ഹൂതി അക്രമണങ്ങള്‍ സൗദി മന്ത്രിസഭ അപലപിച്ചു
റിയാദ്: യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒപ്പുവെച്ച സ്‌റ്റോക്ക്‌ഹോം കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണെന്ന് സൗദി മന്ത്രിസഭ കുറ്റപ്പെടുത്തി. നിരന്തരം അക്രമണം നടത്തുന്ന ഹൂതി നടപടിയെ മന്ത്രിസഭാ യോഗം ശക്തമായി അപലപിക്കുകയും ചെയ്തു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ഭീകരാക്രമണം തുടരുകയാണ്. യമനിലെ ഹുദൈദ പ്രവിശ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയായി ഹൂതികള്‍ മാറ്റിയിരിക്കുകയാണ്. ഹൂതികളടെ അക്രമണം പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും മന്ത്രിസഭ പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് […]













