Sauditimesonline

8 patriot
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു; 'പേട്രിയറ്റി'നെ ആവേശക്കടലാക്കി റിയാദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ക്വാറന്റൈന്‍ പിന്‍വലിച്ചു; പിസിആര്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍ എന്നിവയും ഇനി മുതല്‍ ആവശ്യമില്ല. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ ക്വാറന്റൈന്‍ ഒഴിവാക്കിയത്. പുതിയ പ്രഖ്യാപനം ആയിരക്കണക്കിന് സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളും പിന്‍വലിച്ചു. സൗദിയില്‍ മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ആരാധനാലയങ്ങളിലും സാമൂഹിക അകലം ഒഴിവാക്കി. എന്നാല്‍ […]

Damam, gulf, Jeddah, Riyad

നിയോം സിറ്റിയില്‍ പര്‍വതാരോഹണ ടൂറിസം വരുന്നു

റിയാദ്: സൗദിയില്‍ സ്ഥാപിക്കുന്ന നിയോം സിറ്റിയില്‍ പര്‍വതാരോഹണ ടൂറിസം ത്തിന്റെ പുത്തന്‍ അനുഭവങ്ങളുമായി ട്രോജെന എന്ന േപരില്‍ പദ്ധതി പ്രഖ്യാപിച്ചു. നിയോം ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും കിരീടാവകാശിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ട്രോജെന നഗരം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇക്കോടൂറിസത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമാകാനുള്ള സൗദിയുടെ പ്രതിബദ്ധതയാണിതില്‍ തെളിയുന്നതെന്നും കിരീടാവകാശി പറഞ്ഞു. 2026ല്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍, സ്‌കീ ഗ്രാമം, അള്‍ട്രാ ലക്ഷ്വറിഫാമിലി വെല്‍നസ് റിസോര്‍ട്ടുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍,

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊടിക്കാറ്റ്; കാലാവസ്ഥയില്‍ മാറ്റം

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. രാവിലെ ആരംഭിച്ച പൊടിക്കാറ്റ് പുലര്‍ച്ചവരെ നീണ്ടു നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിന് പുറമെ ഖസീം, ദമ്മാം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു. അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞതോടെ ദൂരക്കാഴ്ച ഇല്ലാതായത് റോഡ് ഗതാഗതത്തെ ബാധിച്ചു. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാജ്യത്തെ വടക്കന്‍ നഗരങ്ങളില്‍ ഇന്നലെ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. അലര്‍ജ്ജിയും ശ്വാസതടസ്സവും നേരിട്ട നിരവധിയാളുകള്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

Damam, gulf, Jeddah, Riyad

സുഗന്ധ സൗന്ദര്യം; പെര്‍ഫ്യൂം എക്‌സിബിഷന്‍ റിയാദില്‍

റിയാദ്: അത്തറില്ലാതെ അറബികള്‍ക്ക് ആഘോഷമില്ല. അത്തറുകള്‍ അറബികളുടെ ജീവിതത്തിന്റെ ഭാഗവുമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സുഗന്ധദ്രവ്യങ്ങളുടെ മികച്ച വിപണികളിലൊന്നാണ് സൗദി അറേബ്യ. ഇതു തിരിച്ചറിഞ്ഞാണ് സുഗന്ധ സൗന്ദര്യത്തിന്റെ വേറിട്ട കാഴ്ചകളൊരുക്കി റിയാദ് ഫ്രണ്ട് എക്‌സിബിഷന്‍ സെന്ററില്‍ പെര്‍ഫ്യൂം എക്‌സിബിഷന് വേദി ഒരുക്കിയത്. റിയാദ് സീസണിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനം ജിസിസിയിലെ ഏറ്റവും വലിയ പെര്‍ഫ്യൂം പ്രദര്‍ശനമാണ്. ദേശീയ, അന്തര്‍ദേശീയ രംഗത്തുളള 200 ലധികം കമ്പനികള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് അജ്മല്‍ പെര്‍ഫ്യൂം കമ്പനി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അന്തര്‍ദേശീയ

Damam, gulf, Jeddah, Riyad

പട്ടാമ്പി കൂട്ടായ്മ അംഗത്വ വിതരണം

ദമ്മാം: പട്ടാമ്പി കൂട്ടായ്മ ദമ്മാം ചാപ്റ്റര്‍ അംഗത്വ വിതരണം ആരംഭിച്ചു. ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തില്‍ എന്നിവര്‍ ചേര്‍ന്ന് ഉപദേശക സമിതി അംഗം സക്കീര്‍ പറമ്പിലിന് അംഗത്വ കാര്‍ഡ് കൈമാറി ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. സക്കീര്‍ പറമ്പില്‍ കൂട്ടായ്മയുടെ ലക്ഷ്യവും ദൗത്യവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗായകര്‍ സിസാര്‍ പട്ടാമ്പി, അബ്ദുറഹിമാന്‍ മഞ്ഞളുങ്ങള്‍, സൈനുദ്ധീന്‍

Damam, gulf, Jeddah, Riyad

വിദേശത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നു വാക്‌സിന്‍ സ്വീകരിച്ചവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍. ഒമ്പത് വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരം. ഫൈസര്‍ ബയോടെക്, മേേേഡണ, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക, ജോന്‍സന്‍, സിനോഫാം, സിനോവാശ്, കോവാക്‌സിന്‍, കോവോവാക്‌സ്, സ്പുട്‌നിക് എന്നിവ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യണം. തവക്കല്‍നാ ആപ്പില്‍ ഇതിന്റെ സ്റ്റാറ്റസ് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ സൗദിയില്‍ 407 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു. 685 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ

Damam, gulf, Jeddah, Riyad

രാജ്യതാല്‍പര്യത്തിന് പ്രഥമ പരിഗണന: കിരീടാവകാശി

റിയാദ്: സൗദി-ഇറാന്‍ ചര്‍ച്ച തുടരുമെന്നും അമേരിക്കയുമായി ഉഭയകക്ഷി സൗഹൃദം ചരിത്രപരമാണെന്നും കിരീടാവകാശിയും പ്രതിരേധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഫലസ്തീന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് സൗദി അറേബ്യക്ക് തടസ്സമില്ല. അമേരിക്കയില്‍ സൗദി നിക്ഷേപം കുറച്ചുകൊണ്ടു വരുന്നത് പരിശോധിക്കും. രാജ്യതാല്‍പര്യവും സുരക്ഷക്കുമാണ് പ്രഥമ പരിഗണനയെന്നും കിരീടാവകാശി വ്യക്തമാക്കി. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല. സൗദി-യുഎസ് ഉഭയകക്ഷി സൗഹൃദം ചരിത്രപരമെന്നും കിരീടാവകാശിാണ്. അമേരിക്കയുമായുളള ബന്ധം ശക്തിപ്പെടുത്തും. പരസപരം മാനിക്കുകയും

Damam, gulf, Jeddah, Riyad

സൗദി കെഎംസിസി രണ്ട് കോടി രൂപ സഹായ വിതരണം മാര്‍ച്ച് 5ന് കൊല്ലത്ത്

റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം രണ്ടുകോടി രൂപ വിതരണം ചെയ്യുമെന്ന് സംഘാടകര്‍. പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച 36 പേരുടെ ആശ്രിതര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ 136 പേര്‍ക്കുമാണ് സഹായം. ഫെബ്രുവരി 5 ശനി ഉച്ചക്ക് 3ന് കൊല്ലം ചിന്നക്കട വരിഞ്ഞം ടവറില്‍ ഡോ. എ യൂനസ് കുഞ്ഞു നഗറില്‍ നടക്കുന്ന പരിപാടിയില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ എം സി സി കേരള

Damam, gulf, Jeddah, Riyad

അര്‍ബുദ ബാധിതര്‍ക്ക് സഹായം; കേശദാനം നിര്‍വഹിച്ച് പ്രവാസി ബാലിക

റിയാദ്: അര്‍ബുദ ബാധിതര്‍ക്ക് കേശദാനം നടത്തി പ്രവാവി വിദ്യാര്‍ഥി മാതൃകയായി. റിയാദില്‍ നോക്കിയ ഉദ്യോഗസ്ഥനും ആലപ്പുഴ കായംകുളം പികെ ഷാജി, ഷബീന ഷാജി എന്നിവരുടെ മകളുമായ സോഹ ഷാജി (8) ആണ് കേശം ദാനം ചെയ്തത്. റിയാദ് മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാലാം തരം വിദ്യര്‍ഥിനിയാണ്. 14 ഇഞ്ച് നീളമുളള മുടി ബ്‌ളഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി വഴിയാണ് ദാനം ചെയ്തത്. ഏതാനും വര്‍ഷംമുമ്പ് കുടുംബ സുഹൃത്തായ നജാത്ത് ബിന്‍ അബ്ദുറഹ്മാന്‍ മുടി നീട്ടിവളര്‍ത്തി

Damam, gulf, Jeddah, Riyad

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ നിയമം

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന് നിയമ ഭേദഗതി വരുത്തുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഗിക തൊഴിലാളികളായി റിക്രൂട് ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും സേവനാനന്തര ആനുകൂല്യവും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന നിയമം അന്തിമ ഘട്ടത്തിലാണ്. വേലക്കാര്‍, ഇടയന്മാര്‍, കൃഷി തൊഴിലാളികള്‍, ഹൗസ് ഡ്രൈവര്‍, വീട്ടു കാവല്‍ക്കാരന്‍ ഉള്‍പ്പെടെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുതിയ നിയമം ബാധകമാക്കും. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നതും

Damam, gulf, Jeddah, Riyad

‘സിഹ ‘ സൗദിയില്‍ വിര്‍ച്വല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ലോകത്തെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രി സൗദിയില്‍ ഉദ്ഘാടനം ചെയ്തു. സിഹ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ആശുപത്രി ശൃംഖലയില്‍ നൂറ്റിയന്‍പത് ആശുപത്രികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും വേഗത്തില്‍ ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് വിര്‍ച്വല്‍ ആശുപത്രി. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെല്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹ, ഡിജിറ്റല്‍ ഗവണ്‍മെന്റ് ജനറല്‍ അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനിയര്‍ അഹമ്മദ് അല്‍ സുവയാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിഹ പദ്ധതി

Damam, gulf, Jeddah, Riyad

വിജയം നേടാന്‍ കാലത്തിനൊപ്പം ഓടാന്‍ പരിശീലിക്കണം: എം എ റഷീദ്

റിയാദ്: കൊവിഡ് ഉള്‍പ്പടെ പ്രതിസന്ധികളെ മറികടക്കാന്‍ പ്രവാസികള്‍ക്കു കഴിയണമെങ്കില്‍ കാലത്തിനൊപ്പം ഓടാന്‍ പരിശീലിക്കണമെന്ന് മോട്ടിവേഷന്‍ ട്രെയിനറും ഗിന്നസ് ജേതാവുമായ എം എ റഷീദ്. ‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ എന്ന പ്രമേയത്തില്‍ റിയാദ് അപ്പോളൊ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിധിയെ പഴിച്ചും ഭാഗ്യത്തെ കാത്തിരുന്നും സമയം ചിലവിടുന്നതിന് പകരം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കരുത്ത് നേടണം. അപ്പോള്‍ മാത്രമാണ് വിജയം നേടാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി

Damam, gulf, Jeddah, Riyad

‘സമ്മിലൂനി’ സംഗീത വിരുന്ന് മാര്‍ച്ച് 17ന് റിയാദില്‍

റിയാദ്: ‘ഉണര്‍വ്വ്’ സ്‌നേഹ കൂട്ടായ്മ ‘സമ്മിലൂനീ’ എന്ന പേരില്‍ സംഗീത വിരുന്ന് ഒരുക്കുന്നു. മാര്‍ച്ച് 17 ന് അസിസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ വൈകുന്നേരം 6 മുതല്‍ 12 വരെയാണ് പരിപാടി. ഗായകരായ കണ്ണൂര്‍ ശരീഫ്, യുംന അജിന്‍, ബെന്‍സീറ റഷീദ് എന്നിവര്‍ ലൈവ് ഓര്‍ക്കേസ്ട്രയുടെ അകമ്പടിയോടെ സംഗീതരാവില്‍ പങ്കെടുക്കുമെന്ന് സംഘടകര്‍ പറഞ്ഞു. കോവിഡ് മാനദന്ധങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണെന്ന് കോര്‍ഡിനേറ്റര്‍ നാസര്‍ വണ്ടൂര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സത്താര്‍ മാവൂര്‍, മുനീര്‍ മോങ്ങം,

Damam, gulf, Jeddah, Riyad

‘വെളിച്ചം 2022’ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: റിയാദ്-വേങ്ങര നിയോജക മണ്ഡലം കെഎംസിസി ക്യാമ്പയിന്‍ ‘വെളിച്ചം 2022’ ലോഗോ പ്രകാശനം കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള നിര്‍വ്വഹിച്ചു. ‘സ്വത്വ രാഷ്ട്രീയം, സമന്വയ സമൂഹം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കും. കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് പ്രവര്‍ത്തക സംഗമങ്ങള്‍ , അലിവ് ഫാമിലി മീറ്റ്, നേതൃ ക്യാമ്പ്, അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് സംഗമം, പൊളിറ്റിക്കല്‍ സ്‌കൂള്‍, സ്‌നേഹശേഖരം, സ്‌പോര്‍ട്‌സ് മീറ്റ്, മോട്ടിവേഷന്‍

Scroll to Top