കൊവിഡ് ചികിത്സക്ക് റഷ്യ വികസിപ്പിച്ച മരുന്ന് സൗദിയില്‍ പരീക്ഷിക്കും
റിയാദ്: കൊവിഡ് വൈറസ് ചികിത്സക്ക് റഷ്യയും സൗദി അറേബ്യയും കൈകോര്‍ക്കുന്നു. റഷ്യ വികസിപ്പിച്ച മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് ലഭ്യമായത്. ഇതോടെ സൗദിയിലും മരുന്ന് പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് സൗദി അറേബ്യയില്‍ കൊവിഡ് ചികിത്സയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ അവിഫാവീര്‍ എന്ന മരുന്ന് കൊവിഡ് ചികിത്സക്ക് സൗദിയില്‍ ഉപയോഗിക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് […]









