Sauditimesonline

kripa photo
നാടിന്റെ വികസനത്തിന് പ്രവാസികളുടെ ഊര്‍ജ്ജം വിലമതിക്കാനാവാത്തത്: മന്ത്രി എം. ലിജു

abc
Damam, gulf, Jeddah, Riyad

എബിസി കാര്‍ഗോ 25-ാം വാര്‍ഷികം; 3 ടൊയോട്ട കാറുകളും 500 സ്വര്‍ണ നാണയങ്ങളും സമ്മാനം

‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷനില്‍ ആയിരം പേര്‍ക്ക് പ്രത്യേക ഉപഹാരo റിയാദ്: കാര്‍ഗോ സേവന രംഗത്തെ പ്രമുഖരായ എ.ബി.സി ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നേടാന്‍ അവസരം ഒരുക്കുന്ന ‘സെന്‍ഡ് ആന്റ് ഡ്രൈവ്’ പ്രമോഷന്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി മൂന്ന് ടൊയോട്ട കാറുകള്‍, 500 സ്വര്‍ണനാണയങ്ങള്‍ എന്നിവ സമ്മാനിക്കും. ഇതിനുപുറമെ ആയിരത്തിലധികം ഉപഹാരങ്ങളും വിതരണം ചെയ്യും. മെയ് 12ന് നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ 2 ടൊയോട്ട കൊറോള കാറുകള്‍, 250 സ്വര്‍ണനാണയങ്ങള്‍, […]

Damam, gulf, Jeddah, Riyad

റിയാദില്‍ മഴ; ആലിപ്പഴവര്‍ഷം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. തലസ്ഥാനമായ റിയാദില്‍ വൈകുന്നേരം പെയ്ത മഴയില്‍ റോഡുകളില്‍ വെളളം നിറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും ആലിപ്പഴവര്‍ഷവും ദൃശ്യമായി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വാരാന്ത്യം വരെ മഴയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയാദ് നഗരത്തിലും പരിസര പ്രദേശീങ്ങളിലും വൈകുന്നേരം 4ന് ആരംഭിച്ച കനത്ത മഴ ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഇതോടെ പല ലോഡുകളിലും വെളളം നിറഞ്ഞു. അസീസിയ, ഹരാജ്, ഖലീജ്

Damam, gulf, Jeddah, Riyad

കേളി ‘ജ്വാല’ അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: കേളി കുടുംബവേദി അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാര്‍ഡിന് ബിന്ദു സാബുവും ഖദീജ നിസയും അര്‍ഹരായി. പക്ഷാഘാതത്തെ തോല്‍പ്പിച്ച് നൃത്തം അഭ്യസിപ്പിക്കുകയും കോറിയോഗ്രഫി ചെയ്ത് പ്രതിഭ തെളിയിച്ചതിനാണ് ബിന്ദു സാബുവിന് അംഗീകാരം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റര്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രഥമ ഇന്ത്യക്കാരിയാണ് ഖദീജ നിസ. അല്‍ ഹൈറിലെ അല്‍ ഒവൈദ ഓഡിറ്റോറിയത്തില്‍ ‘ജ്വാല 2023’ വനിതാ ദിന പരിപാടിയില്‍

Damam, gulf, Jeddah, Riyad

ടിസിസി ഐപിഎല്‍-2 ട്രോഫി അനാച്ഛാദനം

റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ഐ.പി.എല്‍ സീസണ്‍-2 ട്രോഫി അനാച്ഛാദനം പ്രൗഢ പരിപാടികളോടെ അരങ്ങേറി. ചാമ്പ്യന്‍സ് ട്രോഫിയും റണ്ണര്‍ അപ്പ് ട്രോഫിയും മുഖ്യ പ്രായോജകരായ യു.പി.സി പ്രതിനിധി മുഫ്‌സീര്‍ അലിയും സഹ സ്‌പോണ്‍സര്‍ പി.എസ്.എല്‍ ലോജിസ്റ്റിക്‌സ് പ്രതിനിധി ഷബീറും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടി.സി.സി ടീമിന്റെ ജെയ്‌സി പ്രകാശനവും നടന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍, മാനേജര്‍മാര്‍, സ്‌പോണ്‍സര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

കിയോസ് ക്രിക്കറ്റ് പോസ്റ്റര്‍ പ്രകാശനം

റിയാദ്: കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) ക്രിക്കറ്റ് ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുഖ്യ പ്രയോജകരായ എ. ജെ. ഗോള്‍ഡ് മാനേജര്‍ ജോയ് കളത്തില്‍ കിയോസ് ആര്‍. സി. സി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഒരുക്കിയിട്ടുളളത്. വരുണ്‍ കിയോസ് സ്വാഗതവും, ഷൈജു പച്ച നന്ദിയും പറഞ്ഞു.

Damam, gulf, Jeddah, Riyad

‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ’ പ്രവാസി സായാഹ്‌ന ചര്‍ച്ച

റിയാദ്: പ്രവാസി വെല്‍ഫയര്‍ റിയാദ് വനിതാ വിഭാഗം ‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ’ എന്ന പ്രമേയത്തില്‍ വനിതദിനത്തിന്റെ ഭാഗമായി സായാഹ്ന ചര്‍ച്ച സംഘടിപ്പിച്ചു. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഡ്വ. റെജി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരണമെന്ന് അവര്‍ പറഞ്ഞു. ഡോ. നസീമ, ജോളി ജോണ്‍, ഷെറിന്‍ ഷംസുദ്ധീന്‍, നിഖില സമീര്‍, റഹ്മത്ത് അഷ്‌റഫ് (കെഎംസിസി) സഫിയ ടീച്ചര്‍, ഡോ. നജീന, ഷൈബീന ടീച്ചര്‍, ഷാദിയ ഷാജഹാന്‍, അബ്ദിയ ഷഫീന എന്നിവര്‍ പ്രസംഗിച്ചു.

Job Vacancy, Jobs

തൊഴിലാവസരം: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഇംഗ്‌ളീഷ്-അറബി ദ്വിഭാഷി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ഇംഗ്‌ളീഷ്-അറബി ദ്വിഭാഷി (സീനിയര്‍ ഇന്റര്‍പ്രട്ടര്‍) സ്ഥിരം തസ്!തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാല്‍ (രണ്ടേകാല്‍ ലക്ഷം രൂപ) ശമ്പളം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നു അറബി ഭാഷയില്‍ ബിരുദം അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം. 21 വയസിനും

English Edition

Together, the Lulu staff transformed into the largest Saudi human flag

Damam: More than a thousand Lulu employees gathered; the largest Saudi humanitarian flag was spread out. The 11th of March was the first flag day of Saudi Arabia. Lulu contributed to it by organizing more than a thousand men and women, who are their Saudi citizens, to create the biggest Saudi humanitarian flag. The Khaleej

English Edition

Awareness program of Saudi trading rules – IIBS Investors Meet

Business consultant Dr Firos Aryanthodika said that the same consideration that people give to their health should be given to the assessment of the financial status of their establishments and businesses. He also advised that for the further growth of any business, it is very important to maintain a book of account which accurately describes

Damam, gulf, Jeddah, Riyad

ഐക്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി ലുലു ജീവനക്കാര്‍

ദമ്മാം: മാനവ സാഹോദര്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി സൗദി പ്രഥമ പതാക ദിനത്തില്‍ ലുലു ജീവനക്കാരുടെ വിസ്മയ പ്രകടനം ശ്രദ്ധേയമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ആയിരത്തിലധികം സൗദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാര്‍ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും അണിനിരന്നാണ് സൗദി ദേശീയ പതാകക്ക് രൂപം നല്‍കിയത്. ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാള്‍ ക്ലബ്ബ് സ്‌റ്റേഡിയത്തിലായിരുന്നു മനുഷ്യര്‍ അണിചേര്‍ന്ന് ഹരിത പതാകയായി മാറിയത്. കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്‌മെന്റിന്

Damam, gulf, Jeddah, Riyad

റിയാദില്‍ എംബസ്-ലക്‌സാര്‍ ബിസിനസ്സ് മീറ്റ്

റിയാദ്: ഐടി സൊലൂഷന്‍ രംഗത്തെ പ്രമുഖരും ലക്‌സാര്‍ ഡീലറുമായ എംബസ് റിയാദില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഡിജിറ്റല്‍ ലോകത്ത് ഡാറ്റകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണുളളതെന്ന് മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായ ലക്‌സാര്‍ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫിസ്സല്‍ ഔബിദ പറഞ്ഞു. ഡാറ്റ കൈമാറ്റം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കണം. കമ്പ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന വനിതകളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കൂടുതലാണ്. പശ്ചിമേഷ്യയില്‍ ഇഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 58 ശതമാനം ആളുകളില്‍ 29 ശതമാനം സൗദി

Damam, gulf, Jeddah, Riyad

ഇറാന്‍ വിദേശകാര്യ മന്ത്രിയെ കാണും: പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്: സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എത്രയും വേഗം കൂടിക്കാഴ്ച നടത്തുമെന്ന് സൗദി അറേബ്യ. ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. സൗദിയും ഇറാനും തമ്മില്‍ പലകാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യപ്രകാരമാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ചൈന മുന്‍കൈ എടുത്ത് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ വ്യാഴം വരെ മഴയും പൊടിക്കാറ്റും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചു. വാരാന്ത്യം വരെ മഴയും പൊടിക്കാനും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്ത മഴ താഴ്‌വരകളെ വെളളത്തിലാക്കി. മലമുകളില്‍ നിന്നു കുത്തിയൊലിച്ച ജലപ്രവാഹം പല സ്ഥലങ്ങളിലും റോഡുഗതാഗതം താറുമാറാക്കി. പേമാരിയും പൊടിക്കാറ്റും മാര്‍ച്ച് 16 വരെ തുടരും. അസീര്‍, അല്‍ഖസിം, ജിസാന്‍, മക്ക, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ഇന്ന് പകല്‍

Scroll to Top