ഭരണഘടന തകര്‍ത്ത് മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമം
റിയാദ്: ജനാധിപത്യ സംവിധാനങ്ങളെ വരുതിയിലാക്കി മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യയില്‍ മോദി ഭരണകൂടം നടത്തുകയാണെന്ന് ‘റിയാദ് ചിന്ത’ സംഘടിപ്പിച്ച സെമിനാര്‍. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കിയാണ് നിലവില്‍ ഭരണം നിര്‍വ്വഹിക്കുന്നത്. ഭാവിയില്‍ ഭരണഘടന മാറ്റിയെഴുതാനും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ മതചിഹ്നം ചെങ്കോല്‍ പ്രതിഷ്ഠിച്ചു. ലോക്‌സഭാ അംഗങ്ങള്‍ക്ക് നല്‍കിയ ഭരണഘടനയുടെ പുതിയ പതിപ്പില്‍ ‘സോഷ്യലിസം, മതേതരത്വം’ എന്നീ മൂല്യവത്തായ പദങ്ങള്‍ ആമുഖത്തില്‍ നിന്നും ഒഴിവാക്കുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളേണ്ട മന്ത്രിസഭയില്‍ ന്യുനപക്ഷ പ്രതിനിധ്യം പൂര്‍ണ്ണമായും ഇല്ലാതായി. […]














