ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി; അബ്ദുൽ മജീദ് നാടണഞ്ഞു
ദമ്മാം: പത്തുവർഷമായി കിഴക്കൻ പ്രവിശ്യയിലെ ദോഹയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി അബ്ദുൽ മജീദ് ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്തോടെ നാടണഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം മാസങ്ങളയി സ്പോൺസർ പുറത്താക്കിയ അബ്ദുൽ മജീദ് ജോലി നഷ്ടപ്പെട്ടതിനാൽ ഒറ്റപ്പെട്ട നിലയിൽ കഴിയുകയായിരുന്നു. ഖോബാർ ദോഹയിലെ സാമൂഹിക പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് അബ്ദുൽ മജീദ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനായ ഷാജഹാൻ കല്ലമ്പലവുമായി ബന്ധപെടുന്നത്. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ […]











