ലുലു സൂപര്‍ഫെസ്റ്റ്: 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍
റിയാദ്: പതിനഞ്ചു ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ ലുലു സൂപര്‍ഫെസ്റ്റ് 2022 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷത്തില്‍ നറുക്കെടുപ്പുകളും വിനോദ പരിപാടികളും സംഘടിപ്പിക്കും. നറുക്കെടുപ്പില്‍ വിജയിക്കുന്ന 13 പേര്‍ക്ക് 13 ഫോര്‍ഡ് ടെറിട്ടറി എസ്.യു.വി കാറുകള്‍ സമ്മാനിക്കും. ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ വിജയം നേടിയ ആഹ്ലാദത്തില്‍ ഒരു കാര്‍ കൂടി വര്‍ധിപ്പിച്ച് 14 കാറുകളാണ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് […]














