Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധന; തൊഴിലാളുകളുടെ കൊഴിഞ്ഞുപോക്ക് കുറയുന്നു

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ റെമിറ്റന്‍സ് വര്‍ധിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അഞ്ച് മാസം 6322 കോടി റിയാലാണ് വിദേശ തൊഴിലാളികള്‍ മാതൃരാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 5548 കോടി റിയാലായിരുന്നു. അതേസമയം, സൗദിയില്‍ വിദേശ തൊഴിലാളുകളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയ വിദേശ തൊഴിലാളികളുടെ എണ്ണം 87 ശതമാനം […]

Damam, gulf, Jeddah, Riyad

ദമാം അല്‍ജലാവിയ്യയില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് തുറന്നു

ദമാം: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപിന്റെ എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് കിഴക്കന്‍ പ്രവിശ്യയിലെ ജലാവിയ്യായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദിയിലെ ഇരുപത്തി രണ്ടാമത് ശാഖയും ആഗോള തലത്തില്‍ 211-ാമത് ശാഖയുമാണ്. അല്‍ഖുറൈജി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖുറൈജി പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപര്‍മാര്‍ക്കറ്റ്‌സ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്, കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒരു

Damam, gulf, Jeddah, Riyad

ഹോം ഡെലിവറി കുതിക്കുന്നു; സൗദിയില്‍ 45 ശതമാനം വളര്‍ച്ച

റിയാദ് :സൗദിയില്‍ ഹോം ഡെലിവറി മേഖലയില്‍ 45 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്യൂണിക്കേഷന്‍, ഐടി കമ്മീഷന്‍. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഡെലിവറി ആപുകള്‍ വഴി ശരാശരി 100 കോടി റിയാലിന്റെ ഓര്‍ഡറുകളാണ് ഡെലിവറി ചെയ്തത്. ഓണ്‍ലൈന്‍ ഓര്‍ഡറു കളും ഹോം ഡെലിവറിയും വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ പണമിടപാട് 128 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതാും ഐടി കമ്മീഷന്‍ വ്യക്തമാക്കി. അതിനിടെ, സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ വ്യാപിപ്പിക്കുമെന്നു അധികൃതര്‍. അതിനുളള കരട് നിയമം സകാത്ത് ആന്റ്

Damam, gulf, Jeddah, Riyad

എണ്ണ വില വര്‍ധനവ്: കുറഞ്ഞ വിലയില്‍ വാങ്ങിയ ക്രൂഡ് ഉപയോഗിക്കണം

റിയാദ്: ഇന്ത്യ-സൗദി ഈര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയിലെ ഉഭയകക്ഷി പങ്കാളിത്തവും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലെ സംഭവ വികാസങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. സൗദി ഊര്‍ജ്ജ വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഇന്ത്യയുടെ പുതിയ പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയുമാണ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയില്‍ ഇന്ത്യയുടെ ആശങ്ക മന്ത്രി പങ്കുവെച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞ

Damam, gulf, Jeddah, Riyad

മെട്രോ മെഡിക്കല്‍ പതിനഞ്ചാം വാര്‍ഷികം; 15ന് സൗജന്യ നിരക്കില്‍ പരിശോധന അജ്മാന്‍: പ്രമുഖ ആതുരാലയം

മെട്രോ മെഡിക്കല്‍ സെന്റര്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. ജമാലുദ്ദീന്‍ അബൂബക്കര്‍ കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ജമാലുദ്ദീന് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന മെട്രോ മെഡിക്കല്‍ സെന്റര്‍ ആസ്റ്ററിന്റെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാരലത്ത് അജ്മാന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും സൗജന്യ ചികിത്സയും ലഭ്യമാക്കി.

Damam, gulf, Jeddah, Riyad

150 റിയാലിന് 200 റിയാലിന്റെ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം: സിറ്റി ഫ്‌ളവര്‍ പെരുന്നാള്‍ ഓഫര്‍

റിയാദ്: ആത്മസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഒരുങ്ങി. വന്‍ വിലകിഴിവിന് പുറമേ 50 റിയാല്‍ അധിക സൗജന്യ പര്‍ച്ചേസിന് അവസരം ഒരുക്കുന്ന പ്രത്യേക പ്രമോഷനും പ്രഖ്യാപിച്ചു. ജൂലായ് 14 മുതല്‍ 26 വരെ പ്രമോഷന്‍ ലഭ്യമാണ്. 150 റിയാലിന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വാങ്ങിക്കുന്നവര്‍ക്കാണ് പ്രധത്യേക ഓഫര്‍. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, ഭക്ഷ്യ വിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍

Damam, gulf, Jeddah, Riyad

ചൈനീസ് വാക്‌സിന് അംഗീകാരം; മൂന്നാം ഡോസ് ബൂസ്റ്റര്‍് എടുക്കണമെന്ന് സൗദി

റിയാദ്: ചൈനയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ക്ക് സൗദിയില്‍ അംഗീകാരം. സിനോവാക്, സിനോഫോം എന്നീ വാക്‌സിനുകളാണ് സൗദി അംഗീകരിച്ചത്. ചൈനയുടെ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ സൗദി അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് ബൂസ്റ്ററായി സ്വീകരിക്കണണ. ഇങ്ങനെ വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തുന്ന വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ രാജ്യത്ത് 1244 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1523 പേര്‍ രോഗ മുക്തി നേടി. 24 മണിക്കൂറിനിടെ 16

Damam, gulf, Jeddah, Riyad

ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂട്ട്: കെഎംസിസി-എസ്‌ഐസി സഹായിക്കും

മിദിലാജ് വലിയന്നൂര്‍ ബുറൈദ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ സീമാഞ്ചല്‍ ആസ്ഥാനമാക്കി ആരംഭിച്ച ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന് പ്രവാസികളുടെ സഹായം. സമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നേതൃ പരമായ പങ്ക് നിര്‍വഹിക്കാന്‍ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് സ്ഥാപനം നേതൃത്വം നല്‍കുന്നത്. കിഷന്‍ഗഞ്ചില്‍ പതിമൂന്നു ഏക്കറില്‍ ഇതിനായി കെട്ടിട സമുച്ചയത്തിന്റെ പണി ആരംഭിച്ചു. ആറു കോടി രൂപ ചെലവ് വരുന്ന 55,000 ചതുരശ്ര അടി വിസ്തൃതിയില്‍ നാലു നില

Damam, gulf, Jeddah, Riyad

ഷമീം പന്തളത്തിന് യാത്രയയപ്പ്

ബുറൈദ: രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസത്തിന് ശേിഷം നാട്ടിലേക്ക് മടങ്ങുന്ന റോയല്‍ ഫ്യൂച്ചര്‍ റീജണല്‍ മാനേജര്‍ മുഹമ്മദ് ഷമീം പന്തളത്തിന് യാത്രയയപ്പ് നല്‍കി. മാനേജ്‌മെന്റും സ്റ്റാഫംഗങ്ങളും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്. പ്രവാസത്തിനിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും സാമുഹ്യ പ്രതിബദ്ധതയുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നില്‍ക്കുകയും ചെയ്ത മുഹമ്മദ് ഷമീം ബുറൈദയിലെ പ്രവാസി സമൂഹത്തിന് സുപരിചിതനാണ്. കമ്പനി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് മാനേജര്‍ ജംഷിദ് തിരുനെല്ലി ഉപഹാരം സമ്മാനിച്ചു. ഫൈസല്‍, അബ്ദുറഹിമാന്‍, റെജിമോന്‍, യൂനുസ്, ഓമനക്കുട്ടന്‍ പിളള,

Damam, gulf, Jeddah, Riyad

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം

റിയാദ്: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അവസരം. ഇവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിനും തടസ്സമില്ല. മാസങ്ങള്‍ക്ക് മുമ്പുതന്നെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി പാസ്‌പോര്‍ട് ഡയറക്ടറേറ്റിനെ സമീപിക്കുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരുന്നു. ഇതിനായി ഇന്ത്യന്‍ എംബസി നേരത്തെ രജിസ്‌ട്രേഷന് വെബ്‌സൈറ്റ് ലിങ്കും പ്രസിദ്ധീകരിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പ്രതികളല്ലാത്തവര്‍ക്കും വാണ്ടഡ് കാറ്റഗറിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. അതേസമയം, ഇഖാമ നിയമ ലംഘകര്‍ക്കു സൗജന്യ വാക്‌സിന്‍ വിതരണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ‘പിങ്ക് ഫെസ്റ്റിവല്‍’

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ‘പിങ്ക് ഫെസ്റ്റിവല്‍’ പ്രമോഷന്‍ ആരംഭിച്ചു. വനിതകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍, വാനിറ്റി ബാഗ്, ഫുട്‌വെയര്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയാണ് പിങ്ക് ഫെസ്റ്റിവലിന്റെ പ്രത്യേകത. ഏറ്റവും മികച്ച വിലയില്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്ന പ്രമോഷന്‍ ജൂലൈ 20 വരെ തുടരും. ബത്ഹ, അസീസിയ, മലാസ്, ബുറൈദ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രമോഷന്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു. പ്രാമോഷന്‍ കാലയളവില്‍ ലേഡീസ് ഗൗണ്‍, ലേഡീസ്

Damam, gulf, Jeddah, Riyad

സൗദിയില്‍ മുപ്പതുകാര്‍ക്കും വാക്‌സിന്‍

റിയാദ്: സൗദിയില്‍ 30നും 40നും ഇടയില്‍ പ്രായമുളളവര്‍ക്കു രണ്ടാം ഡോസ് വാക്‌സിന്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ 40നും 50നും ഇടയില്‍ പ്രായമുളളവര്‍ക്കു രണ്ടാം ഡോസ് വിതരണം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുളള ആദ്യ ഡോസ് വാക്‌സിന്‍ വിതരണവും രാജ്യത്ത് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതിനിടെ, സൗദിയില്‍ പുതുതായി 1277 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080 പേര്‍ രോഗമുക്തി നേടി. ചികിത്സയിലായിരുന്ന 16 പേരാണ് 24 മണിക്കൂറിനിടെ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രൊടോകോള്‍ പാലിക്കുന്നുണ്ടെന്ന്

Damam, gulf, Jeddah, Riyad

പണിയറിയണം; പരീക്ഷ പാസാകണം

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ ശേഷി വിലയിരുത്തുന്നതിന് യോഗ്യതാ പരീക്ഷ ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിലായതോടെ അടിസ്ഥാന യോഗ്യതയില്ലാത്ത മലയാളികള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. വിദേശികള്‍ക്ക് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. നിശ്ചിത പരീക്ഷ പാസാകാന്‍ മൂന്ന് അവസരങ്ങള്‍ അനുവദിക്കും. പരീക്ഷയില്‍ യോഗ്യത നേടാത്തവരുടെ ലേബര്‍ പെര്‍മിറ്റ് കാര്‍ഡ് പുതുക്കില്ല. താമസാനുമതി രേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള പ്രൈാഫഷനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. തൊഴില്‍ ചെയ്യാന്‍ യോഗ്യതയും അറിവും പരിചയവും വിദേശ തൊഴിലാളിക്ക് ഉണ്ടെന്ന് ഉറപ്പു

Damam, gulf, Jeddah, Riyad

സൗദിയില്‍ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍

റിയാദ്: സൗദിയില്‍ 50 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. 12 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍, ജോലിക്കാര്‍, സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, ട്രെയിനികള്‍ എന്നിവര്‍ക്കും വാക്‌സിന്‍ വിതരണണ ചെയ്യും. അടുത്ത അധ്യയന വര്‍ഷം വിദ്യാലയങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനാണ് ശ്രമം നടക്കുന്നത്. അതിനിടെ, രാജ്യത്ത് 24 മണിക്കൂറിനിടെ 1,247 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 1429 പേര്‍ രോഗ

Scroll to Top