Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

‘സൗദിയിലെ നിയമങ്ങളും വ്യവസ്ഥകളും’ ബോധവത്ക്കരണം ജനു. 17ന്

റിയാദ്: സൗദിയിലെ നിയമങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് ബോധവത്ക്കരണ പരിപാടി നടത്തുന്നു, ഫസ്റ്റ് അഡ്‌വൈസ് ലോ ഫേമിന്റെ സഹകരണത്തോടെ പ്രവാസി കൂട്ടായ്മ ദിശ ആണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ജനുവരി 17 ബുധന്‍ രാത്രി 8.00ന് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. ഫസ്റ്റ് അഡ്‌വൈസ് ലോ ഫേം സിഇഒ അബ്ദുല്ല എ ബഹിശാം, ലീഗല്‍ അസോസിയേറ്റ് സാമര്‍ ഒ അല്‍ സുഫിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സൂം ഐഡി 86588367160, പാസ്‌കോഡ് 551413 ഉപയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

സെക്യൂരിറ്റി ഗാര്‍ഡുകളും നിതാഖാത്തില്‍; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും

റിയാദ്: സെക്യൂരിറ്റി ഗാര്‍ഡുകളെ നിതാഖാത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. മാന്‍പവര്‍ സപ്ലൈ കമ്പനികള്‍ വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന സ്വദേശി സെക്യൂരിറ്റി ഗാര്‍ഡുകളെ ഇതുവരെ നിതാഖാത്തില്‍ പരിഗണിച്ചിരുന്നില്ല. പുതിയ വ്യവസ്ഥ നിലവില്‍ വരുന്നതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ നിതാഖാത് പ്രകാരം കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെക്യൂരിറ്റി ഗാര്‍ഡുകളുടെ നിയമനത്തിന് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. എങ്കില്‍ മാത്രമേ നിതാഖാത്ത് ആനുകൂല്യം

Damam, gulf, Jeddah, Riyad

റിയാദ് കെഎംസിസിയില്‍ പൊട്ടിത്തെറിയില്ല; പ്രസിഡന്റ് രാജിവെച്ചന്ന പ്രചാരണം അടിസ്ഥാന രഹിതം

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് രാജിവെച്ചന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് സിപി മുസ്തഫ. പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സംഘടനയെ ശിഥിലമാക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമമാണ് പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും സിപി മുസ്തഫ വ്യക്തമാക്കി. റിയാദിലെ കെഎംസിസിയില്‍ ഏറെക്കാലമായി വിഭാഗീയത രൂക്ഷമാണ്. സെന്‍ട്രല്‍ കമ്മറ്റിയിലെ ഒരു വിഭാഗവും മലപ്പുറം ജില്ലാ കമ്മറ്റിയിലെ ചിലരുമാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സെന്‍ട്രല്‍ കമ്മറ്റി രൂപീകരണം തെരഞ്ഞെടുപ്പിള്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി

Damam, gulf, Jeddah, Riyad

ഹായിലില്‍ ആരോഗ്യ ബോധവത്ക്കരണo ‘മെഡിക്കോണ്‍’ സെമിനാര്‍

അഫ്‌സല്‍ കായംകുളം ഹായില്‍: ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടൂമാറോ’ പ്രമേയത്തില്‍ പ്രവാസി മലയാളികല്‍ക്കായി നടത്തുന്ന ഹെല്‍ത്തോറിയം ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അല്‍ ഹബീബ് ക്ലീനിക്കില്‍ നടന്ന സെമിനാര്‍ സെന്‍ട്രല്‍ പ്രസിഡന്റ്റ് ബഷീര്‍ സഅദി കിന്നിംഗാറിന്റെ അധ്യക്ഷതിയില്‍ ഹായില്‍ ഇന്‍ന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വാളന്റിയറും സാമുഹിക പ്രവര്‍ത്തകനുമായ ചാന്‍സ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡയബറ്റിക്ക് രോഗ ലക്ഷണങ്ങളും ചികില്‍സയും സംബന്ധിച്ച് ഡേ. അബ്ദുല്‍

Damam, gulf, Jeddah, Riyad

കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കൊല്ലം പരവൂര്‍ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടില്‍ ശ്രീകുമാര്‍ (56) ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളി വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അല്‍ ഗരാവി ഗ്രൂപ്പില്‍ 20 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ കുമാരി റിയാദിലെ അല്‍ ഫലാഹ് ആശുപത്രിയില്‍ നഴ്‌സാണ്. ഏക മകള്‍ ശ്രദ്ധ വിദേശത്തു ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ മണിരാജ് ഇതേ കമ്പനി ജീവനക്കാരനാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

Damam, gulf, Jeddah, Riyad

അറേബ്യന്‍ രുചിപ്പെരുമയ്ക്ക് ‘മഞ്ചീസ്’ രുചിക്കൂട്ട്

റിയാദ്: അറേബ്യന്‍ രുചിപ്പെരുമയുടെ രുചികൂട്ടൊരുക്കി മഞ്ചീസ് ഫാസ്റ്റ് ഫുഡ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ മന്‍സൂറ അല്‍ ഹംറ പ്ലാസയില്‍ (ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം) ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍ മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ എന്നിവര്‍ സന്നിഹിതരായിരുന്നു. ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം ചിക്കന്‍, മത്സ്യ

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍ സമ്മാന പദ്ധതി: 13 സ്‌കൂട്ടറുകളും 132 ഗ്രാം സ്വര്‍ണവും വിതരണം ചെയ്തു

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണ്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാനത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കുദു മാര്‍ക്കറ്റിങ് മാനേജര്‍ പവിത്രന്‍, ചെറീസ് റെസ്‌റ്റോറന്റ് എംഡി സജി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി. കേളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി. കഴിഞ്ഞ ഒന്‍പത് തവണയും വ്യത്യസ്ഥങ്ങളായ സമ്മാന പദ്ധതികളാണ് കേളി ഏര്‍പ്പെടുത്തിയത്. കറി പൗഡര്‍,

Damam, gulf, Jeddah, Riyad

ദമ്മാം നവയുഗം വനിതാവേദി; മഞ്ജു മണിക്കുട്ടന്‍ നയിക്കും

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി വനിതാ വിഭാഗം കേന്ദ്രകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമില്‍ നവയുഗം കുടുംബസംഗമത്തില്‍ വനിതാവേദി കണ്‍വെന്‍ഷനിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ (പ്രസിഡന്റ്), രഞ്ജിത പ്രവീണ്‍ (സെക്രട്ടറി), മഞ്ജു അശോക് (ജോ. സെക്രട്ടറി), മീനു അരുണ്‍ (വൈസ് പ്രസിഡന്റ്) എന്നിവരാണ് സഹഭാരവാഹികള്‍. പ്രിയ ബിജു, അനീഷ കലാം, ഷീബ സാജന്‍, അമീന റിയാസ്, സംഗീത സന്തോഷ്, നഫിത ഇബ്രാഹിം, ബീന പ്രകാശ്, സുറുമി, ആരതി എം.ജി, ബിജി ഷാഹിദ് എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ

Damam, gulf, Jeddah, Riyad

സൗദിയില്‍ വിദേശ സേനയില്ല; പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ വിദേശ സേന എത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജന. തുര്‍ക്കി അല്‍ മാലിക്കി. യുഎസ്, യുടെ സേന ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ചില കോണുകള്‍ വ്യാജ പ്രചാരണം നടത്തിയത്. ത്വായിഫ് കിങ് ഫഹദ് എയര്‍ബേസിലേക്ക് വിദേശ സേന എത്തിയെന്നായിരുന്നു പ്രചാരണം. ചരക്ക് കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സൈനിക നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു. അതേസമയം ഹൂതി കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബിങ്ങില്‍ വ്യാപക

Damam, gulf, Jeddah, Riyad

പയ്യന്നൂര്‍ സൗഹൃദ വേദി പൊതുയോഗവും കലണ്ടര്‍ പ്രകാശനവും

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡിയോഗവും പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും നടന്നു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യ ഉപദേശക സമിതിഅംഗം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. സ്പീഡ് പ്രിന്റിംഗ് പ്രസിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച കലണ്ടര്‍ വേദി സീനിയര്‍ അംഗങ്ങളായ ദിനേശ്, ജയന്‍ എന്നിവര്‍ക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ദിനേശ്, ജയന്‍, വൈസ് പ്രസിഡന്റ് ഹരി നാരായണന്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് അഷറഫ് എന്‍.

Damam, gulf, Jeddah, Riyad

പനി ബാധിച്ച് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം കോവൂര്‍ സ്വദേശി സജീവ് രാജപ്പന്‍ (53) റിയാദില്‍ രമിച്ചു. അരിനല്ലൂര്‍ സൂരജ് ഭവനത്തില്‍ രാജപ്പന്‍ സരസ്വതി ദമ്പതികളുടെ മകനാണ്, ഭാര്യ ബിന്ദു, മക്കള്‍ സൂരജ്, ആവണി. 9 വര്‍ഷമായി ന്യൂ സനയ്യയില്‍ ഗാല്‍വന്‍കോ കമ്പനി തൊഴിലാളിയാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

Damam, gulf, Jeddah, Riyad

കണ്ണൂരിന് കിരീടം; സ്വര്‍ണ കപ്പ് റിയാദിലും! ആഘോഷം ഒരുക്കി കിയോസ്

റിയാദ്: കൊല്ലത്തു നടന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടിയ കണ്ണൂരിലെ കലാ പ്രതിഭകള്‍ക്ക് അഭിനന്ദനം അറിയിച് റിയാദിലെ കണ്ണൂര്‍ കൂട്ടായ്മ ‘കിയോസ്്’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പ്രതീകാത്മകമായി സ്വര്‍ണ കപ്പിന്റെ മാതൃകയൊരുക്കിയായിരുന്നു ആഘോഷം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലെത്തിക്കാന്‍ പ്രയത്‌നിച്ച കലാപ്രതിഭകള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കിയോസ്‌ക് അഭിനന്ദനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ കിയോസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു . 23 വര്‍ഷത്തിന് ശേഷം കിട്ടിയ സ്വര്‍ണ കപ്പില്‍ കുട്ടികള്‍

Damam, gulf, Jeddah, Riyad

ബില്‍കീസ് ബാനു വിധി നീതി പീഠത്തിന്റെ അന്തസ്സുയര്‍ത്തി

റിയാദ്: ബില്‍ക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി. ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികളെ വിട്ടയച്ചത് ഗുജറാത്ത് സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലിലൂടെയാണെന്നും സുപ്രീം കോടതി വിധിയോടെ രാജ്യം ഭരിക്കുന്ന മോദിയുടെ തനിരൂപം പുറത്തായിരിക്കുന്നുവെന്നും യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും കുറ്റവാളികളോട് രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് പോകാന്‍ ഉത്തരവിട്ടതും ആശാവഹമാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍

Damam, gulf, Jeddah, Riyad

‘നന്മ’ നുകരാന്‍ നന്‌മോത്സവം; പിഎംഎ ഗഫൂര്‍ റിയാദില്‍

റിയാദ്: നന്മയുടെ നറുവാക്ക് നുകരാന്‍ അവസരം ഒരുക്കി ‘നന്മ’ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ നാലാം വാര്‍ഷികം. സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശം പ്രഭാഷണങ്ങളിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായിരിക്കും. നന്‌മോത്സവ-2024 എന്ന പേരില്‍ നടക്കുന്ന പരിപാടി ജനുവരി 12 വെള്ളി വൈകീട്ട് 6 മുതല്‍ റിയാദ് എക്‌സിറ്റ് 30ലെ ശൈക് ജാബിര്‍ റോഡിലെ സമര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘നന്മ’ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദിഖ് തൂവൂരിന് സമ്മാനിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ

Scroll to Top