റിയാദില്‍ ‘ബോളിവാഡ് നഗരം’ ഒരുങ്ങി
റിയാദ്: റിയാദ് സീസണ്‍ വിനോദ പരിപാടികളിലെ മുഖ്യ ആകര്‍ഷണം ‘ബോളിവാഡ് നഗരം’ ഉദ്ഘാടനം ചെയ്തു. ഒന്‍പത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ബോളിവാഡ് ഒരുക്കിയിട്ടുളളത്. റിയാദ് നഗരത്തിന് വടക്ക് പ്രത്യേകം തയ്യാറാക്കിയ ബോളിവാഡ് നഗരം ഒന്‍പത് മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിനോദ പരിപാടികള്‍, മത്സരങ്ങള്‍, പൂന്തോട്ടം, റസ്റ്ററന്റുകള്‍, കഫേകള്‍, സ്‌റ്റോറുകള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വിസ്തൃതിയിലാണ് നഗരം സജ്ജീകരിച്ചിട്ടുളളത്. ലേസര്‍ രശ്മികളും ജലധാരയും ഉപയോഗിച്ചു ആകര്‍ഷകമാക്കിയ ഫൗണ്ടനുകള്‍, നിറങ്ങളും സംഗീതവും സമന്വയിപ്പിച്ച ഫൗണ്ടന്‍ […]














