‘കേളി മെഗാ ക്രിക്കറ്റ്’ സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം ആരംഭിക്കും. ‘കേളി മെഗാ ക്രിക്കറ്റ് 2022’ ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ആകര്‍ഷകമായ സമ്മാനത്തുകയും ഉപഹാരങ്ങളും വിജയികള്‍ക്ക് സമ്മാനിക്കും. റിയാദ് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമുള്ള ടീമുകളായിരിക്കും മാറ്റുരയ്ക്കുക. മുന്‍ വര്‍ഷങ്ങളില്‍ കേളി നടത്തിയ വോളീബോള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ റിയാദിലെ പ്രവാസി സമൂഹം ആവേശപൂര്‍വ്വം ഏറ്റെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ്. ബത്ഹ ക്ലാസ്സിക് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി […]














