മാനവികതയുടെ മഹാ സംഗമത്തിനൊരുങ്ങി അറഫാ
മക്ക: മാനവികതയുടെ മഹാ സംഗമത്തിനൊരുങ്ങി അറഫാ താഴ്‌വര. ഹജ്ജയന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം നാളെ നടക്കും. ലോക രാജ്യങ്ങളില്‍ നിന്നെത്തിയ 19 ലക്ഷത്തിലധികം വിശ്വാസികള്‍ അറഫയില്‍ സംഗമിക്കും. മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാന്‍ തീര്‍ത്ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കാന്‍ മിനയിലെ തമ്പുകളിലാണ് ഇപ്പോഴുളളത്. ആശുപത്രികളില്‍ ചികിത്സയിലുളള തീര്‍ത്ഥാടകരൊഴികെ മദീനയിലും മക്കയിലും എത്തിയ മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരും വൈകുന്നേരത്തോടെ മിനയിലെത്തി. ഇവിടെ നിന്നു 14 കിലോ മീറ്റര്‍ അകലെയാണ് അറഫാ മൈതാനം. മിനയില്‍ കിംഗ് അബ്ദുല്‍ അസീസ് പാലത്തിന് […]














