അലിഫ് സ്‌കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റ് ‘ബൈറ്റ്ബാഷ്’ പ്രദര്‍ശനം
റിയാദ്: നൂതന സാങ്കേതികവിദ്യയുടെ നേര്‍ക്കാഴ്ചകളൊരുക്കി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഐടി ഡിജിറ്റല്‍ ഫെസ്റ്റ് ‘ബൈറ്റ്ബാഷ്’ വിദ്യാര്‍ഥികള്‍ക്ക് കൗതുകവും വേറിട്ട കാഴ്ചയുമായി. എഐ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കോഡിങ്ങും നിരവധി സാങ്കേതികവിദ്യകളും നല്‍കി വിദ്യാഭ്യാസരംഗത്ത് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സ്‌ക്വയറുമായി സഹകരിച്ചാണ് അലിഫ് സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന് വേദി ഒരുക്കിയത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ പ്രതിഭയും സാങ്കേതികരംഗത്തെ നൂതന ആശയങ്ങ േഅവതരിപ്പിക്കുന്നതിലെ ഉത്സാഹവും നിറഞ്ഞുനിന്ന ബൈറ്റ്ബാഷില്‍ പ്രദര്‍ശിപ്പിച്ച ഓരോ ഇനവും ഭാവി വാഗ്ദാനങ്ങളാണ്. ഐ ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ […]














