Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

Damam, gulf, Jeddah, Riyad

വിവരങ്ങളുടെ പ്രളയത്തില്‍ നേരും നുണയും തിരിച്ചറിയുന്നില്ല: അഭിലാഷ് മോഹനന്‍

റിയാദ്: നേരും നുണയും വേര്‍തിരിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളിയെന്ന് അഭിലാഷ് മോഹനന്‍. പരമ്പരാഗത മാധ്യമങ്ങളുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊളളണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിലാഷ് മോഹനന്‍. വിവരങ്ങളുടെ പ്രളയത്തിലാണ് ലോകം. ഏതാണ് വസ്തുത എന്ന് തിരിച്ചറിയാനുള്ള സാഹചര്യം ഇല്ലാതായി. ജനാധിപത്യം പേ,ാലും കൃത്രിമമായി സൃഷ്ടിക്കുന്നു. വസ്തുത കണ്ടെത്തുക ശ്രമകരമാണ്. അതിന്റെ ഉത്തരവാദിത്തവും […]

Damam, gulf, Jeddah, Riyad

ജിസിസി ഉച്ചകോടി ജനുവരി 5ന്

റിയാദ്: ബഹ്‌റൈനില്‍ നടത്താനിരുന്ന ജിസിസി ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് സൂചന. ഈ മാസം അവസാനം നിശ്ചയിച്ചിരുന്ന ഉച്ചകോടി ജനുവരി 5ന് റിയാദില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് തയ്യാറെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ജിസിസി ആസ്ഥാനമായ സൗദിയില്‍ ഉച്ചകോടി ചേരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെര്‍ച്വല്‍ ഉച്ചകോടിക്ക് പകരം രാഷ്ട്ര തലവന്‍മാര്‍ നേരിട്ട് പങ്കെടുക്കും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിന് 2017

Damam, gulf, Jeddah, Riyad

കൊവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യാജ പ്രചാരണം

റിയാദ്: കൊവിഡ് വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രചാരണം സൗദി ആരോഗ്യ മന്ത്രാലയം തളളി. വാകസിന്‍ ഉടന്‍ സൗദിയില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. അന്താരാഷ്ട്ര മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സൗദിയില്‍ വിതരണത്തിന് തയ്യാറെടുക്കുന്നത്. ഇതിനായി നിരവധി പഠനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമെന്നാണ് പ്രചാരണം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ഇത്

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ സൈനിക മേധാവിക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം

റിയാദ്: ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ റിയാദിലെത്തി. റോയല്‍ സൗദി ലാന്റ് ഫോഴ്‌സ് ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഊഷ്മള സ്വീകരണമാണ് സൈനിക മേധാവിക്ക് ഒരുക്കിയത്. പ്രതിരോധ മേഖലകളില്‍ ഇന്ത്യയും സൗദിയും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് സന്ദര്‍ശനം. ലാന്റ് ഫോഴ്‌സ് കമാണ്ടര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മുതൈരിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ടെന്‍, ട്വന്റി ഓഫര്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഉത്പ്പന്നങ്ങള്‍ക്ക് 10, 20, 30 റിയാല്‍ ഓഫറാണ് പ്രഖ്യാപിച്ചത്. സൗദിയിലെ സ്‌റ്റോറുകളില്‍ ഡിസംബര്‍ 19 വരെ ഓഫര്‍ തുടരും. എല്ലാ ഡിപ്പാര്‍ട്‌മെന്റിലും വിപുലമായ ഉത്പ്പന്നങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുളള്. പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, എണ്ണ, മസാലകള്‍, പാക്കുചെയ്ത ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍, ഗ്രില്ലുകള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചര്‍മ പരിചരണ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വിവിധ ബ്രാന്റുകളുടെ

gulf

കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗത്വം; ഡിസമ്പര്‍ 15 ന് അവസാനിക്കും

റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഡിസമ്പര്‍ 15 ന് അവസാനിക്കുമെന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച കാമ്പയിന് പ്രതികൂല സാഹചര്യത്തിലും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇനിയും പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള പ്രവാസികള്‍ക്ക് കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ട് അംഗങ്ങളാകാന്‍ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പദ്ധതിയില്‍ നേരത്തെ അംഗങ്ങളായവര്‍ക്ക് ട അംഗത്വം പുതുക്കാന്‍ www.mykmcc.org എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും. കെഎംസിസിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ

gulf

ഖസര്‍ ഹൈപ്പറില്‍ വിന്റര്‍ ഡീല്‍ പ്രൊമോഷന്‍

റിയാദ്: ശിശിര കാലം ഉത്സവമാക്കാനൊരുങ്ങി ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വിന്റര്‍ ഡീല്‍ സ്‌പെഷ്യല്‍ പ്രൊമോഷന്‍ ആരംഭിച്ചു. ശീത കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കുളള പ്രതിരോധ വസ്ത്രങ്ങള്‍, ഹീറ്റര്‍, ചര്‍മ പരിചരണ ഉത്പന്നങ്ങള്‍, കോഫി എന്നിവയുടെ വിപുലമായ ശേഖരം വിന്റര്‍ ഡീലിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ വെജിറ്റിള്‍, ഫീഷ്, മീറ്റ്, ഗ്രോസറി, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, സ്വീറ്റ്‌സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 19 വരെ പ്രൊമോഷന്‍ തുടരും. കൊവിഡ് പ്രോടോകോള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കി

Damam, gulf, Jeddah, Riyad

തൊഴില്‍ വിപണിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കും: മന്ത്രി അഹമദ് അല്‍ റാജ്ഹി

റിയാദ്: തൊഴില്‍ വിപണിയുടെ വികസനം ലക്ഷ്യമാക്കിയാണ് വിവിധ പരിഷ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എഞ്ചിനീയര്‍ അഹമദ് അല്‍ റാജ്ഹി. രാജ്യത്ത് ഏഴ് പതിറ്റാണ്ടായി നിലവിലുളള സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ ഇല്ലാതാകും. ഇതു 10 ലക്ഷത്തിലധികം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ വിപണിയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

Damam, gulf, Jeddah, Riyad

സൗദി ഫലസ്തീനികള്‍ക്കൊപ്പം; പശ്ചിമേഷ്യന്‍ സമാധാനത്തെ പിന്തുണക്കും: മന്ത്രി സഭാ

റിയാദ്: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് സൗദി മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദേശ നയം ഫലസ്തീനികള്‍ക്കൊപ്പമാണെന്നും മന്ത്രി സഭ വ്യക്തമാക്കി. അറബികളുടെ അടിസ്ഥാന പ്രശ്‌നമാണ് ഫലസ്തീനില്‍ നടക്കുന്ന അധിനിവേശം. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഫലസ്തീന്‍ പ്രശ്‌നത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ മടിച്ചിട്ടില്ല. രാജ്യത്തിന്റെ വിദേശ നയത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത് ഫലസ്തീന്‍ പ്രശ്‌നത്തിനാണ്. പശ്ചിമേഷ്യന്‍ സമാധാനത്തെ സൗദി അറേബ്യ പിന്തുണക്കും. അറബ് സമാധാന പദ്ധതി

Damam, gulf, Jeddah, Riyad

ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതിക്ക് സൗദിയില്‍ അനുമതി

റിയാദ്: ഫൈസര്‍ ബയോടെകിന്റെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. കഴിഞ്ഞ മാസം 24ന് ഫൈസര്‍ ബയോടെക് സൗദിയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് അനുമതി തേടി അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിദഗ്ദ സമിതിയുടെ പഠനത്തിനും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയത്. ഫൈസര്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ രജിസ്‌ട്രേഷന് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം മികച്ച ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നമാണ് ഫൈസറിന്റെ വാക്‌സിനെന്ന്

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ദ്വിദിന സന്ദര്‍ശനത്തിന് സൗദിയിലെത്തും

റിയാദ്: ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ഈ മാസം 13, 14 തീയതികളിലാണ് സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തില്‍ സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള ചര്‍ച്ചകളാണ് മുഖ്യ അജണ്ട. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സ്ഥാപനങ്ങള്‍ തമ്മിലുളള സഹകരണവും ചര്‍ച്ചയില്‍ വിഷയമാകും. റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനം, ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കിംഗ്

Damam, gulf, Jeddah, Riyad

വനിതാ ടാക്‌സി ലീന കാബിന് സൗദിയില്‍ പ്രിയം ഏറുന്നു

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വനിതാ ടാക്‌സി ‘ലീന കാബ്’ സര്‍വീസിന് പ്രിയം ഏറുന്നു. വനിതാ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുളള ടാക്‌സിയില്‍ വനിതാ യാത്രക്കാര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ അനുമതിയുളളത്. മൊബൈല്‍ ആപ് ഉപയോഗിച്ച് ടാക്‌സി സേവനം ആരംഭിച്ചതോടെ മാസങ്ങള്‍ക്കകം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ നിരവധി സ്വദേശി യുവതികള്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തി ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. വനിതാ െ്രെഡവര്‍മാര്‍ കാപ്റ്റിന എന്നാണ് അറിയപ്പെടുന്നത്. ഫുള്‍ടൈം, പാര്‍ടൈം വ്യവസ്ഥകളില്‍ ഇഷ്ടാനുസരണം ജോലി ചെയ്യാമെന്നതാണ് സ്വദേശി വനിതകളെ ആകര്‍ഷിക്കുന്നത്. വനിതകളുടെ സുരക്ഷയും

Damam, gulf, Jeddah, Riyad

നിയമ ലംഘകരെ കണ്ടെത്താന്‍ റിയാദ് നഗരത്തില്‍ പരിശോധന

റിയാദ്: നഗരത്തിലും പരിസര പ്രദേശങ്ങളിലും നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന. പൊലീസിന്റെ സഹായത്തോടെ മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്. താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്തവരും തൊഴില്‍ നിയമ ലംഘകരും പിടിയിലായി. തൊഴിലുടമയുടെ കീഴിലല്ലാതെ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഗാര്‍ഹിക തൊഴിലാളികളെയും പിടികൂടി. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള 21 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി. അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും 19 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുളള നിയമ

Damam, gulf, Jeddah, Riyad

വിലക്കിഴിവും സമ്മാനപ്പെരുമഴയും; അസീസിയ നെസ്‌റ്റോ എട്ടാം വാര്‍ഷികം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വാര്‍ഷികം പ്രമാണിച്ച് വിലക്കിഴിവും വിവിധ പ്രമോഷനും പ്രഖ്യാപിച്ചു. റിയാദ് അസീസിയ ട്രെയിന്‍മാളിലെ നെസ്‌റ്റോ ഹൈപ്പറിന്റെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രൊമോഷന്‍. ഹാപ്പി അവേഴ്‌സ്, കിഡ്‌സ് എന്റര്‍ടൈന്‍മെന്റ്, ഫിഷ് ഡീല്‍, മീറ്റ് ഫെസ്റ്റ്, സ്‌പെഷ്യല്‍ ഡെ സ്‌പെഷ്യല്‍ പ്രൈസ്, സിട്രസ് ഫെസ്റ്റിവല്‍ തുടങ്ങി ആഘോഷങ്ങളും സമ്മാനങ്ങളും വിലക്കിഴിവുമാണ് ഒരുക്കിയിട്ടുളളത്. ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ ഫ്രീ അവര്‍ലി ട്രോളിയും വാര്‍ഷികാഘോഷങ്ങളുടെ പ്രത്യേകതയാണ്. ഡിസംബര്‍ 9 മുതല്‍

Scroll to Top