അപകടത്തില്‍ പരിക്കേറ്റ യുവാവിന് സാന്ത്വനവുമായി സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍
ദമ്മാം: ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ അരക്കു താഴെ ചലനം നഷ്ടപ്പെട്ട മലയാളി യുവാവിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന സന്ദര്‍ശിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാന്‍ ആണ് ഒരു വര്‍ഷമായി ദമ്മാമിലെ മുവാസാത് ആശുപത്രിയില്‍ കഴിയുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാരമുള്ള യന്ത്രഭാഗം ശരീരത്തില്‍ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കമ്പനിയും ഇന്ത്യന്‍ എംബസിയും നാട്ടിലേക്ക് അയക്കാന്‍ സൗകര്യം ഒരുക്കിയെങ്കിലും കൊവിഡ് പടര്‍ന്നതോടെ യാത്ര മുടങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ തടസ്സമില്ലെന്നു ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ […]











