വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്
റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. മുപ്പത് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തുകയാണ് ജൂണ്‍ മാസം വിദേശികളുടെ റെമിറ്റന്‍സെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മാസം 1,396 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 870 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ഈ വര്‍ഷം 526 കോടി റിയാല്‍ അധിക റെമിറ്റന്‍സ് നടന്നതോടെ 60 ശതമാനം വര്‍ധനവാണ് […]














