കമ്പനിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെതിരായ കേസ് തീര്‍പ്പായി
ദമ്മാം: ജോലി ചെയ്യുന്നിടത്ത് ഈജിപ്ഷ്യന്‍ മാനേജരുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ പ്രതിയായ ഇന്ത്യക്കാരന്‍ നവയുഗം സാംസ്‌ക്കാരികവേദിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി ജാവേദ് അഹമ്മദിന്റെ കേസ് രമ്യമായി പരിഹരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഫുഡ് ചെയിന്‍ കമ്പനി തുഗ്ബ ബ്രാഞ്ചില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരുകയായിരുന്നു ജാവേദ് അഹമ്മദ്. മാനേജരായ ഈജിപ്ഷ്യന്‍ പൗരന്‍ അനാവശ്യമായി വഴക്കു പറയുമായിരുന്നു. ഇയാളോടുള്ള പക തീര്‍ക്കാനായിരുന്നു വീഡിയോ. ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാന്‍ കാലാവധി കഴിഞ്ഞതും കേടായതുമായ […]












