റെഡ് സീ വിമാനത്താവളം ഉദ്ഘാടനം ഈ വര്‍ഷം
റിയാദ്: ചെങ്കടല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു. വിമാന സര്‍വീസ് സൗദി സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് നടത്തുക. ഇതുസംബന്ധിച്ച് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇന്റര്‍നാഷനലും സൗദിയയും ധാരണാപത്രം ഒപ്പുവെച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ആര്‍.എസ്.ഐ) ആദ്യമായി സര്‍വിസ് നടത്തുന്ന വിമാനസക്കമ്പനിയായിരിക്കും സൗദി എയര്‍ലൈന്‍സ്. […]














