മിനയിലെ കരുതല്‍ കരങ്ങള്‍; കെഎംസിസിയ്ക്ക് നന്ദി പറഞ്ഞ് തീര്‍ഥാടകള്‍
മക്ക: തീര്‍ഥാടകരെ കരുതലോടെ ചേര്‍ത്തുപിടിച്ച് സേവനത്തിന്റെ കാരുണ്യ ഹസ്തം ചൊരിഞ്ഞ കെഎംസിസി നാഷനല്‍ കമ്മിറ്റി വളന്റിയമാര്‍ ദൗത്യം പൂര്‍ത്തിയാക്കി മിനായില്‍ നിന്ന് വിടപറഞ്ഞു. ഹജ്ജ് സെല്ലിന്റെ കീഴിലാണ് മിന മിഷന്‍ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാര്‍ക്ക് മനസ്സ് നിറഞ്ഞ സേവനം ഒരുക്കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ മടങ്ങിയത്. വഴി തെറ്റിയവര്‍ക്ക് വഴികാട്ടിയായും ഒറ്റപെട്ടുപോയവര്‍ക്ക് അത്താണിയായും രോഗബാധിതര്‍ക്ക് ആശ്രയമായും വിശന്നവര്‍ക്ക് ഭക്ഷണമെത്തിച്ചും വിളിക്കപ്പുറത്ത് കെഎംസിസി പ്രവര്‍ത്തകര്‍ കൈതാങ്ങായി. മക്കയിലേക്ക് മടങ്ങിയ ഹാജിമാര്‍ക്കുള്ള സേവനങ്ങളുമായി മക്ക കെഎംസിസിയുടെ അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ അവസാന […]














