Sauditimesonline

accident st
മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

Damam, gulf, Jeddah, Riyad

റിയാദ് ബത്ഹയില്‍ മലയാളി മരിച്ച നിലയില്‍

റിയാദ്: മലയാളിയെ ബത്ഹയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് കുനിയില്‍ സുനില്‍ (53) ആണ് മരിച്ചത്. മലയാളികള്‍ ധാരാളമുളള ബത്ഹയിലെ വിവിധ റസ്റ്ററന്റുകളില്‍ ജോലി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ബതഹയിലും പരിസരത്തുമുളള മലയാളികള്‍ക്ക് സുപരിചതനായിരുന്നു സുനില്‍. മൂന്ന് വര്‍ഷം മുമ്പ് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറിയെങ്കിലും സ്‌പോണ്‍സര്‍ഷിപ് മാറിയിരുന്നില്ല. താമസാനുമതിരേഖയായ ഇഖാമ കാലാവധി രണ്ടു വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. […]

Damam, gulf, Jeddah, Riyad

ആര്‍ഐസിഐസി ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ്; വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ ഒന്‍പതാം ഘട്ട പരീക്ഷയില്‍ റാങ്ക് നേടിയ റിയാദില്‍ നിന്നുള്ള പഠിതാക്കള്‍ക്ക് ഉപഹാരം സമ്മാനിച്ചു. അമീന്‍ ബിസ്മി, നസീം (ഒന്നാം റാങ്ക്), മുഫീദ കെ ടി, ബത്ഹ (നാലാം റാങ്ക്), റാഫിയാ ഉമര്‍, ബത്ഹ (അഞ്ചാം റാങ്ക്), മറിയം മുഹമ്മദ് സകരിയ്യ, മലാസ് (ആറാം റാങ്ക്), നബീല അബ്ദുള്‍ റഷീദ് , നസീം (ഏഴാം റാങ്ക്) ഫാത്തിമ ലാമിസ്, മലാസ് (എട്ടാം റാങ്ക്) എന്നിവര്‍ക്ക് ഹുസൈന്‍ സലഫി, ഇമ്പിച്ചിക്കോയ ദമ്മാം, അബ്ദുസലാം

Damam, gulf, Jeddah, Riyad

നന്മകള്‍ ചെയ്തു റമദാന്‍ സമ്പന്നമാക്കുക: ഹുസൈന്‍ സലഫി

റിയാദ്: വിശ്വാസ വിമലീകരണത്തിലൂടെ ഉദാത്ത സംസ്‌കാരത്തിന് ഉടമകളാകാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് ഇസ്‌ലാമിക പണ്ഡിതനും ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖതീബുമായ ഹുസൈന്‍ സലഫി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസത്തെ മലീമസമാക്കും. അതിനെതിരെ പരിശ്രമം ഉണ്ടായെങ്കില്‍ മാത്രമേ നിര്‍മലമായ വിശ്വാസം നേടിയെടുക്കാനും അത് നിലനിര്‍ത്താനും സാധിക്കുകയുളൂ. തിന്മനിറഞ്ഞ സാമൂഹിക അന്തരീക്ഷത്തില്‍ വിശ്വാസത്തോടൊപ്പം അതിന്റെ പ്രതിഫലനമെന്നോണം ഉദാത്ത സാംസ്‌കാരതിന് ഉടമകളായി മാതൃകാ ജീവിതം നയിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കളെ അവഗണിച്ചും അവരെ അഭയകേന്ദ്രങ്ങളില്‍ അന്തേവാസികളാക്കുന്നതും ഗുരുതരമായ തിന്മയാണ്. അത്തരം പ്രവര്‍ത്തികള്‍ സാംസ്‌കാരിക

Damam, gulf, Jeddah, Riyad

റിയാദില്‍ രക്തദാന ക്യാമ്പ്

റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റര്‍ റിയാദില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍, റിയാദ് ഡ്രൈവേഴ്്‌സ് എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്‌ളഡ് ബാങ്കില്‍ 70 യൂനിറ്റ് രക്തം ദാനം ചെയ്തു. പരിപാടിയില്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ഡൊണേഴ്‌സ് കേരള സൗദി പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ മഞ്ചേരി, റഷീദ് തൃശൂര്‍,

Damam, gulf, Jeddah, Riyad

റമദാന്‍ ആശംസകള്‍ നേര്‍ന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു. റമദാന്‍ ലോകത്തിന് സമാധാനം സമ്മാനിക്കട്ടെയെന്ന് ആശംസാ സന്ദേശത്തില്‍ രാജാവ് പറഞ്ഞു. മാനവിക സ്‌നേഹത്തിന്റെ മാസമാണ് റമദാന്‍. ലോകത്ത് സമാധാനം പ്രധാനം ചെയ്യാന്‍ പുണ്യമാസത്തിന് കഴിയട്ടെയെന്ന് റമദാന്‍ സന്ദേശത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. റിയാദിലെ ഇര്‍ഖ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് റമദാന്‍ രാജാവ് റമദാന്‍ ആശംസകള്‍ അറിയിച്ചത്. റമദാന്‍ ദിനങ്ങളില്‍ രാജാവ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ചെലവഴിക്കും. ഇതിനായി റിയാദില്‍ നിന്ന്

Damam, gulf, Jeddah, Riyad

സമൂഹ ഇഫ്താറിന് ഒരുങ്ങി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

റിയാദ്: റമദാനില്‍ മുപ്പത് ദിവസങ്ങളിലും വിപുലമയ സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കുമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍. ദഅ്‌വ അവൈയര്‍നസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കുന്നതെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഇസ്‌ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ബത്ത്ഹ ഷാര റെയിലില്‍ റിയാദ് ബാങ്കിനും, പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓടിറ്റോറിയത്തിലും, ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഓടിറ്റോറിയത്തിലുമാണ് ജനകീയ ഇഫ്താറിന് വേദി ഒരുക്കുക. ഓരോ ദിവസവും ഇഫ്താര്‍

Damam, gulf, Jeddah, Riyad

ആവേശം വിതറി സെവന്‍ ഫുട്‌ബോള്‍; കോട്ടക്കല്‍ മണഡലം ജേതാക്കള്‍

റിയാദ്: സെവന്‍സ് ഫുട്‌ബോളിന്റെ ആവേശം അണപൊട്ടിയ കാല്‍പ്പന്തുത്സവം റിയാദിലെ കായിക പ്രേമികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മര്‍ഹും ബി.വി സീതി തങ്ങള്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ആവേശക്കാഴ്ചയൊരുക്കിയത്. അല്‍ഖര്‍ജ് റോഡിലെ ഇസ്‌കാന്‍ ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരച്ചു. മണ്ഡലം അടിസ്ഥാനത്തിലായിരുന്നു മത്സരം. സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ നിലമ്പൂരിനെ അട്ടിമറിച്ച് മഞ്ചേശ്വരം ഫൈനലില്‍ കടന്നു. തിരൂരങ്ങാടിയെ കോട്ടക്കല്‍ തോത്പ്പിച്ചു. ഫൈനല്‍ പോരാട്ടത്തില്‍ മഞ്ചേശ്വരവും

English Edition

NEET Mock Test at Riyadh will allow more students to participate

Riyadh: The Indian Forum for Education (IFE) conducts NEET-23, an entrance practice test for students pursuing higher education. The examination will be held on April 28th from 3.00 pm to 6.20 pm at Al Yasmin International School, Malas, Riyadh. Students who wish to participate must register before April 15. For further information, organizers have advised

Damam, gulf, Jeddah, Riyad

സൗദിയില്‍ റമദാന്‍ വ്രതം 23ന് ആരംഭിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

റമദാന്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിന്‍ സൗദി അറേബ്യയില്‍ വ്രതാരംഭം മാര്‍ച്ച് 23ന് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. തുമൈര്‍, സുദൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സൗശര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇവിടെയുളള നിരീക്ഷണ സമിതി മാസപ്പിറവി ദൃശ്യമായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത സാഹിര്യത്തില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴം റമദാന്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സുപ്രീം കോടതി പുറപ്പെടുവിക്കും.

Damam, gulf, Jeddah, Riyad

റിയാദില്‍ ‘നീറ്റ് മോക് ടെസ്റ്റ്’ ഏപ്രില്‍ 28ന്

റിയാദ്: ഉന്നത വിദ്യാഭ്യാം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലന പരീക്ഷ നടത്തുന്നു. ഇന്ത്യന്‍ ഫോറം ഫോര്‍ എഡ്യൂകേഷന്‍ (ഐഎഫഇ) ആണ് നീറ്റ്-23 മോക് ടെസ്റ്റിന് അവസരം ഒരുക്കുന്നത്. ഏപ്രില്‍ 28ന് വൈകുന്നേരം 3.00 മുതല്‍ 6.20 വരെ റിയാദ് മലാസ്, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരീക്ഷ. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ ഏപ്രില്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0559062653, 0503280894, 0592720996 0507733599 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ തിന വിഭവങ്ങളുടെ രുചി മേള

റിയാദ്: അന്താരാഷ്ട്ര തിന വര്‍ഷം ആചരിക്കുന്ന സാഹചര്യത്തില്‍ തിന വിഭവങ്ങളുടെ രുചി മേളക്ക് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസാഫ് സഈദ്, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയില്‍ തിന ഭക്ഷ്യമേള ഒരുക്കിയത്. ഭക്ഷ്യ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനു ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ തിനയ്ക്ക് വലിയ പങ്കാണ് വഹിക്കാനുളളതെന്ന്

Damam, gulf, Jeddah, Riyad

നഗരം കണ്ട് സുഖയാത്ര; റിയാദ് നഗരത്തില്‍ മെട്രോ ബസ്

റിയാദ്: കിങ് അബ്ദുല്‍ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായ ബസ് സര്‍വിസ് ആരംഭിച്ചു. ആദ്യ ഘട്ടം 15 റൂട്ടുകളില്‍ 340 ബസുകളാണ് സര്‍വീസ് ആരംഭിച്ചത്. പച്ച നിറത്തില്‍ റിയാദ് മെട്രോ ലോഗോയുളള ബസുകള്‍ നിരത്തിലിറങ്ങിയതോടെ സര്‍വിസ് നടത്തിയിരുന്ന സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ (സാപ്റ്റ്‌കോ) ചുവന്ന ബസുകള്‍ സിറ്റി സര്‍വീസില്‍ നിന്ന് ഒഴിവാക്കി. നാല് റിയാലാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടന ദിവസം സൗജന്യ യാത്ര അനുവദിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളിലെ വെന്റിങ് മെഷീനുകളില്‍ സമാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ടിക്കറ്റ്

Damam, gulf, Jeddah, Riyad

സൗദിയില്‍ മലയാളം എഫ്.എം ഡേിയോ വരുന്നു

റിയാദ്: സൗദിയില്‍ മലയാളം ഉള്‍പ്പെടെ നാല് വിദേശ ഭാഷകളില്‍ എഫ്.എം റേഡിയോ പ്രക്ഷേപണത്തിന് അനുമതി. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളില്‍ ജൂലൈ മുതല്‍ പ്രക്ഷേപണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് വിദേശ ഭാഷാ എഫ്.എം റേഡിയോ അനുവദിക്കുന്നത്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ റേഡിയോ നെറ്റ്‌വര്‍ക്ക് ആണ് സംരംഭകര്‍. മലയാളി വ്യവസായിയും ക്ലസ്റ്റര്‍ അറേബ്യ സിഇഓയുമായ റഹീം പട്ടര്‍ക്കടവിന്റെ നേതൃത്വത്തിലാണ് ക്യാപിറ്റല്‍ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Damam, gulf, Jeddah, Riyad

വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ അപകടം; മലയാളി യുവതി മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് സൗദിയില്‍ നിന്ന് അതിര്‍ത്തി രാജ്യമായ ജോര്‍ദാന്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ജിദ്ദയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെ അല്‍ ലെയ്ത്ത് റോഡില്‍ ജിസാനിലേക്കുളള യാത്രക്കിടെ കാറിന്റെ ടയര്‍പൊട്ടിയാണ് അപകടം. മരിച്ച ഫസ്‌ന ഷെറിനെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് കാറില്‍

Scroll to Top