Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍
Damam, gulf, Jeddah, Riyad

മത നിരപേക്ഷത മുസ്‌ലിം സമൂഹത്തിനു സുരക്ഷ: ടി പി. അബ്ദുല്ലകോയ മദനി

റിയാദ്: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സൗദിയിലെ മധ്യമേഖല പ്രചാരണ സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ‘നിര്‍ഭയത്വമാണ് മതം; അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ 2022 ഡിസംബര്‍ 29, 30, 31, 2023 ജനുവരി 1 തീയതികളില്‍ കോഴിക്കോട് സ്വപ്നനഗരിയിലാണ് സമ്മേളനം. മതം കൊണ്ട് മനുഷ്യരെ ഭിന്നിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഇല്ലാതാവണം. മതം മനുഷ്യര്‍ക്ക് സമാധാനവും സുരക്ഷയും നല്‍കുന്ന മാനവിക സന്ദേശമാണെന്ന് ബോധ്യപ്പെടുത്തും. ഇതിനുളള […]

Damam, gulf, Jeddah, Riyad

എഴുത്തനുഭവങ്ങള്‍ പങ്ക് വെച്ച് ചേതന സാഹിത്യ സായാഹ്നം

റിയാദ്: എഴുത്തുകാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചും അവരുടെ പുസ്തകങ്ങള്‍ അവലോകനം ചെയ്തും ചേതന സഹിത്യ സായാഹ്നം. അക്ഷരലോകത്തേക്ക് വഴിതുറന്ന സന്ദര്‍ഭങ്ങളും പ്രചോദനമായി വര്‍ത്തിച്ച സഹൃദയരുടെ ഓര്‍മകളും പങ്കുവെച്ച് എഴുത്തുകാര്‍ സംസാരിച്ചു. എഴുത്തുകാരന്‍ പ്രലോഭനങ്ങളില്‍ അകപ്പെടുകയോ കെണികളില്‍ വീഴ്ത്തപ്പെടുകയോ ചെയ്യരുത്. നിലപാടുകളുടെയും അനുഭവങ്ങളുടെയും മൂശയിലായിരിക്കണം ഓരോ സൃഷ്ടിയുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് പറഞ്ഞു. ജീവിത സത്യങ്ങള്‍ ഒരനുഭൂതിയുടെ മണ്ഡലത്തില്‍ നിന്ന് കൊണ്ട് ആത്മാര്‍ത്ഥതയോടെ ആവിഷ്‌കരിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നതെന്ന് കഥാകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. ഖമര്‍ബാനു വലിയകത്ത്, നിഖില സമീര്‍,

Damam, gulf, Jeddah, Riyad

മലയാളിയാരവം: കപ്പല്‍ കയറിയ കാല്‍പ്പന്ത് കമ്പം

റിയാദ്: മലയാളി ചേക്കേറിയ പ്രവാസ മണ്ണുകളിലെല്ലാം അതിപുരാതന കാലം മുതല്‍ കാല്‍പ്പന്ത് കമ്പവും കപ്പല്‍ കയറിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും എത്ര പ്രതികൂല സാഹചര്യത്തിലായാലും മലയാളിക്ക് കളി വിട്ടൊരു കളിയില്ല. അതിന് തെളിവാണ് സൗദിയില്‍ മലയാളികള്‍ കേന്ദ്രീകരിക്കുന്ന മുക്കിലും മുലകയിലും ലോകക്കപ്പ് മത്സരം വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ലോകകപ്പ് കാലത്തെ പോലെ ഇത്തവണയും സജീവമാണ് പ്രവാസത്തിലെ കളിയിടങ്ങള്‍. മലയാളികള്‍ ധാരാളമുളള ബത്ഹ നഗരഹൃദയത്തിലെ സാംസ്‌കാരിക കേന്ദ്രമാണ് സഫ മക്ക. ഇവിടെയുളള ഓഡിറ്റോറിയത്തില്‍ ഒഐസിസി മലപ്പുറം ജില്ല

Damam, gulf, Jeddah, Riyad

റിയാദില്‍ സൗദി ബില്‍ഡ് സമാപിച്ചു

റിയാദ്: നിര്‍മാണ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ഉത്പ്പന്നങ്ങളും പരിചയപ്പെടുത്തുന്ന സൗദി ബിള്‍ഡ് പ്രദര്‍ശനം റിയാദില്‍ സമാപിച്ചു. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ അന്തര്‍ദേശീയ രംഗത്തെ പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. സൗദിയില്‍ 1.3 ട്രില്യണ്‍ ഡോളറിലധികം ചെവല് വരുന്ന മെഗാ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിയോം നഗരം, ഖിദ്ദിയ വിനോദ നഗരം, റെഡ് സീ പദ്ധതി തുടങ്ങിയവയുടെ നിര്‍മാണവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര നിര്‍മാണ കമ്പനികളും കണ്‍സള്‍ട്ടന്‍സി ഏജന്‍സികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിനിധികളാണ് സൗദി

Damam, gulf, Jeddah, Riyad

ബിനാമി റെയ്ഡ്: 401 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

റിയാദ്: ബിനാമി സംരംഭകര്‍ക്ക് പൊതുമാപ്പ് നല്‍കിയതിന് ശേഷം സൗദിയില്‍ നടന്ന പരിശോുനകളില്‍ 401 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം. ഇവരുടെ കേസ് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്‍മാരുടെ പേരില്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങള്‍ വിദേശികളുടെ പേരില്‍ നിയമ വിധേയമാക്കുന്നതിനും ലൈസന്‍സ് നേടുന്നതിനും വാണിജ്യ മന്ത്രാലയം ഈ വനഷം ഫെബ്രുവരി 16 വരെ അനുമതി നല്‍കിയിരുന്നു. ഇതിനു ശേഷം 1,10,000 പരിശോധനകളാണ് രാജ്യവ്യാപകമായി നടത്തിയത്. വിവിധ മന്ത്രാലയങ്ങളിലെ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍

Damam, gulf, Jeddah, Riyad

കെഡിഎസ്എഫ് ഉത്സവ്

ദമാം: കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മ കെഡിഎസ്എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ ഉത്സവ്-2022 ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അസീസിയ അല്‍ ലോലോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കാദര്‍ ചെങ്കള, അഷ്‌റഫ് അംഗടിമുഗര്‍, കാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, നവാസ് അണങ്കൂര്‍ ആശംസകള്‍ നേര്‍ന്നു. ഫിറോസ് തളങ്കര, അന്‍വര്‍ഖാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. റഫീഖ് ത്രിക്കരിപൂര്‍ സ്വാഗതവും ഇബ്രാഹീം

Damam, gulf, Jeddah, Riyad

ബാഡ്മിന്റണ്‍ താരം ഖദീജാ നിസക്ക് ഫോര്‍ക സ്വീകരണം

റിയാദ്: സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റന്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കോഴിക്കോട് കൊടുവള്ളി ഖദീജാ നിസയെ അനുമോദിച്ചു. റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതു വേദിയായ ഫോര്‍ക യുടെ നേതൃത്വത്തില്‍ മലസ് മസാല സോണ്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു. റഹുമാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര, സനൂപ് പയ്യന്നൂര്‍, മജീദ് പി.സി. മലപ്പുറം, ബഷീര്‍ ചേലാമ്പ്ര, ഷാനവാസ് മുനമ്പത്ത് (മൈത്രി),

Damam, gulf, Jeddah, Riyad

എല്‍ സാല്‍വഡോര്‍ X ഹോണ്ടുറാസ്: യുദ്ധത്തിലേക്ക് നയിച്ച ഫുട്‌ബോള്‍ പോര്

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ യൂറോപ്പിനും ദക്ഷിണ അമേരിക്കയ്ക്കും പുറത്ത് ആദ്യമായി ഒരു രാജ്യം ലോകകപ്പ് വേദിയായത് 1970 ല്‍ നടന്ന ഒമ്പതാം പതിപ്പിലാണ്. വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോ ആയിരുന്നു ആതിഥേയര്‍. നേരിട്ട് പ്രവേശനം എന്ന ആഫ്രിക്കന്‍ മുറവിളിയ്ക്ക് ഇത്തവണ പരിഹാരമായി. അതോടെ യോഗ്യതാ റൗണ്ട് കടന്ന് മൊറോക്കോ മെക്‌സിക്കോയിലേക്ക് ബെര്‍ത്ത് നേടി. രാഷ്ട്രീയ കാരണങ്ങളാല്‍ ഇസ്രായേലിനെതിരെ കളിക്കാന്‍ വിസമ്മതിച്ച ഉത്തര കൊറിയ പുറത്തായി. ഇസ്രായേല്‍ കളിച്ച ഏക ലോക കപ്പും അര്‍ജന്റീന യോഗ്യതാ റൗണ്ടില്‍ തോറ്റ്

Damam, gulf, Jeddah, Riyad

മയക്കുമരുന്ന് ശേഖരം; സൗദിയില്‍ നിരവധി അറസ്റ്റ്

റിയാദ്: മയക്കുമരുന്ന് ശേഖരവുമായി സ്വദേശി പൗരനെ റിയാദില്‍ കസ്റ്റഡിയിലെടുത്തതായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ്. അതിനിടെ, സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു. സൗദി അറേബ്യയിലെ അസീര്‍, കിഴക്കന്‍ പ്രവിശ്യ, ജിസാന്‍, മദീന, നജ്‌റാന്‍, മക്ക എന്നീ പ്രദേശങ്ങളിലെ അതിര്‍ത്തികള്‍ വഴി മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ ഖരൈനി

Damam, gulf, Jeddah, Riyad

സൗദിയുടെ ചരിത്ര ജയം ആഘോഷിച്ച് റിയാദ് ടാക്കീസ്‌

റിയാദ്: സൗദി ടീമിന്റെ ഐതിഹാസിക വിജയത്തില്‍ രാജ്യമെങ്ങും ആഹ്‌ളാദാരവം തുടരുന്നു. അര്‍ജന്റീന-സൗദി മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദിയുടെ വിജയം റിയാദിലെ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ കേക്ക് മുറിച്ചും മധുരം വിളമ്പിയും വിജയം ആഘോഷിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ ആഘോഷ പരിപാടികളില്‍ സ്വദേശികളും വിദേശികളും പങ്കെടുത്തു. സലിം വി പി, ശിഹാബ് കൊട്ടുകാട്, ശിഹാബ് കൊടിയത്തൂര്‍, ഷംഷീര്‍ തൊണ്ടിയില്‍, ഫാറൂഖ് കൂവല്‍, സലാം. ടി.വി.എസ്, നൗഷാദ് ആലുവ, ഷൈജു പച്ച,

Damam, gulf, Jeddah, Riyad

‘മാസ്‌ക്’ പ്രകാശനം ചെയ്തു

റിയാദ്: പ്രവാസികളൂടെ കഥ പറയുന്ന ‘മാസ്‌ക്’ ഷോര്ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ ചിത്രത്തിന്റെ പ്രകാശനം ഡോ: മജീദ് ചിങ്ങോലി നിര്‍വഹിച്ചു. പ്രവാസികളുടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കാന്‍ അണിയുന്ന ചിരിയുടെ മുഖം മൂടിയാണ് മാസ്‌ക് പങ്കുവെക്കുന്നത്. എന്നാല്‍ നന്മയുടെ റാന്തലുകള്‍ ഇപ്പോഴും അണഞ്ഞു പോയിട്ടില്ലെന്നതും അലിവിന്റെ പൊന്‍കിരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നതുമായ പ്രവാസത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. റിയാദ് നഗരവും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. മലസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍,

Damam, gulf, Jeddah, Riyad

യുപി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഉത്തര്‍പ്രദേശ് സദര്‍ജോണ്‍പൂര്‍ സ്വദേശി ഇസ്‌റാര്‍ അഹമ്മദ് (60)ന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ അല്‍ഖര്‍ജില്‍ ഖബറടക്കി. 22 വര്‍ഷമായി അല്‍ഖര്‍ജിലെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡര്‍ ആയിരുന്നു. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരേതരായ ഫൈലൂഷ്-സാബിറ കാര്‍തൂണ്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ. അഞ്ചു മക്കള്‍. കുടുംബത്തിന്റെ അനുമതിയോടെ അല്‍ ഖര്‍ജ് ഖബര്‍സ്ഥാനില്‍ കേളി അല്‍ ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ സംസ്‌കാരത്തിന് നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

രാജ്യം ആഘോഷ ലഹരിയില്‍; വിലക്കിഴിവ് പ്രഖ്യാപിച്ച് വ്യാപാരികള്‍

റിയാദ്: ചരിത്ര ജയം നേടിയ സൗദി ടീമിന് അഭിനന്ദന പ്രവാഹം. നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ ടീം രാജ്യത്തിന് അഭിമാനമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. റിയാദിലെ കൊട്ടാരത്തില്‍ ടെലിവിഷനിലാണ് കിരീടാവകാശി സൗദി-അര്‍ജന്റീന പോരാട്ടം വീക്ഷിച്ചത്. കളി തുടങ്ങി അവസാന നിമിഷം വരെ ആകാംഷയോടെ കളികണ്ട കിരീടാവകാശി സൗദി വിജയിച്ചതോടെ സ്രാഷ്ടാംഗം ചെയ്ത് ദൈവത്തോട് നന്ദി പറഞ്ഞു. ഫൈനല്‍ മത്സരത്തിന് ദിവസങ്ങള്‍ ബാക്കിയുണ്ടെങ്കിലും ലോക കപ്പ് നേടിയ ആവേശത്തോടെയാണ് സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍

Damam, gulf, Jeddah, Riyad

സൗദിയുടെ പെരുംകളിയാട്ടം; ഞെട്ടിത്തരിച്ച് അര്‍ജന്റീന

റിയാദ്: ലോക കപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് സൗദി. കളി തുടങ്ങി പത്താം മിനുട്ടില്‍ മെസ്സി സൗദിക്കെതിരെ ആദ്യ ഗോള്‍ നേടി. എന്നാല്‍ അപ്രതീക്ഷിതമായി കുതിച്ചു കയറിയ സൗദിയുടെ സാലെഹ് അല്‍ ഷഹരി രണ്ടാം പാതിയുടെ 48-ാം മിനുട്ടില്‍ അര്‍ജന്റീനക്കെതിരെ ഗോള്‍ നേടി സമനിലപിടിച്ചു. കളി ആവേശത്തോടെ മുന്നേറുന്നതിനിടെ സൗദിയുടെ സാലെം അല്‍ ദൗസരി 53-ാം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് രണ്ടാം ഗോള്‍ നേടി. സൗദിയുടെ മികച്ച പ്രതിരോധ നിര അര്‍ജന്റീന കളിക്കാരെ വരിഞ്ഞു മുറുക്കുന്ന കാഴ്ചയാണ് ഖത്തറിലെ

Scroll to Top