ആസനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക രീതിയില്‍ നില്‍ക്കുന്നതായിരിക്കണം ഫോട്ടേഗ്രഫി മത്സരത്തിന് അയക്കുന്ന ചിത്രങ്ങള്‍. യോഗയുടെ വിവിധ ഭാവങ്ങളാണ് പോസ്റ്റര്‍ രചനയുടെ പ്രമേയമായി തെരഞ്ഞെടുക്കേണ്ടത്.. രചനകള്‍ ഫോണ്‍, ഇഖാമ നമ്പര്‍ ഉള്‍പ്പെടെ ജൂണ്‍ 20ന് മുമ്പ് cul.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോട്ടോഷോപ്പില്‍ തയ്യാറാക്കുന്ന രചനകള്‍ പരിഗണിക്കുന്നതല്ല. ഓരോ ഇനത്തിലും […]

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര യോഗാദിനം: സൗദിയില്‍ ത്രിദിന പരിപാടികള്‍

റിയാദ്: അന്താരാഷ്ട്ര യോഗ ദിനത്തോനെുബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികള്‍ നടത്തുമെന്ന് സംഘാടകര്‍. ജൂണ്‍ 20നു വൈകുന്നേരം 4ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പരിപാടി ഉത്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസെഫ് സഇീദ് അദ്ധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ആയുര്‍വേദ യോഗ വിദഗ്ധനും ആയുര്‍വേദ യോഗ ഗ്രന്ഥകര്‍ത്താവും അമേരിക്കന്‍ വേദിക് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകനുമായ പദ്മഭൂഷണ്‍ ഡോ. ഡേവിഡ് ഫ്രൊളി മുഖ്യപ്രഭാഷണം നടത്തും. ശ്രീവ്യാസ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഗുരുജി

Damam, gulf, Jeddah, Riyad

കൊവിഡ് പരിശോധന: റിയാദില്‍ ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍

റിയാദ്: തലസ്ഥാന നഗരിയില്‍ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാഹനങ്ങളിലെത്തുന്നവര്‍ക്കു പുറത്തിറങ്ങാതെ സാമ്പിള്‍ ശേഖരിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലസ്, എയര്‍പോര്‍ട് ഗേറ്റ്, ദര്‍ഇയ്യ എന്നിവിടങ്ങളിലാണ് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്. രാവിലെ 9 മുതല്‍ രാത്രി 12 വരെ സാമ്പിള്‍ ശേഖരിക്കും. ദിവസവും 7000 സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ആവശ്യമായ ക്രമീകരണമാണ് ഒരുക്കിയിട്ടുളളത്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങളിലാണ് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലെത്തേണ്ടത്. പരിശോധനക്കെത്തുന്നവരെ വാഹനങ്ങളില്‍ ഇരുത്തി ഒന്നര മിനുട്ടിനകം

Damam, gulf, Jeddah, Riyad

കൊവിഡ് ചികിത്സിക്കാന്‍ ഡെക്‌സമെതസോണ്‍ ഉപയോഗിക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ചികിത്സയ്ക്കായി ഡെക്‌സമെതസോണ്‍ സ്റ്റിറോയിഡ് ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുളളവരുടെ മരണ നിരക്ക് 35 ശതമാനം കുറക്കാന്‍ ഇത് ഫലപ്രദമാണെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ കോര്‍ട്ടിസോണ്‍ സ്റ്റിറോയിഡായ ഡെക്‌സമെതസോണ്‍ ഉള്‍പ്പെടുത്താന്‍ ഇന്നാണ് മന്ത്രാലയം തീരുമാനിച്ചത്. ഓക്‌സിജന്‍ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെക്‌സമെതസോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിദഗ്ദ പഠനം നടക്കുന്നുണ്ട്. ഏറ്റവും പുതിയ പഠന ഫലങ്ങളില്‍ ഇത് ഉപയോഗിക്കുന്നതു മൂലം

Damam, gulf, Jeddah, Riyad

വിസ തട്ടിപ്പിനിരായായ മലയാളികള്‍ ദുരിതത്തില്‍

റിയാദ്: വിസ തട്ടിപ്പിനിരയായ മലയാളികള്‍ ജോലിയും ശമ്പളവുമില്ലാതെ അല്‍ ഖസീമില്‍ ദുരിതത്തില്‍. ഇഖാമ നേടാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍. പത്തുമാസം മുമ്പാണ് ഹോട്ടല്‍ ജോലിക്കാണ് ഇവര്‍ ഖസീമിലെ അല്‍ റാസില്‍ എത്തിയത്. കൊല്ലം സ്വദേശി സലീം ആണ് ജോലി വാഗ്ദാനം നല്‍കി രണ്ടു ലക്ഷം രൂപക്ക് വിസ കൊടുത്ത് ഇവരെ കൊണ്ടുവന്നത്. ഒരാള്‍ വിസിറ്റിംഗ് വിസയിലാണ് എത്തിയത്. അഞ്ചുമാസം ഹോട്ടലില്‍ ജോലി ചെയ്തു. ഇതിനിടെ ഹോട്ടല്‍ നടത്തിയിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. ഇതോടെയാണ് ഇവര്‍

Damam, gulf, Jeddah, Riyad

അണ്‍അക്കമ്പനീഡ് കാര്‍ഗോ ഇളവുകള്‍ കൊറിയറിനും നല്‍കണം

റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നു ലഗേജുകള്‍ ഇന്ത്യയിലെത്തിക്കുന്നതിന് ഉദാര സമീപനം സ്വീകരിക്കണമെന്ന് ആവശ്യം. യാത്രക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ട സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെത്തി അണ്‍അക്കമ്പനീഡ് കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ കഴിയില്ല. കാര്‍ഗോക്കു നല്‍കുന്ന ആനുകൂല്യം കൊറിയര്‍ സര്‍വീസിന് നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ കാര്‍ഗോ നിശ്ചലമായിരിക്കുന്ന സാഹചര്യമാണുളളത്. 38 ശതമാനം നികുതി ഏര്‍പ്പെടുത്തി 70 കിലോ കൊറിയര്‍ സര്‍വീസ് വഴി സാധനം അയക്കാന്‍ അനുമതി നല്‍കിയാല്‍ കോടിക്കണക്കിന് രൂപ ഇന്ത്യാ സര്‍ക്കാരിന് നികുതി ഇനത്തില്‍ ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന്

Damam, gulf, Jeddah, Riyad

കാര്‍ഗോ കസ്റ്റംസ് ഡ്യൂട്ടി ഇളവിന് ടിആര്‍ പ്രയോജനപ്പെടുത്തണം

റിയാദ്: പ്രവാസം അവസാനിപ്പിച്ച് ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വകാര്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനു കസ്റ്റംസ് ഡ്യൂട്ടി ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ബി പി എല്‍ കാര്‍ഗോ സര്‍വീസ് അറിയിച്ചു. ഇതുസംബന്ധിച്ച് ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് (ടിആര്‍) എന്ന പേരില്‍ കസ്റ്റംസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ സാധനങ്ങള്‍ ഇതുപ്രകാരം ഡോര്‍ ഡെലിവറി ചെയ്യാന്‍ ബി പി എല്‍ കാര്‍ഗോ പ്രത്യേക ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍ക്കും ഇന്ത്യയില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിആര്‍ പ്രകാരം കസ്റ്റംസ്

Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനം: യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് എംബസി

റിയാദ്: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ചാര്‍ട്ടര്‍ വിമാനങ്ങളുടെ സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍ (എസ്ഒപി) പ്രകാരമുളള നിര്‍ദേശങ്ങളിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 20 മുതല്‍ ജി സി സി രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കുളള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച (https://www.eoiriyadh.gov.in/alert_detail/?alertid=42) നോട്ടീസില്‍ പറയുന്നു. ദല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും വെബ്‌സൈറ്റിലുണ്ട്.

Damam, gulf, Jeddah, Riyad

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ദുരിതപര്‍വം; അനുഭവം വിവരിച്ച് യുവതി (Video)

തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും എയര്‍പോര്‍ട്ടിലില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. മാസങ്ങളായി ദുരിതത്തില്‍ കഴിഞ്ഞവര്‍ ഏറെ ക്ലേശം സഹിച്ചാണ് നാട്ടിലെത്തുന്നത്. ഇവരോട് അങ്ങേയറ്റം പരുഷമായാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പെരുമാറുന്നതെന്ന് റിയാദില്‍ നുന്നു പോയ ദനുജ ബിനോജ് പറഞ്ഞു. വിമാനം എയര്‍പോര്‍ട്ടിലെത്തിയതിന് ശേഷം നാലു മണിക്കൂറിലധികം സമയം കഴിഞ്ഞാണ് എമിഗ്രേഷന്‍ ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സമ്പൂര്‍ണ പരാജയമാണ്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ യാതൊരു

Damam, gulf, Jeddah, Riyad

‘പ്രതിരോധ’യാത്രയയപ്പ്…

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) കുടുംബാഗങ്ങളായ സീമ ഗോപകുമാര്‍, ഗാഥാ ഗോപകുമാര്‍, നവനീത് ഗോപകുമാര്‍ എന്നിവര്‍ക്ക് പ്രസിഡന്റ് എസ് പി ഷാനവാസ് ഉപഹാരം സമ്മാനിക്കുന്നു. കൊവിഡ് കാലത്ത് ഒത്തുകൂടല്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലെത്തിയാണ് റിംല ഭാരവാഹികര്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചത്. കൊവിഡ് പ്രതിരോധത്തിനുളള കവറോളും ഫെയ്‌സ് ഷീള്‍ഡും ധരിച്ചാണ് ഇവര്‍ യാത്രക്കായി എത്തിയത്.

Damam, gulf, Jeddah, Riyad

തിങ്കള്‍ മുതല്‍ സൗദിയില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

റിയാദ്: അന്തരീക്ഷ താപനില ഉയര്‍തോടെ സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ മധ്യാഹ്‌ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരും. മൂന്നു മാസത്തേക്കാണ് നിയമം നടപ്പിലാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലും 40 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷ താപനില. സൂര്യാഘാതം ചെറുക്കുന്നതിന് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മധ്യാഹ്‌ന വിശ്രമ നിയമം ബാധകമാണ്. ഉച്ചക്ക് 12 മുതല്‍ 3 വരെ നാലു മണിക്കൂറാണ് വിശ്രമം അനുവദിക്കേണ്ടത്. സ്‌പെതംബര്‍ 15 വരെ നിയമം പ്രാബല്യത്തില്‍ ഉണ്ടാകും.

Damam, gulf, Jeddah, Riyad

കൂടുതല്‍ ജാഗ്രത വേണം; റിയാദില്‍ ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലുളളവര്‍ കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുളള നഗരമാണ് റിയാദ്. വിദേശികളുടെ സാന്നിധ്യവും കൂടുതലാണ്. കൊവിഡ് വ്യാപനത്തില്‍ അതിവേഗം വര്‍ധനവ് രേഖപ്പെടുത്തിയതും റിയാദിലാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 34,457 എണ്ണം റിയാദിലാണ്.

Damam, gulf, Jeddah, Riyad

ഹെല്‍പ് ഡെസ്‌ക് പബ്‌ളിസിറ്റി മാത്രം: ഒ ഐ സി സി

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നോര്‍ക്ക ഹെല്‍പ് ഡെസ്‌കുകള്‍ പബ്‌ളിസിറ്റി മാത്രമാണെന്ന് ഒഐസിസി. കൂടിയാലോചനയില്ലാതെ പ്രവാസി വിരുദ്ധ തീരുമാനങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇതിന്റെ ഉദാഹരണമാണെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആരോപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളികളെ സഹായിക്കുന്നതിനാണ് നോനക്ക റൂട്‌സ് ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിച്ചത്. ലോക കേരള സഭാ അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ഹെല്‍പ് ഡെസ്‌കുകള്‍. സര്‍ക്കാരിന്റെയും നോര്‍ക്ക റൂട്‌സിന്റെയും

Damam, gulf, Jeddah, Riyad

മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഇരുട്ടടി: പ്രവാസി കൂട്ടായ്മകള്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് യാത്രക്ക് മുമ്പ് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി. ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ കേരളത്തിലെത്തുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് ഇത്തരം തീരുമാനങ്ങളെന്ന് കെ എം സി

Scroll to Top