Sauditimesonline

siddiq obit 1
സൗദി മുന്‍ പ്രവാസി കൊച്ചുകലുങ്ക് സിദ്ദീഖ് നിര്യാതനായി
Damam, gulf, Jeddah, Riyad

നാട്ടിലെത്തിയവര്‍ മടങ്ങിയെത്തുന്നില്ല; ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

റിയാദ്: അവധിക്ക് നാട്ടിലെത്തിയവര്‍ മടങ്ങിയെത്താത്ത സാഹചര്യത്തില്‍ സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നില്ലെന്ന് പരാതി. അതുകൊണ്ടുതന്നെ കേരളത്തില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു നാലും അഞ്ചും തൊഴിലാളികള്‍ മാത്രമുളള ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടും മൂന്നും വര്‍ഷം കഴിയുമ്പോഴാണ് അവധി ലഭിക്കുക. ഇങ്ങനെ 2019 അവസാനം കേരളത്തിലേക്ക് മടങ്ങിയ നിരവധിയാളുകള്‍ ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അവധിക്ക് നാട്ടില്‍ പോയി […]

Damam, gulf, Jeddah, Riyad

യുദ്ധക്കളം ഒരുക്കി ജനാദിരിയ്യാ വില്ലേജ്

നൗഫല്‍ പാലക്കാടന്‍ റിയാദ്: ജനദിരിയാ വില്ലേജില്‍ ഒരുക്കിയ യുദ്ധക്കളം കൗതുക കാഴ്ചയാകുന്നു. പിച്ചാത്തി മുതല്‍ പീരങ്കി വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. റിയാദ് സീസണിലെ പ്രധാന കാഴ്ചകളിലൊന്നാണ് കോംബാറ്റ് ഫീല്‍ഡ് അഥവാ യുദ്ധക്കളം. ചരിത്രാന്വേഷികളെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും വിധമാണ് നഗരി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത യുദ്ധ ഉപകരണങ്ങള്‍ മൂതല്‍ അത്യാധുനിക യുദ്ധ സംവിധാനം വരെ ഇവിടെ കാഴ്ചക്കാരില്‍ കൗതുകം തീര്‍ക്കും. യുദ്ധ ഭൂമിയില്‍ എത്തിപ്പെട്ട അനുഭവമാണ് കോംബാറ്റ് ഫീല്‍ഡിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സമ്മാനിക്കുക. അതിര്‍ത്തികളിലും നിരത്തുകളിലും കെട്ടിട സമുച്ചയങ്ങളിലും യുദ്ധം

Damam, gulf, Jeddah, Riyad

ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി; സൗദി പ്രവാസികള്‍ നിരാശയില്‍

ദല്‍ഹി: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. ഒക്‌ടോബര്‍ 31 വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാന വിലക്ക് നവംബര്‍ 30 വരെയാണ് നീട്ടിയതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ച് 23 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്കാണ് തുടര്‍ച്ചയായി നീട്ടിവെച്ചത്. ഇതോടെ മുപ്പതിലധികം രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചു. എന്നാല്‍ സൗദി അറേബ്യയുമായി കരാര്‍ ഒപ്പുവെക്കാത്തത് നേരിട്ടുളള യാത്രക്ക് തിരിച്ചടിയാണ്. ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ

Damam, gulf, Jeddah, Riyad

മദ്യം അനുവദിക്കില്ല: ടൂറിസം മന്ത്രി

റിയാദ്: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി അഹമദ് അല്‍ ഖതീബ്. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യസത്ക്കാരത്തിന് അനുമതി നല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം അഞ്ച് കോടി വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ പാക്കേജുകളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇ-ബില്ലിംഗ് വരുന്നു

റിയാദ്: സൗദി അറേബ്യയില്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ 4 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കയ്യെഴുത്ത് ഇന്‍വോയ്‌സുകളും മൈക്രോസോഫ്ട് വേഡ്, എക്‌സല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷനുകളില്‍ തയ്യാറാക്കുന്ന ഇന്‍വോയ്‌സുകളും അനുവദിക്കില്ല. ഇ-ബില്ലിംഗ് സാങ്കേതിക സഹായം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടികയും അതോറിറ്റി പ്രസിദ്ധീകരിച്ചു. നികുതി വെട്ടിപ്പും ഇന്‍വോയ്‌സുകളിലെ കൃത്രിമവും തടയുന്നതിനാണ് നടപടി.

Damam, gulf, Jeddah, Riyad

സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

റിയാദ്: നിർമ്മിത ബുദ്ധിയിലേതുൾപ്പെടെ ആധുനിക സാങ്കേതിക മേഖലയിൽ പുതിയ പ്രവണതകൾ പ്രാവർത്തികമാക്കുന്നവർക്ക് മാത്രമേ മാത്രമേ ഭാവിയിൽ വിജയിക്കുവാൻ സാധിക്കുകയുള്ളുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡാന്തര വാണിജ്യ വ്യവസായ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾ ഏറ്റവും മികച്ച ഉല്പന്നങ്ങളും സേവനങ്ങളും ആഗ്രഹിക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ആവശ്യകത. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികയിലേക്ക് ലുലു ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം

Damam, gulf, Jeddah, Riyad

സൗദി നെസ്‌റ്റോ ഹൈപ്പറില്‍ തൊഴില്‍ അവസരം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ (2), ലീഗല്‍ അഡ്‌വൈസര്‍ (1), ബയര്‍ (4) എന്നീ തസ്തികകളിലാണ് ഒഴിവുളളത്. സിഎ അല്ലെങ്കില്‍ തതുല്യ യോഗ്യതയുളളവര്‍ക്ക് ഇന്റേണല്‍ ഓഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സൗദിയില്‍ രണ്ട് വര്‍ഷം പരിചയവും ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍ പ്രാവീണ്യവും വേണം. ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം പരിചയവും ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍ പരിചയവും ആവശ്യമാണ്. ജിസിസിയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 4

Damam, gulf, Jeddah, Riyad

പെട്രോള്‍ വിതരണത്തിന് ‘റീട്ടെയില്‍കോ’ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: സൗദി അരാംകോയുടെ റീട്ടെയില്‍ വിതരണ കേന്ദ്രം ‘റീട്ടെയില്‍കൊ’ പെട്രോള്‍ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ധന വിതരണ മേഖലയില്‍ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കു കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.റീട്ടെയില്‍കൊ എന്ന പേരില്‍ ഇന്ധന വിതരണ കേന്ദ്രം തുടങ്ങുന്നതിന് സൗദി അരാംകോ പ്രത്യേക കമ്പനി രൂപീകരിച്ചിരുന്നു. തലസ്ഥാനമായ റിയാദിലും ദമ്മാമിലെ സൈഹാത്തിലും ഓരോ പെട്രോള്‍ സ്‌റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. മികച്ച സേവനവും ഗുണമേന്മയുമുളള ഇന്ധനം ഉപഭോക്താക്കളിലെത്തിക്കുന്നതിനാണ് പെട്രോള്‍ സ്‌റ്റേഷനുകള്‍ ആരംഭിച്ചതെന്ന് അരാംകോ വ്യക്തമാക്കി. ഊര്‍ജ്ജ വിതരണ

Damam, gulf, Jeddah, Riyad

മലയാളി നഴ്‌സിന്റെ അവയവ ദാനം; രണ്ട് സൗദി പൗരന്‍മാര്‍ക്ക് പുനര്‍ ജന്മം

മിദിലാജ് വലിയന്നൂര്‍ റിയാദ്: സൗദിയില്‍ മരിച്ച മലയാളി നഴ്‌സ് ലിസി തോമസിന്റെ അവയവങ്ങള്‍ രണ്ട് സ്വദേശി പൗരന്‍മാര്‍ക്ക് പുനര്‍ജന്മമാകും. ധമനി വീക്കത്തെ തുടര്‍ന്ന് റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു എറണാകുളം കോഴിപ്പിള്ളി ലിസി തോമസ്. 53 വയസായിരുന്നു. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദ എം സി എച്ച് ആശുപത്രിയില്‍ 20 വര്‍ഷം ഹെഡ് നഴ്‌സായി ജോലിചെയ്തു വരുകയായിരുന്നു. ദുബായ് വഴി കൊച്ചിയിലെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടില്‍ സംസ്‌കരിച്ചു. റിയാദ് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം

Damam, gulf, Jeddah, Riyad

കിംഗ്ഡം ടവര്‍ ഓടിക്കയറി മലയാളി യുവാവ്

റിയാദ്: സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കിംഗ്ഡം ടവറിന്റെ 99 നിലകള്‍ ഓടിക്കയറി മലയാളി യുവാവ് ‘റണ്‍ ദി സ്‌റ്റെയേഴ്‌സ്’ മത്സരത്തില്‍ വിജയം നേടി. സ്തനാര്‍ബുദ ബോധവത്ക്കരണത്തിന്റെ ഭാഗമമായി റേസ് അറേബ്യ ആണ് മത്സരം സംഘടിപ്പിച്ചത്.മലപ്പുറം നിലമ്പൂര്‍ കരുളായി സൈഫുദ്ദീന്‍ മാഞ്ചേരിയാണ് 99 നിലകള്‍ കയറി നേട്ടം കൈവരിച്ചത്. ഇന്ത്യക്കാരുടെ വിഭാഗത്തില്‍ 14 പേരെ പിന്നിലാക്കി 16 മിനുട്ടും 50 സെക്കന്റും സമയമെടുത്താണ് ലക്ഷ്യത്തിലെത്തിയത്. 11 മിനുട്ടും 54 സെക്കന്റും സമയം എടുത്ത് ടവറിലെത്തിയ സ്വദേശി

Damam, gulf, Jeddah, Riyad

തിമിംഗലത്തിന്റെ ജഡം സംസ്‌കരിച്ചു; ഒരു വര്‍ഷത്തിന് ശേഷം പുറത്തെടുക്കും

റിയാദ്: സൗദി റാസ്തനൂറ കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. 11 മീറ്റര്‍ നീളമുളള തിമിംഗലമാണ് കരക്കടിഞ്ഞത്. തിമിംഗലത്തിന്റ മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ഡവലപ്‌മെന്റ് അറിയിച്ചു. ജുബൈല്‍ മറൈന്‍ ബയോളജി സെന്ററിലെ വിദഗദരുടെ സഹായത്തോടെയാണ് അന്വേഷണം. കുഴിച്ചിടുന്ന തിമിംഗലത്തിന്റെ അസ്ഥികൂടങ്ങള്‍ ഒരു വര്‍ഷത്തഷിന് ശേഷം ശേഖരിക്കും. ഇവ പ്രദര്‍ശനത്തിനും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

കൊവിഡ്: ജിസിസിയില്‍ 19,464 മരണം

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം. ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം 77 ഏഴായി ചുരുങ്ങുകയും ചെയ്തു. 24 മണിക്കൂറിനിടെ 51 പേര്‍ക്ക് രോഗം ബാധിച്ചു. 59 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ നാലര കോടി വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ജിസിസി രാജ്യങ്ങളില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 19,464 പേര്‍ മരിച്ചതായി ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ വ്യക്തമാക്കി. ആറു രാജ്യങ്ങളിലായി 25.18 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 24.9

Damam, gulf, Jeddah, Riyad

ഡബ്‌ളിയു എം സി കവിതാലാപന മത്സരം; വിജയികഭക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍കോബാര്‍ പ്രൊവിന്‍സ് നടത്തിയ കവിതാലാപന മത്സരവിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. പരിപാടി മുഖ്യരക്ഷാധികാരി മൂസക്കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നജീബ് അരഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ഖദീജ ഹബീബ് മത്സരഫം പ്രഖ്യാപിച്ചു. മീനു അനൂപ് മുഖ്യാതിഥി ആയിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ഇഷാന അബൂബക്കര്‍ ഒന്നാം സ്ഥാനവും നേഹ ഷിബു രണ്ടാം സ്ഥാനവും സ്വാതി മഹേന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ജിയ ബിജു ഒന്നാം സ്ഥാനവും മയൂഖ ഷാജി രണ്ടാം

Damam, gulf, Jeddah, Riyad

ആടുജീവിതത്തിന് മോചനം; ഗുജറാത്ത് സ്വദേശി നാടണഞ്ഞു

റിയാദ്: ഖത്തര്‍ വിസയില്‍ സൗദി മരുഭൂമിയില്‍ ആടിനെ മേയ്ക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവാവിന് ദുരിത ജീവിതത്തില്‍ നിന്ന് മോചനം. ഗുജറാത്ത് വീര്‍പുര്‍ മഹിസാഗര്‍ സ്വദേശി യൂനസ് ബായ് നബ്ജി ബായ് ശൈഖ് ആണ് രണ്ട് മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങയത്. കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാനും എംബസി കമ്യൂണിറ്റി വളന്റിയറുമായ സിദ്ദീഖ് തുവ്വൂര്‍ നടത്തിയ ഇടപെടലാണ് മോചനത്തിന് സഹായകമായത്. ആഗസ്ത് എട്ടിനാണ് ഖത്തര്‍ വിസയില്‍ നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റെയിന് ശേഷം 17 ന്

Scroll to Top