സിറ്റി ഫ്‌ളവര്‍ അല്‍ ഖര്‍ജ് ശാഖ ഉദ്ഘാടനം ഡിസംബര്‍ 11ന്
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ് ശാഖ ഡിസംബര്‍ 11ന് വൈകുന്നേരം 5.30ന് പ്രവര്‍ത്തനം ആരംഭിക്കും. കിംഗ് സൗദ് റോഡില്‍ ഇരു നിലകളിലായി 16,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ സജ്ജീകരിച്ചിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കും 50 റിയാലിന്റെ വൗചര്‍ […]














