ബഖാലയില്‍ നിന്നു സെക്രട്ടറിയിലേക്കുളള സഞ്ചാരം
അബ്ദുല്‍ ജബ്ബാര്‍, ദമ്മാം 35 വര്‍ഷം മുമ്പുളള ഓര്‍മകളാണ്. ക്യത്യമായി പറഞ്ഞാല്‍ 1984 ഡിസംബര്‍ 4. ജിദ്ദ കിംഗ് അബ്ദുല്‍അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് ഇറങ്ങുമ്പോള്‍ സ്വപ്നങ്ങളൊന്നും നെയ്തു വച്ചിരുന്നില്ല. ഡിഗ്രി പഠനം കഴിഞ്ഞു പാരലല്‍ കോളേജിലെ ടീച്ചിങ്. വട്ടചിലവിനുള്ളത് അങ്ങനെ തരപ്പെടുത്തി കഴിച്ചുകൂട്ടിയ കാലം. രാഷ്ട്രീയ, സാമൂഹിക, കലാ പ്രവര്‍ത്തങ്ങളില്‍ സജീവം. അതിനു കരുത്തു പകരുന്ന പ്രായവും ചുറ്റുപാടുകളും കൂടിയായതോടെ പൂര്‍ണമായും അതില്‍ ഇഴുകി ചേര്‍ന്നിരുന്നു. ജാതി, മത ചിന്തകള്‍ക്ക് പിടികൊടുക്കാത്ത നിലപാടുകളും സ്വാധീനിച്ചിരുന്നു. ഇതോടെ […]














