ഖത്തറില്‍ നിന്ന് മനുഷ്യക്കടത്ത്; ഇന്ത്യന്‍ അധ്യാപകന്‍ സൗദി മരുഭൂമിയില്‍ ഇടയന്‍
റിയാദ്: ഇന്ത്യയില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന അലഹബാദ് സ്വദേശി സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയന്‍. ഖത്തറില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ വിസയിലെത്തിച്ച് കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. ഗുജറാത്തിലെ സാബിറലി, രാജസ്ഥാനിലെ സുനില്‍ ദാമോദര്‍ എന്നിവരാണ് വിസ ഏജന്റുമാരുടെ ചതിയില്‍പെട്ട് മരുഭൂമിയില്‍ ആടുജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായത്. 2019 സെപ്തംബറിലാണ് ഇവര്‍ ഖത്തറിലെത്തിയത്. സ്‌പോണ്‍സര്‍ കുവൈത്ത് വഴി സൗദിയിലേക്ക് വിസിറ്റ് വിസയില്‍ കടത്തി. ഒട്ടകങ്ങളോടൊപ്പം മരുഭൂമിയിലകപ്പെട്ട ഇവരെ മോചപ്പിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എമ്പസിയില്‍ പരാതി ലഭിച്ചിരുന്നു. ഇതിനായി […]












