പി എം എഫ് ചാര്‍ട്ടര്‍ വിമാനം; 176 യാത്രക്കാര്‍ നാടണഞ്ഞു
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദില്‍ നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനം തിരുവനന്തപുരത്തെത്തി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ 176 പേര്‍ക്കാണ് യാത്രാ സൗകര്യം ഒരുക്കിയത്. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ റിയാദില്‍ നിന്നു കേരള സെക്ടറിലേക്ക് സര്‍വീസ് ഇല്ലാത്ത സാഹചര്യത്തിലാണ് പിഎംഎഫ് ചാര്‍ട്ടര്‍ വിമാനം സര്‍വീസ് നടത്തിയത്. ഗര്‍ഭിണികളും കുട്ടികളും ഫൈനല്‍ എക്‌സിറ്റ് നേടിയവരുമാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍, ദാദാബായി ട്രാവല്‍സ്, എയര്‍ ട്രാവല്‍ എന്റെ പ്രൈസസ് എന്നിവര്‍ നിര്‍ധനരായവര്‍ക്ക് […]













