Sauditimesonline

siddiq obit 1
സൗദി മുന്‍ പ്രവാസി കൊച്ചുകലുങ്ക് സിദ്ദീഖ് നിര്യാതനായി
Damam, gulf, Jeddah

റിയാദ് സീസണ്‍ രണ്ടാം എഡിഷന് പ്രൗഢ തുടക്കം

റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ റിയാദ് സീസണ്‍ രണ്ടാം എഡിഷന് പ്രൗഢമായ തുടക്കം. 1500 കലാകാരന്‍മാര്‍ അണിനിരക്കുന്ന പ്രകടനത്തോടെയാണ് വിനോദ പരിപാടി ആരംഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചയാണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറിയത്. കലയും സംസ്‌കാരവും പൈതൃകവും കോര്‍ത്തിണക്കി കലാകാരന്‍മാര്‍ നഗരത്തെ പ്രകമ്പനം കൊളളിച്ച പ്രകടനത്തോടെയായിരുന്നു ഉദ്ഘാടന പരിപാടി. അമേരിക്കന്‍ റാപ് പ്രതിഭ പിറ്റ് ബുളളിന്റെ പ്രകടനം ആഘോഷ രാവിനെ സംഗീതമയമാി. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന വിനോദ പരിപാടികള്‍ക്കാണ് തുടക്കമായത്. ഉദ്ഘാടന […]

Damam, gulf, Jeddah, Riyad

സൗദി റെയില്‍വെ 70ന്റെ നിറവില്‍; 70 ശതമാനം നിരക്കിളവ്

റിയാദ്: സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ടിക്കറ്റിന് 70 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 27 വരെ റെയില്‍വേ മൊബൈല്‍ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രഥമ ട്രയിന്‍ സര്‍വീസ് 1951 ഒക്‌ടോബറിലാണ് ആരംഭിച്ചത്. സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ റിയാദില്‍ നിന്ന് ദമ്മാം വരെ 450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ട്രെയിന്‍ സര്‍വീസ് ആണ് ആരംഭിച്ചത്. ഇതിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ചാണ് ടിക്കറ്റ് നിരക്കില്‍

Damam, gulf, Jeddah, Riyad

യുഇഎ വഴി സൗദി യാത്ര; ദുബായ്-റിയാദ് ബസ് യാത്രക്ക് തിരക്കേറി

റിയാദ്: യുഎഇ വഴി സൗദിയിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഒക്‌ടോബര്‍ പകുതിയോടെ ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളത്തില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിന് പ്രവാസികള്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ എത്തി. ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഏഴായിരം രൂപ ചെലവഴിച്ചാല്‍ വിസിറ്റിംഗ് വിസ വേഗം ലഭിക്കുകയും ചെയ്യും. മാത്രമല്ല, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കുന്നതിനും വിലക്കില്ല. ഇതാണ് യുഎഇ വഴി സൗദിയിലെത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. സൗദിയിലേക്ക് ബസുകളില്‍ പുറപ്പെടാന്‍ തയ്യാറെടുത്ത് നിരവധിയാളുകളാണ് ദുബായിലും പരിസര

Damam, gulf, Jeddah, Riyad

ചെങ്കടലില്‍ സൗദി-യുഎസ് നാവിക അഭ്യാസം

റിയാദ്: സൗദി-യുഎസ് നാവികസേനകളുടെ സംയുക്ത നാവികാ അഭ്യാസം ആരംഭിച്ചു. റോയല്‍ സൗദി നേവിയുടെ വെസ്‌റ്റേണ്‍ ഫ്‌ളീറ്റിനൊപ്പം ചെങ്കടലില്‍ നടക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ പത്തു ദിവസം നീണ്ടു നില്‍ക്കും. ഇന്‍ഡിഡോ ഡിഫന്‍ഡര്‍ 21 എന്ന പേരിലാണ് നാവിക അഭ്യാസം അരങ്ങേറുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുളള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന് നാവിക അഭ്യാസം സഹായിക്കുമെന്ന് വെസ്‌റ്റേന്‍ ഫ്‌ളീറ്റ് അസിസ്റ്റന്റ് കമാന്ററും ജോയിന്റ് എക്‌സര്‍സൈസ് കമാന്‍ഡറുമായ അഡ്മിറല്‍ മന്‍സൂര്‍ ബിന്‍ സൗദ് അല്‍ ജുവൈദ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ യുഎസ് നേവി

Damam, gulf, Jeddah, Riyad

അഹമ്മദ് മേലാറ്റൂര്‍ അനസ്മരണം

റിയാദ്: നവോദയ സാംസ്‌കാരിക വേദി അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണം സംഘടിപ്പിച്ചു. രണ്ടു പതിറ്റാണ്ടിലേറെ റിയാദ് പ്രവാസി സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായിരുന്ന സാമൂഹ്യ പ്രവര്‍ത്തകനും നവോദയ ജോയിന്റ് സെക്രട്ടറിയുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍. കഴിവുറ്റ സംഘാടകന്‍, കവി, പ്രഭാഷകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, മാതൃകാ കുടുംബജീവിതം നയിച്ച വ്യക്തി എന്നീ നിലകളില്‍ അഹമ്മദ് അനുസ്മരിക്കപ്പെട്ടു. 2017 ഒക്ടോബര്‍ 14 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലായിരുന്നു അഹമ്മദിന്റെ മരണം. കുമ്മിള്‍ സുധീര്‍, രവീന്ദ്രന്‍ പയ്യന്നൂര്‍, ബാബുജി, റസൂല്‍ സലാം, ഫൈസല്‍ കൊണ്ടോട്ടി, അന്‍വാസ്,

Damam, gulf, Jeddah, Riyad

കൊവിഡിനെ അതിജയിച്ച് സൗദി; ജനജീവിതം സാധാരണ നിലയിലേക്ക്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 41 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 47 പേര്‍ രോഗം ഭേദമായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന 3 പേര്‍ മരിച്ചു. 106 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി വിതരണം ചെയ്യുമെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. പ്രോടോകോള്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും മുന്‍കരുതല്‍ നടപടികളില്‍ നിന്നു പിന്‍മാറരുതെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ കല്യാണ

Damam, gulf, Jeddah, Riyad

ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

റിയദ്: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ദുരിതത്തിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ ഒത്തു തീര്‍പ്പ് കരാര്‍ പ്രകാരം 5.3 ലക്ഷം റിയാല്‍ വിതരണം ചെയ്യും. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ കരാര്‍ കമ്പനിയിലെ ജീവനക്കാര്‍ നേരത്തെ ലേബര്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ഇടപെടുകയും വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സെറ്റില്‍മെന്റ് അഡ്മിനിസ്‌ട്രേഷന്റെ പരിഗണനയിലെത്തിയ പരാതി തൊഴിലുടമയുടെയും തൊഴിലാളികളുടെയും

Damam, gulf, Jeddah

സമുദ്ര വിനോദത്തിന് ‘ദി റിഗ്’ സൗദിയില്‍

റിയാദ്: സൗദിയില്‍ സമുദ്ര വിനോദ സഞ്ചാരത്തിന് ‘ദി റിഗ്’ എന്ന പേരില്‍ സമഗ്ര പദ്ധതി പ്രഖ്യാപിച്ചു. സമുദ്രത്തില്‍ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പ്ലാറ്റ്‌ഫോമിലാണ് വിനോദ സഞ്ചാര കേന്ദ്രം ഒരുക്കുന്നത്. പൊതു നിക്ഷേപ ഫണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സമുദ്രത്തില്‍ പ്ലാറ്റ്‌ഫോം ഒരുക്കി തയ്യാറാക്കുന്ന ലോകത്തിലെ പ്രഥമ വിനോദ സഞ്ചാര കേന്ദ്രമാണ് വിഭാവന ചെയ്തിട്ടുളളത്. ഇതിന്റെ പ്രമോഷന്‍ വീഡിയോ പൊതു നിക്ഷേപ ഫണ്ട് പുറത്തുവിട്ടു. മൂന്ന് ഹോട്ടലുകള്‍, ഇന്റര്‍നാഷണല്‍ റസ്റ്ററന്റുകള്‍, ഹെലിപാഡുകള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

സൗദി ആരോഗ്യ മന്ത്രിക്ക് പുതിയ ദൗത്യം

റിയാദ്: സൗദി ആരോഗ്യ മന്ത്രിക്ക് പുതിയ ദൗത്യം. ഹജ് ഉംറ മന്ത്രിയായി ഡോ. തൗഫീഖ് അല്‍ റബഅയെ നിയമിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഫഹദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ദാഹെസ് അല്‍ ജലജലാണ് പുതിയ ആരോഗ്യ വകുപ്പ് മന്ത്രി. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍അറേഫിയെ കാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ് ഉപദേശകനായും നിയമിച്ചു.

Damam, gulf, Jeddah, Riyad

മാസ്‌ക് വേണ്ട; സൗദിയില്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ഞായറാഴ്ച പ്രാബല്യത്തില്‍ വരും. മക്കയില മസ്ജിദുല്‍ ഹമറമിലും മദീനയിലെ മസ്ജിദുന്നബവിയിലും മുഴുവന്‍ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കും. മസ്ജിദിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണം. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉളളവര്‍ക്ക് മാത്രമാണ് പ്രവേശനം. കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിശ്ചിത എണ്ണം പിന്‍വലിച്ചു. സീറ്റിംഗ് കപ്പാസിറ്റിയുടെ മുഴുവന്‍ ശേഷിയും ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും പിന്‍വഴിച്ചു. പുറമേ

Damam, gulf, Jeddah, Riyad

ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര; ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് കേന്ദ്രം

ദല്‍ഹി: ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര ഉടന്‍ സാധ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ കൂടുതല്‍ രാജ്യങ്ങള്‍ സ്വീകരിച്ചുതുടങ്ങിയതായും അധികൃതര്‍. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഴുവന്‍ രാജ്യങ്ങളിലേക്കും അടുത്ത മാസത്തോടെ പ്രവേശനം ലഭ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന യാത്രക്ക് അനുമതിയുളളത്. വാക്‌സിന്‍

Damam, gulf, Jeddah, Riyad

കേളി യാത്രയയപ്പ്

റിയാദ്: നാല്‍പ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യുസനയ്യ ഏരിയ ലാസറുദ്ദി യുണിറ്റ് അംഗം താജുദ്ധീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. പ്രസിഡന്റ് ഷമല്‍ രാജ് അദ്ധ്യക്ഷത വഹിച്ചീ, ഷൈജു ചാലോട്, ഷമീര്‍ കുന്നുമ്മല്‍, ബേബി ജോണ്‍ കുട്ടി, ഹുസൈന്‍ മണക്കാട്, ജോര്‍ജ് വര്‍ഗീസ്, ബൈജു ബാലചന്ദ്രന്‍ കരുണാകരന്‍ മണ്ണടി, സതീഷ്, തോമസ് ജോയ് ,രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ആപ്പിള്‍ ഫെസ്റ്റ് 13ന് തുടങ്ങും

റിയാദ്: ആപ്പിള്‍ രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നെസ്‌റ്റോ ഹൈപ്പറില്‍ ആപ്പിള്‍ മഹോത്സവം. അന്താരാഷ്ട്ര ആപ്പില്‍ ദിനത്തിന്റെ മുന്നോടിയായി ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ആപ്പിള്‍ ഫെസ്റ്റ് അരങ്ങേറുക. ഒക്‌ടോബര്‍ 21ന് ആണ് അന്താരാഷ്ട്ര ആപ്പിള്‍ ദിനം. ഇറ്റലി, ചൈന, പോര്‍ച്ചുഗല്‍, സൗത് ആഫ്രിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍, ചിലി, ന്യൂസിലന്റ്, ഗ്രീസ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പതിനഞ്ചിലധികം ഇനങ്ങളിലുളള ആപ്പിളുകളാണ് മേളയുടെ പ്രത്യേകത. എറ്റവും മികച്ച വിലക്ക് അന്താരാഷ്ട്ര ഗുണനിലവാരമുളള ആപ്പിളുകള്‍

Damam, gulf, Jeddah, Riyad

കൊവിഡ് രോഗബാധിതര്‍ കുറയുന്നു; കൂടുതല്‍ ഇളവ്

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 2 പേരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 111 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിവിധ മേഖലകളില്‍ ഇളവ് പ്രഖ്യാപിച്ചു. റസ്റ്ററന്റുകളില്‍ ഒരു ടേബിളില്‍ 10 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുകയും ബസ്, ട്രയിന്‍ തുടങ്ങിയ പൊതുഗതാഗത മേഖലയില്‍ മുഴുവന്‍ സീറ്റിലും യാത്ര ചെയ്യാന്‍ അനുമതിയും

Scroll to Top