Sauditimesonline

mlp kmcc
ഭാഷാ സമര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു
Damam, gulf, Jeddah, Riyad

സൗദിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: സൗദിയില്‍ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 5,072 രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. പുതുതായി 4,535 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 8,920 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കൊവിഡ് രോഗ ലക്ഷണമുളള വിദ്യാര്‍ഥികളെ റാപിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വളരെ വേഗം ഫലം ലഭിക്കുന്നതിനാല്‍ കുട്ടികളെ മറ്റുളളവരുമായി ഇടകലരുന്നത് ഒഴിവാക്കാനാണ് […]

Damam, gulf, Jeddah, Riyad

‘വിദ്യാകിരണം’ കേളി പായസ ചലഞ്ച്

റിയാദ്: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിദ്യാകിരണം പദ്ധതിക്ക് സഹായം എത്തിക്കുമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. ഇതിന്റെ ഭാഗമായി പായസം ചലഞ്ച് നടത്തി പണം സ്വരൂപിച്ചു. നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കാന്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ക്കാണ് സാമ്പത്തിക സഹായം. നേരത്തെ 10 ലക്ഷം രൂപ ‘വിദ്യാകിരണം’ പദ്ധതിക്ക് കേളി സംഭാവന നല്‍കിയിരുന്നു. കേളിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം കേളിദിനം-2022 ന്റെ ഭാഗമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പായസ ചലഞ്ച് നടത്തിയത്. പരിപാടിക്ക് സതീഷ്‌കുമാര്‍, സീന സെബിന്‍, മധു

Damam, gulf, Jeddah, Riyad

സൗദിയില്‍ അതിശൈത്യം; സ്‌കൂളുകള്‍ ജനുവരി 23ന് തുറക്കും

സൗദിയില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാനമായ റിയാദില്‍ ഇന്ന് അന്തരീക്ഷ താപം രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. അറാര്‍, തബൂക്, ഹഫര്‍ അല്‍ ബാതിന്‍ എന്നിവിടങ്ങളില്‍ മൈനസ് ഒന്നായിരുന്നു താപനില. അല്‍ ഖസീമില്‍ ഒരു ഡിഗ്രിയും തുറൈഫില്‍ മൂന്ന് ഡിഗ്രിയുമായിരുന്നു അന്തരീക്ഷ താപം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. അതിനിടെ, സൗദിയില്‍ കെജി ക്ലാസുകള്‍ മുതല്‍ നാളെ അധ്യായനം ആരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷം 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍

Damam, gulf, Jeddah, Riyad

പ്രീമിയം ഇഖാമ: കൂടുതല്‍ ആനുകൂല്യങ്ങള്‍ പരിഗണനയില്‍

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കിയ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രീമിയം ഇഖാമ നേടുന്നതിന് വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നടപടി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നല്‍കും. ഇതിനുളള ഭേദഗതി പരിഗണനയിലാണെന്ന് പ്രീമിയം ഇഖാമ സെന്റര്‍ അറിയിച്ചു. വിദഗ്ദരും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിക്കുകയും ചെയ്തവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതും ലക്ഷ്യമാണ്. അതേസമയം, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍

Damam, gulf, Jeddah, Riyad

റിയാദില്‍ അതിശൈത്യം; വടക്കന്‍ അതിര്‍ത്തിയില്‍ പൊടിക്കാറ്റ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ അതി ശൈത്യവും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ആഞ്ഞു വീശുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റിയാദിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. വരും ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അന്തരീക്ഷ താപം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി അറിയിച്ചു. വടക്കന്‍ ശീതകാറ്റ് സൗദിയിലേക്ക് പ്രവേശിച്ചതാണ് തലസ്ഥാനമായ റിയാദില്‍ ശീതകാറ്റിന് കാരണം. വെളളി, ശനി ദിവസങ്ങളില്‍ റിയാദില്‍ അതിശൈത്യം

Damam, gulf, Jeddah, Riyad

വണ്ടൂര്‍ അസോസിയേഷന്‍ കുടുംബ സംഗമം

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദില്‍ കുടുംബസംഗമവും പൊതുയോഗവും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് ബാബു കെ കെ അധ്യക്ഷത വഹിച്ചു. കവിത പുരുഷോത്തമന്‍ മുഖ്യാതിഥിയായിരുന്നു. മരിച്ച അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മുഖ്യ രക്ഷാധികാരി ടി പി അബ്ദുല്‍ ജബ്ബാറിന് യാത്രയയപ്പും നല്‍കി. സവാദ് വണ്ടൂര്‍, അഡ്വ. മുഹമ്മദ് ഷെരീഫ്, സഹീറലി

Damam, gulf, Jeddah, Riyad

സൗദിയില്‍ 14,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 14,000 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയതിന് 14 പേരെ കസ്റ്റഡിയിലെടുത്തു. ജനുവരി 6 മുതല്‍ 12 വരെ രാജ്യത്ത് നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 6,774 പേര്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരാണ്. തൊഴില്‍ നിയമ ലംഘകരായ 1,558 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യം വിടാന്‍ശ്രമിച്ചതിന് 5,295 പേരും അയല്‍ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറാന്‍

Damam, gulf, Jeddah, Riyad

ഇശലും വയലിനും ശ്രുതിമീട്ടിയ കെഎംസിസി മ്യൂസിക് വൈബ്‌സ്

റിയാദ്: മൈലാഞ്ചിപ്പാട്ടിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെ താവളും ആസ്വാദക ഹൃദയം കവര്‍ന്ന ഇശല്‍ പെയ്ത്തായിരുന്നു റിയാദ് കെഎംസി സെന്‍ട്രല്‍ കമ്മറ്റി ഒരുക്കിയ മ്യൂസിക് വൈബ്‌സ്. മലയാളം, ഹിന്ദി ഗാനങ്ങളുമായി കണ്ണൂര്‍ ഷരീഫും ഫാസിലാ ബാനുവും വേദി കീഴടക്കി. വയലിന്‍ ശ്രുതിമീട്ടി മാസ്മരിക വലയം തീര്‍ത്താണ് ലക്ഷ്മി ജയന്‍ വേദിയിലെത്തിയത്. ഇതോടെ ആഘോഷത്തിന്റെ വന്‍ കരഘോഷമാണ് എതിരേറ്റത്. ജനഹൃദയങ്ങളില്‍ പാടിപ്പതിഞ്ഞ ഹിറ്റ് ഗാനങ്ങള്‍ വയലിനില്‍ വായിച്ചപ്പോള്‍ കാണികള്‍ അത് ഏറ്റുപാടി. മൂന്ന് മാസമായി തുടരുന്ന ഫെസ്റ്റി വിസ്റ്റ ആഘോഷ പരിപാടികളുടെ

Damam, gulf, Jeddah, Riyad

ജനുവരി 23ന് സൗദിയില്‍ സ്‌കൂള്‍ തുറക്കും; ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകം

റിയാദ്: സൗദി അറേബ്യയില്‍ ജനുവരി 23 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അധ്യായനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഓഫ്‌ലൈന്‍ ക്ലാസ് അനുവദിച്ചിരുന്നത്. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവരെ 12 വയസില്‍ താഴെ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസ് അനുവദിച്ചിരുന്നില്ല. 12 വയസിന് മുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ വിതരണവും നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ക്ലാസ് മുറികളിലേക്ക് അധ്യായനം

Damam, gulf, Jeddah, Riyad

ലോകം ചുറ്റാന്‍ ഒറ്റ എഞ്ചിന്‍ വിമാനം; സറ റിയാദിലെത്തി

റിയാദ്: ഒറ്റ എഞ്ചിന്‍ മൈക്രോലൈറ്റ് വിമാനത്തില്‍ ലോകം ചുറ്റുന്ന ബെല്‍ജിയം യുവതി റിയാദിലെത്തി. 20 വയസുളള സെറ റഥര്‍ഫോര്‍ഡിന് സൗദി ഏവിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് കാപ്റ്റന്‍ സെറ റഥര്‍ഫോര്‍ഡ് ലോകം ചുറ്റുന്നത്. 52 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അവര്‍ ഇന്നലെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി, റിയാദ് എയര്‍പോര്‍ട്ട് കമ്പനി, സൗദി ഏവിയേഷന്‍ ക്‌ളബ് എന്നിവ സംയുക്തമായി സെറയെ സ്വീകരിച്ചു. റിയാദിലെ ബെല്‍ജിയം

Damam, gulf, Jeddah, Riyad

ഒമൈക്രോണ്‍: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധ 2500 കടന്നു

റിയാദ്: സൗദിയില്‍ മണിക്കൂറില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗ ബാധിതരിലേറെയും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2585 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 375 പേര്‍ രോഗ മുക്തി നേടി. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 96 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് സൂക്ഷ്മമായി വിശകലനം ചെയ്തു വരുകയാണെന്നു ആരോഗ്യ മന്ത്രി ഫഹദ് അല്‍

Damam, gulf, Jeddah, Riyad

റിയാദില്‍ പുതുവത്സരാഘോഷം; ആയിരങ്ങള്‍ പങ്കെടുത്തു

റിയാദ്: സൗദിയിലെ റിയാദ് ബോളിവാര്‍ഡില്‍ ഒരുക്കിയ പുതുവത്സരാഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൂറ്റന്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ കൗണ്‍ഡ് ഡൗണ്‍ പ്രദര്‍ശിപ്പിച്ചത് ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ചാറ്റല്‍ മഴയും തണുത്തുറഞ്ഞ ശീതകാറ്റിന്റെയും അകമ്പടിയോടെ നടന്ന ആഘോഷങ്ങളില്‍ സംഗീത വിരുന്നും അരങ്ങേറി. ട്രിയോ റിയാദ് എന്നപേരില്‍ സംഘടിപ്പിച്ച സംഗീത കച്ചേരിയില്‍ അന്താരാഷ്ട്ര രംഗത്തെ സംഗീത പ്രതിഭകള്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

‘മരുഭൂമിയില്‍ മഴ പെയ്യുന്നു’ പ്രകാശനം ചെയ്തു

റിയാദ്: കായംകുളം സ്വദേശിയും റിയാദില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ മരുഭൂമിയില്‍ മഴ പെയ്യുന്നു എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം റിയാദില്‍ നടന്നു. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍കൃപയുടെ നേതൃത്വത്തില്‍ സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. ജോസഫ് അതിരുങ്കല്‍ പുസ്തകം പ്രകാശനം ചെയ്തു. നസ്‌റുദ്ദീന്‍ വിജെ ഏറ്റുവാങ്ങി. സബീന എം. സാലി പുസ്തകം പരിചയപ്പെടുത്തി. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണവും

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി എയര്‍ ബബിള്‍: ജനുവരി 1 മുതല്‍ നേരിട്ട് വിമാന സര്‍വീസ്

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. ഡിസംബര്‍ 8ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ ബബിള്‍ നിലവില്‍ വരുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതായി വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനൂപ് പന്ത് അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യയിലെയും സൗദിയിലെയും എയര്‍ലൈന്‍ കമ്പനികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ ഏറെ നാളായി ആഗ്രഹിക്കുന്ന

Scroll to Top