ജോലിയും ശമ്പളവുമില്ലാതെ ദുരതം; കേളിയുടെ തണലില്‍ മലയാളി നാടണഞ്ഞു
റിയാദ്: കൊവിഡ് മഹാമാരിയില്‍ ജോലി നഷ്ടപെട്ട് ദുരിതത്തിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് കായ്ക്കര പ്രേംകുമാറിന് റിയാദ് കേളി കലാസാംസ്‌കാരിക വേദി തുണയായി. 2004ലാണ് പ്രേം കുമാര്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി റിയാദിലെത്തിയത്. മാന്യമായ ശമ്പളവും ജോലിയുമായി 13 വര്‍ഷം തുടര്‍ന്നു. ഏഴു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അവധി കഴിഞ്ഞുള്ള തിരിച്ചു വരവില്‍ ചുവടുകള്‍ പിഴച്ചു. കമ്പനി നഷ്ടത്തിലായി. ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങി. ഡ്രൈവര്‍ തസ്തിക പിരിച്ചുവിടലില്‍ നിന്നു ഒഴിവായി. ഇത് കൊവിഡ് മഹാമാരി പൊട്ടിപുറപ്പെടുന്നത് വരെ […]













