സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു
റിയാദ്: സൗദിയില്‍ നാളെ മുതല്‍ പെട്രോള്‍ വില വര്‍ധിക്കും. സൗദി അരാംകോയാണ് ഇക്കാര്യം അറിയിച്ചത്. 91 ഗണത്തിലുളള പെട്രോളിന് 1.29 റിയാലും 95 ഗണത്തിലുളള പെട്രോളിന് 1.44 റിയാലുമാണ് പുതുക്കിയ നിരക്ക്. അടുത്തമാസം 10 വരെ ഇതേ നില തുടരും. അതിനു ശേഷം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് വില നിശ്ചയിക്കും.












