Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

വനിതകള്‍ക്ക് തൊഴില്‍, സംരംഭ സാധ്യത ചര്‍ച്ച ചെയ്ത് ‘സിജി’ വെബിനാര്‍

റിയാദ്: സൗദിയില്‍ സംരംഭക രംഗത്ത് സ്ത്രീകള്‍ക്കുള്ള സാധ്യതകും നിയമങ്ങും ചര്‍ച്ച ചെയ്ത് സിജി വിമന്‍ കളെക്ടിവ് റിയാദ് ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു. ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ല്യാരകത്ത് വിഷയം അവതരിപ്പിച്ചു. ആഭ്യസ്ത വിദ്യരായ സ്ത്രീകള്‍ വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അവസരങ്ങള്‍ കുറവാണെന്ന ധാരണ തിരുത്തണം. എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കുള്ള അവസരം സ്ത്രീകള്‍ക്കും സ്വായത്തമാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംശയനിവാരണത്തിനുളള അവസരവും ഒരുക്കിയിരുന്നു. സിജി വിമന്‍ കളെക്ടിവ് റിയാദ് ചെയര്‍പേഴ്‌സണ്‍ […]

Damam, gulf, Jeddah, Riyad

ദമ്മാം ഒഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സംവാദം ഒരുക്കി മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ്

ദമ്മാം: ഒഐസിസി സംഘടനാ തെരഞ്ഞെടുപ്പിന് മാതൃകയായി ദമ്മാമില്‍ മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പരിപാടി ശ്രദ്ധനേടി. ഡിസംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇകെ സലിം, ഹനീഫ റാവുത്തര്‍, സിറാജ് പുറക്കാട് എന്നിവരാണ് മത്സര രംഗത്തുളളത്. ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നുളള കൗണ്‍സിലര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുമായി സംവദിക്കാന്‍ അവസരം ഒരുക്കി. സംഘടനയെ ശക്തിപ്പെടുത്താനും പ്രവാസ ലോകത്തെ കര്‍മ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ

Damam, gulf, Jeddah, Riyad

ശൈലന്റെ ‘രാഷ്ട്രമീമാംസ’ ചര്‍ച്ച ചെയ്ത് ചില്ല

റിയാദ്: കാലത്തെ അടയാളപ്പെടുത്തുന്ന ആധുനിക കവിതകളും യാത്രകളിലെ കാഴ്ചകള്‍ക്കപ്പുറം, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ശൈലന്റെ ‘രാഷ്ട്രമീമാംസ’ കവിതാസമാഹാരത്തിലെ കവിതകള്‍ അവതരിപ്പിച്ചു ചില്ല നവംബര്‍ വായന. വിപിന്‍ കുമാര്‍ ആസ്വാദനം അവതരിപ്പിച്ച് പരിപാടി ആരംഭിച്ചു. ജീവിതത്തെയും അനുഭവത്തെയും പാരമ്പര്യവഴികളില്‍ നിന്നുമാറിയുള്ള സവിശേഷമായ കാവ്യാനുഭവമാക്കി മാറ്റാന്‍ കഴിയുന്നവയാണ് ശൈലന്റെ കവിതകള്‍. ഈ കാലഘട്ടത്തില്‍ ഏതൊരു രാഷ്ട്രീയ ബോധമുള്ള മനുഷ്യന്റെയും മനഃസാക്ഷിയെ മഥിക്കുന്ന യഥാര്‍ത്ഥ വേദനയും രാഷ്ട്രമീമാംസയുടെ അന്തസത്തയെ വിഭജിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയവും കവിതയില്‍ നിഴലിക്കുന്നു. ശ്വസിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും പൊളിറ്റിക്കല്‍

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ഷീ കണക്ട്’ ഒരുക്കി കേരള എന്‍ജിനീയേഴ്‌സ് ഫോറം

റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് (കെഇഎഫ്) ‘ഷീ കണക്ട്’ ജോബ് ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. പ്രവാസി മലയാളി വനിതകള്‍ക്ക് തൊഴില്‍ സാദ്ധ്യത പരിചയപ്പെടുത്താനും തൊഴിലവസരങ്ങള്‍ കണ്ടെത്താനുമാണ് പരിപാടി. ജാകോപ്‌സ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സിന്ധു മാധവന്‍, ദല്ല ആശുപത്രിയിലെ ഡോ. ആമിന സെറിന്‍, അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, അറബ് ഇന്‍വെസ്‌റ്റേഴ്‌സ് ചോയ്‌സ് എംഡി ഷബ്‌ന നേച്ചിയെങ്കല്‍ എന്നിവര്‍ പങ്കെടുത്തു. തൊഴില്‍ അന്വേഷകരായ വനിതകള്‍ക്ക് പ്രൊഫൈല്‍ ബ്രാന്‍ഡ് ചെയ്ത് തൊഴില്‍ സാധ്യത

Damam, gulf, Jeddah, Riyad

ഖദീജ നിസക്ക് സൗത് ആഫ്രിക്കന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണം

റിയാദ്: സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് അണ്ടര്‍ 19 മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച മലയാളി താരം ഖദീജ നിസക്ക് സ്വര്‍ണം. മിക്‌സഡ് ഡബിള്‍സിലും ഖദീജ നിസ-മുഹമ്മദ് ശൈഖ് സഖ്യം സ്വര്‍ണം നേടി. നേരത്തെ സീനിയര്‍ വിഭാഗത്തില്‍ ഖദീജ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സൗദി ദേശീയ ഗെയിംസിലും ഖദീജ സ്വര്‍ണം നേടിയിരുന്നു. സൗത് ആഫ്രിക്കയിലെ കേപ് ടൗണില്‍ നടന്ന 7 റൗണ്ട് മത്സരങ്ങളിലും ഖദീജ നിസ വിജയം നേടി. സെമി ഫൈനലില്‍ മൗറീഷ്യസ്

Damam, gulf, Jeddah, Riyad

നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നത്. നവോദയ പ്രസിഡന്റ് വിക്രമലാല്‍ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ പൂക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഗ്ലോബല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി സഹകരിച്ചാണ് 2024 പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. റിയാദ് ശിഫായില്‍ നടന്ന പരിപാടിയില്‍ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, ബാബുജി, ഷൈജു ചെമ്പൂര്, ഷാജു പത്തനാപുരം, അനില്‍ പിരപ്പന്‍കോട്, മനോഹരന്‍, അബ്ദുല്‍ കലാം, അനി മുഹമ്മദ്, കുമ്മിള്‍ സുധീര്‍,

Damam, gulf, Jeddah, Riyad

മലയാളി യുവാവിനെ റിയാദ് എയര്‍പോര്‍ട്ടില്‍ കാണാതായി

റിയാദ്: കണ്ണൂര്‍ ന്യൂ മാഹി സ്വദേശി അബൂട്ടി വള്ളില്‍ എന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം സൗദിയില്‍ എത്തി നാട്ടിലേക്ക് മടങ്ങാന്‍ റിയാദ് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് നേടിയിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഒമാനില്‍ വിസയില്‍ വന്ന യുവാവ് വിസ പുതുക്കാന്‍ തൊഴിലുടമയോടൊപ്പം കാറിലാണ് സൗദിയിലെത്തിയത്. വിസ പുതുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ ഒമാന്‍ യാത്ര ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാനുളള ശ്രമത്തിനിടെയാണ് യുവാവ് അപ്രത്യക്ഷമായത്. കഴിഞ്ഞ ഞായറാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍

Damam, gulf, Jeddah, Riyad

ഇന്നു കാണുന്ന വനിതാ ശാക്തീകരണം ഇസ്ലാമിന്റെ സംഭാവന: ഖലീല്‍ അല്‍ ബുഖാരി

റിയാദ്: പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്ലാം മുന്നോട്ട് വെച്ച ആശയങ്ങളും നിലപാടുകളുമാണ് സ്ത്രീസ്വാതന്ത്യമെന്ന പേരില്‍ ലോകം മുന്നോട്ട് വെക്കുന്നതെന്ന് സയ്യിദ് ഇബാറഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍. ചൈനയില്‍ നിലവിലുണ്ടായിരുന്ന ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ കാരണം

Damam, gulf, Jeddah, Riyad

നന്‌മോത്സവം ജനുവരി 12ന്; പിഎംഎ ഗഫൂര്‍ മുഖ്യാതിഥി

റിയാദ്: കരുനാഗപ്പളളി പ്രവാസി കൂട്ടായ്മ നന്മ വാര്‍ഷികം ആഘോഷിക്കുന്നു. ജനുവരി 12ന് റിയാദ് അല്‍ ജാബിര്‍ റോഡിലെ സമര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. നന്‌മോത്സവം എന്ന പേരില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ പ്രഭാഷകന്‍ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായിരിക്കും. സ്‌നേഹം, കരുണ, ആര്‍ദ്രത തുടങ്ങി മാനവിക മൂല്യങ്ങള്‍ പ്രമേയമാക്കി പിഎംഎ ഗഫൂര്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മ ആദ്യമായാണ് പിഎംഎ ഗഫൂറിനെ പ്രഭാഷണത്തിനായി റിയാദിലേക്ക് ക്ഷണിക്കുന്നത്. വാര്‍ഷികാഘോഷങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് അതിഥി കലാകാരന്‍മാരെ കൊണ്ടുവരുന്നതിന്

Damam, gulf, Jeddah, Riyad

സംഘ് പരിവാറിനെതിരെ വിശാല രാഷ്ട്രീയ ചേരി വേണം: പ്രവാസി വെല്‍ഫയര്‍

റിയാദ്: മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘ് പരിവാറിനെ പരാജയപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയെന്ന് പ്രവാസി വെല്‍ഫയര്‍. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടു മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ഉപരിപ്ലവ രാഷ്ട്രീയ സമീപനം വിജയിക്കില്ല. സമൂഹത്തില്‍ സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്ത വംശീയതയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയര്‍ന്നു വരേണ്ടത്. അതിന് സാമൂഹിക ഘടനയെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായതെന്ന കര്‍ണാടക നല്‍കിയ പാഠം

Damam, gulf, Jeddah, Riyad

‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’; മുജാഹിദ് സമ്മേളനം കരിപ്പൂരില്‍

റിയാദ്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം കരിപ്പൂരില്‍ നടക്കും. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്ത് പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിലാണ് സമ്മേളനം. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെ ൈഅഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ നടക്കും.

Damam, gulf, Jeddah, Riyad

ആലപ്പുഴ ഒഐസിസി ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു

റിയാദ്: പുതുതായി തെരഞ്ഞെടുത്ത ഒഐസിസി ആലപ്പഴ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരയിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കുമ്പള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സുഗതന്‍ നൂറനാട് പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് ശരത് സ്വാമിനാഥന് ജില്ലാ കമ്മറ്റിയുടെ ചുമതല കൈമാറി. ജനറല്‍ സെക്രട്ടറിയായി ഷബീര്‍ വരിക്കപ്പള്ളി, ഖജാന്‍ജി ബിജു വെണ്മണി എന്നിവര്‍ പുതിയ സ്ഥാനങ്ങള്‍ ഏറ്റെടുത്തു. അബ്ദുല്‍ വാഹി ദ്, സജീവ് വള്ളികുന്നം റഫിക്ക് വെട്ടിയാര്‍ (വൈ. പ്രസിസഡന്റ്),

Damam, gulf, Jeddah, Riyad

എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് ക്വയറ്റ് ലേഡീസ് ‘അക്ഷര നിലാവ്’

റിയാദ്: എഴുത്തനുഭവങ്ങള്‍ പങ്കുവെക്കാന്‍ ‘അക്ഷര നിലാവ്’ ഒരുക്കി വനിതാ കൂട്ടായ്മ ക്വയറ്റ് ലേഡീസ്. റിയാദിലെ മലയാളി സാഹിത്യകാരന്മാരുടെ സംഗമ വേദിയില്‍ പുസ്തകങ്ങളും അവതരിപ്പിച്ചു. ‘ഒരു സൗദി അറേബ്യന്‍ പാരഗണ്‍ കഥ’ എന്ന കൃതിയുടെ രചനാനുഭങ്ങള്‍ പങ്കു വെച്ചു ബഷീര്‍ മുസ്!ലിയാരകം സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇത്രയും എഴുത്തുകാരെ ഉള്‍പ്പെടുത്തിയ സാഹിത്യ സദസ്സ് റിയാദില്‍ ആദ്യ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസത്തിനിടയിലെ അതിജീവന അനുഭവങ്ങളും നാലു പതിറ്റാണ്ടിലെ സൗദി അറേബ്യന്‍ യാഥാര്‍ത്ഥ്യങ്ങളും എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വങ്കലം നേടി ഖദീജ; സൗദിക്ക് ചരിത്ര നേട്ടം

റിയാദ്: മലയാളി വനിതാ ബാഡ്മിന്റണ്‍ താരത്തിന്റെ കരുത്തില്‍ സൗദി അറേബ്യക്ക് അന്താരാഷ്ട്ര മത്സരത്തില്‍ ചരിത്ര നേട്ടം. ആദ്യമായാണ് അന്താരാഷ്ട്ര വനിതാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വ്യക്തിഗത ഇനത്തില്‍ സൗദി അറേബ്യ മെഡല്‍ നേടുന്നത്. സൗത് ആഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലാണ് സൗദി ദേശീയ ഗെയിംഗ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ കോഴിക്കോട് കൊടുവളളി സ്വദേീശി ഖദീജ നിസ വെങ്കല മെഡല്‍ നേടിയത്. കേപ് ടൗണില്‍ നാളെ ആരംഭിക്കുന്ന മിക്‌സഡ് ഡബിള്‍സിലും സൗത് ആഫ്രിക്കന്‍ ജൂനിയര്‍ ഇന്റര്‍നാഷ്ണല്‍ ടൂര്‍ണമെന്റിലും  ഖദീജ മത്സരിക്കും.

Scroll to Top