മിഷന്‍ വന്ദേ ഭാരത് നാലാം ഘട്ടം 136 വിമാനങ്ങള്‍; സൗദി പ്രവാസികളെ തഴഞ്ഞതില്‍ പ്രതിഷേധം
റിയാദ്: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസ് പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ 14 വരെ 136 സര്‍വീസുകളാണ് ഗള്‍ഫ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് നടത്തുന്നത്. സൗദി അറേബ്യയില്‍ നിന്നു ഒരു സര്‍വീസ് പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ടത്തിലും സൗദിയില്‍ നിന്നു കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല. കേരളത്തിലേക്ക് 94 വിമാനങ്ങള്‍ നാലാം ഘട്ടത്തില്‍ എത്തിച്ചേരും. യുഎഇ (39), ബഹ്‌റിന്‍ (39), ഒമാന്‍ (13), മലേഷ്യ […]












