Sauditimesonline

MAKKAH RAIN
റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം
Damam, gulf, Jeddah, Riyad

തീര്‍ത്ഥാടകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കും

റിയാദ്: ഹജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നു സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. ഹജ്ജിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും ആരോഗ്യമേഖലയില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

അബഹയില്‍ ട്രക് കൊക്കയിലേക്ക് മറിഞ്ഞ് മലയാളി മരിച്ചു

റിയാദ്: ട്രക് കൊക്കയിലേക്ക് മറിഞ്ഞ് സൗദിയിലെ അല്‍ ബാഹ പ്രവിശ്യയലെ അല്‍ ഹനയില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പളളി സ്വദേശി നിതീഷ് (49) ആണ് മരിച്ചത്. ഡിവൈഡര്‍ തകര്‍ത്ത് ട്രക് കൊക്കയിലേക്ക് മറിയുകയായിരുന്നു. അല്‍ ബാഹയിലെ അല്‍ വജ്‌ന കമ്പനിയിലെ ഡ്രൈവറായിരുന്നു. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ‘സേഫ് ഷോപ്പിംഗ് അവേഴ്‌സ്’

റിയാദ്: കൊവിഡ് പോരാട്ടത്തില്‍ പങ്കുചേരുന്നതിന് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ ‘സേഫ് ഷോപ്പിംഗ് അവേഴ്‌സ് ‘ ആരംഭിക്കുന്നു. സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ മാര്‍ച്ച് 3 മുതല്‍ 9 വരെ ഇതിനായി പ്രത്യേക കാമ്പയിന്‍ നടക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് സേഫ് ഷോപ്പിംഗ് അവേഴ്‌സ്. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുമാണ് കാമ്പെയ്ന്‍. സേഫ് ഷോപ്പിംഗ് അവേഴ്‌സില്‍ അവശ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റ്

Damam, gulf, Jeddah, Riyad

മലയാളി യുവതി റിയാദില്‍ മരിച്ചു

റിയാദ്: ദല്ല ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍(32) ഹൃദയാഘാദം മൂലം മരിച്ചു. പുതിയ വിസയില്‍ ഒരുമാസം മുമ്പാണ് ജോലിക്കെത്തിയത്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: വിജയമ്മ, ഭര്‍ത്താവ്: എം ആര്‍ അകില്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം എന്നിവര്‍ രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

ഹണിബീസ് തുണയായി; കൊടുവള്ളി സ്വദേശി നാടണഞ്ഞു

റിയാദ്: ഇരുവൃക്കകളും തകരാറിലായതോടെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ദിന് ഹണിബീസ് റിയാദ് കുടുംബ കൂട്ടായ്മ പ്രവര്‍ത്തകര്‍ തുണയായി. സുലയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ ബദിയയിലെ സാമൂഹ്യ പ്രവര്‍ത്തകനായ റാഫി പുല്ലാളൂര്‍ റിയാദില്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ പരിശോധനയില്‍ രണ്ടു വൃക്കയും തകരാറിലാണെന്നു കണ്ടെത്തി. സാമൂഹ്യ പ്രവര്‍ത്തകനായ അസ്‌ലം പാലത്ത്, സിദ്ദിഖ് കോവൂര്‍ എന്നിവരുടെ സഹായത്തോടെ റിയാദ് ശുമേസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ദിനെ നാട്ടിലെത്തിക്കുന്നതിന് റാഫി പുല്ലാളൂര്‍, റിയാദ് ഹണിബീസ് അംഗങ്ങളായ ഷെമീര്‍ അല്‍കസര്‍, അസീസ് അല്‍മാല്‍കി, ആനി

Damam, gulf, Jeddah, Riyad

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം

റിയാദ്: ജിദ്ദയിലേക്കുളള യാത്രാ മധ്യേ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം. കൊല്ലം സ്വദേശി സുബി ഗീവര്‍ഗീസ (33), എരുമേലി സ്വദേശി അഖില കളരിക്കല്‍ (29), ഡ്രൈവറായ കല്‍ക്കത്ത സ്വദേശി എന്നിവരാണ് മരിച്ചത്. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മലയാളി നഴ്‌സുമാരായ നാന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫ് കിംഗഢ ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റുമിയ കുമാര്‍, ഖുമിത അര്‍മുഖന്‍, രജിത എന്നില്‍ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്.

Damam, gulf, Jeddah, Riyad

പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്. രാജന്‍ അനുസ്മരണം

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്. രാജന്റെ പത്താമത് അനുസ്മരണം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണന്‍ വി. വി അധ്യക്ഷത വഹിച്ചു. സനൂപ്കുമാര്‍ കെ എസ് രാജന്‍ സ്മാരക പ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ്, രാജേഷ് അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. ശശികുമാര്‍ സ്വാഗതവും തമ്പാന്‍. വി. വി നന്ദിയും പറഞ്ഞു.

Damam, gulf, Jeddah, Riyad

ജോ ബൈഡനും സല്‍മാന്‍ രാജാവും ടെലിഫോണില്‍ ചര്‍ച്ച നടത്തി

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും ടെലഫോണില്‍ ചര്‍ച്ച നടത്തി. ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ജോ ബൈഡന്‍ രാജാവുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനു ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് രാജാവ് പറഞ്ഞു. മേഖലയിലും അന്തര്‍ദേശീയ രംഗത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. രാജ്യത്തെ സഹായിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയ്ക്കു രാജാവ് നന്ദി പറഞ്ഞു. ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന ഉറപ്പിനും സൗദി

Damam, gulf, Jeddah, Riyad

ഹൂതി ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യക്കെതിരെ ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു. ആളില്ലാ വിമാനം ഉപയോഗിച്ച് അക്രമിക്കാനുളള ശ്രമം പ്രതിരോധിച്ചതായും സഖ്യ സേന അറിയിച്ചു. ദക്ഷിണ നഗരങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തത്. ഹൂതികളാണ് അക്രമണത്തിന് പിന്നിലെന്നും പൗരന്മാരെ സംരക്ഷിക്കാന്‍ പ്രതിരോധ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഖ്യ സേന അറിയിച്ചു. യെമനിലെ സഅദാ പ്രവിശ്യയില്‍ നിന്ന് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരുന്നു. വെള്ളി വൈകുന്നേരം സഖ്യസേന മിസൈല്‍ തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ ഖത്താഫ് പ്രകാശനം നിര്‍വഹിച്ചു. ഖുര്‍ആനിന്റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിക്കു കഴിയും. മലയാളികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഐക്യത്തോടെയും സമൂഹത്തിന്

Damam, gulf, Jeddah, Riyad

പ്രവാസി പ്രതിഷേധം ഫലം കണ്ടു; കൊവിഡ് പരിശോധന സൗജന്യം

റിയാദ്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. 72 മണിക്കൂറിനിടെ ഇരട്ട കൊവിഡ് പരിശോധനക്കെതിരെ പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തലെത്തുന്നവര്‍ക്ക് സൗജന്യ പി സി ആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ടിലെത്തുന്ന വിദേശികളെ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ വകഭേദം സംഭവിച്ച വൈറസും കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കേരളത്തിലെ നാല്

Damam, gulf, Jeddah, Riyad

സൗദി കെ.എം.സി.സി രണ്ട് കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്യും

റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 രണ്ടാം ഘട്ട ആനുകൂല്യ വിതരണം ഫെബ്രുവരി 26ന് ഉച്ചക്ക്3ന് നടക്കും. മലപ്പുറം ജില്ലാ ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പവര്‍ത്തക സംഗമവും നടക്കും സുരക്ഷാ പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച ഇരുപത്തിയഞ്ചു പേരുടെ ആശ്രിതര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പന്ത്രണ്ടുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 137 കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ ധനസഹായ വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

Damam, gulf, Jeddah, Riyad

കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പുന:പരിശോധിക്കണം: ഡബ്ല്യു.എം.എഫ്

റിയാദ്: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ വിദേശത്തും സ്വദേശത്തും ഏര്‍പ്പെടുത്തിയ കൊവിഡ് ടെസ്റ്റ് നിബന്ധന പിന്‍വലിക്കണമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ എയര്‍പ്പോര്‍ട്ടില്‍ മാത്രമായി ടെസ്റ്റ് ചുരുക്കണം. അതിന്റെ ചിലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണം. വിദേശത്ത് നിന്ന് ടെസ്റ്റ് ചെയ്യുന്നതിന് ഏഴായിരത്തിലധികം രൂപ ചിലവ് വരും. നാട്ടില്‍ വരുന്നവര്‍ക്ക് മാസസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന നടപടിയാണ് 72 മണിക്കൂറിനിടെ രണ്ടു തവണ കൊവിഡ് ടെസ്റ്റ്് നടത്തുന്ന നടപടി. സൗദി അറേബ്യ

Damam, gulf, Jeddah, Riyad

പ്രവാസി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കേളി

റിയാദ്: കൊവിഡിന്റെ മറവില്‍ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ നടപടികള്‍ അപലപനീയമാണെന്ന് കേളി കലാസാംസ്‌കാരിക വേദി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കേളി സെക്രട്ടറിയറ്റ് അതിന്റെ പ്രതിഷേധക്കുറിപ്പില്‍ കുറ്റപ്പെടുത്തി. വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ വരുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടില്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയതിനു ശേഷം കണ്‍ഫര്‍മേറ്ററി മോളിക്യുളാര്‍ ടെസ്റ്റും നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഫെബ്രുവരി 22 ലെ ഉത്തരവ്. വിദേശത്ത് 5000

Scroll to Top