തനിമ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സ് ആരംഭിച്ചു
റിയാദ്: അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയയുടെ കീഴില്‍ തനിമ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സ് ആരംഭിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മനപ്പാഠമാക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കോഴ്‌സ് നടത്തുന്നത്. 13 വയസ്സ് വരെയുള്ള ആണ്‍കുട്ടികളും 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അവസരം. പാരായണത്തോടൊപ്പം ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ആശയങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് തനിമ റിയാദ് പ്രൊവിന്‍സ് പ്രസിഡന്റ് അസ്ഹര്‍ പുള്ളിയില്‍ പറഞ്ഞു. ഖുര്‍ആന്റെ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തണമെന്നും തഹ്ഫീദുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്തു […]














