Sauditimesonline

DRONE
ഒറ്റ രാത്രിയില്‍ തകര്‍ത്തത് 64 ഡ്രോണുകള്‍; സൗദി വ്യോമ പ്രതിരോധം ജാഗ്രതയില്‍
Damam, gulf, Jeddah, Riyad

‘റിയാദ് ജീനിയസ്’ 19ന്; ജി എസ് പ്രദീപ് നയിക്കും

റിയാദ്: കേളി കലാ സംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടം ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ നടക്കും. ജി എസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയസ് 2024’ വിനോദ വിജ്ഞാന പരിപാടിയാണ് മുഖ്യ ആകര്‍ഷണം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് മാസ്മരിക കാഴ്ചയാണ് ഒരുക്കുന്നതെ്ന്ന് സംഘാടകര്‍ പറഞ്ഞു. പ്രായ, ലിംഗ ഭേദമന്യേ മലയാളികളായ ആര്‍ക്കും പങ്കെടുക്കാം. അറിവിന്റെ വാതായനങ്ങള്‍ തുറന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവര്‍ണ്ണാവസരവുമാണ് കേളി ഒരുക്കുന്നത്. അക്കാദമിക്ക് […]

Damam, gulf, Jeddah, Riyad

ജി എസ് പ്രദീപിന്റെ ‘ബുദ്ധന്‍’ വരുന്നു

റിയാദ്: ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ രണ്ടാമത് സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ബുദ്ധന്‍ എന്നാണ് സിനിമയുടെ പേരെന്ന് അദ്ദേഹം റിയാദില്‍ പറഞ്ഞു. ബുദ്ധന്‍ എന്ന വാക്കിന് ബുദ്ധിയുളള ആള്‍ എന്നാണ് അര്‍ഥം. ഇന്റലക്ച്വല്‍ ക്രൈം ത്രില്ലറാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ മത്സ്യങ്ങള്‍ എന്ന ചിത്രമാണ് ജിഎസ് പ്രദീപ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേളി സാംസ്‌കാരിക വേദി ‘റിയാദ് ജീനിയസ്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജി

Damam, gulf, Jeddah, Riyad

റിയാദ്-മലപ്പുറം യുഡിഎഫ് കണ്‍വന്‍ഷന്‍ 19ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയെ അധികാരത്തിക്കാന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 19ന് വൈകീട്ട് 6.30ന് ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.  

Damam, gulf, Jeddah, Riyad

മൈത്രി കാരുണ്യ ഹസ്തം; വിവിധ ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷം കൈമാറി

റിയാദ്: ജീവകാരുണ്യ, കലാ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കാരുണ്യ ഹസ്തം പദ്ധതിയിലൂടെ 3.1 ലക്ഷം രൂപ കൈമാറി. പതിനെട്ട് വര്‍ഷമായി വധ ശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനാണ് സംഭാവന. നേരത്തെ കൈമാറിയ 2.1 ലക്ഷത്തിന് പുറമെ ഒരു ലക്ഷം രൂപ കൂടി കൈമാറിയാണ് മൈത്രി മാതൃകയായത്. മൈത്രി പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് ഒരു ലക്ഷം രൂപ റഹിം സഹായക സമിതി കമ്മിററി ചെയര്‍മാന്‍ സി.പി മുസ്തഫ, വൈസ്

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി കൈമാറി

റിയാദ്: വനിത കെഎംസിസി റഹിം സഹായ നിധി കൈമാറി. വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ദശദിന ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി സമാഹരിച്ച തുകയാണ് കൈമാറിയത്. രണ്ടര ലക്ഷം രൂപ വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവര്‍ ചേര്‍ന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫക്ക് കൈമാറി.

Damam, gulf, Jeddah, Riyad

റഹീമിന്റെ മോചനം: പ്രാഥമിക നടപടികള്‍ ആരംഭിച്ചു

റിയാദ്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് പ്രാഥമിക കോടതി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദിലെ നിയമ സഹായ സമിതി നിയോഗിച്ച റഹീമിന്റെ അഭിഭാഷകന്‍ ഉസാമ അബ്ദുല്ലത്തീഫ് അല്‍ അംബര്‍, റഹീമിന്റെ കുടുംബം പ്രതിനിധിയായി അധികാരപത്രം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ദിയാ ധനം തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചു. ഇതുസംബന്ധിച്ച് വാദിഭാഗം അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനിയുമായി കഴിഞ്ഞ ദിവസം നിയമ സഹായ സമിതി

Damam, gulf, Jeddah, Riyad

ധന സമാഹരണം പൂര്‍ത്തിയായി; പ്രാര്‍ത്ഥന തുടരണം: നന്മ

റിയാദ്: മഹാപ്രളയത്തിലും മഹാമാരിയിലും ഒത്തു ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാപ്രയത്‌നമാണ് അബ്ദുല്‍ റഹീമിന്റെ ദിയാധനത്തിന് വേണ്ടി നടന്നതെന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇതിനായി മാതൃകാപരമായ നേതൃത്വം നല്‍കുന്ന നിയമസഹായ സമിതിയെയും എംബസി ഉദ്യോഗസ്ഥരെയും കൂട്ടായ്മ അഭിനന്ദിച്ചു. നന്മ കൂട്ടായ്മ സംഘടിപ്പിച്ച സാലറി ചലഞ്ചിലൂടെ സമാഹരിച്ച 2,25,000 രൂപ നിശ്ചിത സമയത്തിന് മുമ്പുതന്നെ ബാങ്കുവഴി കൈമാറിയിരുന്നു. ഇതിന്റെ രേഖകള്‍ സഹായസമിതി പ്രതിനിധി സിദ്ദീഖ് തുവ്വൂരിന് കൈമാറി. ദിയാ ധനം സമാഹരിച്ചെങ്കിലും അബ്ദുല്‍ റഹീമിനും മാതാവിനും

Damam, gulf, Jeddah, Riyad

ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ പ്രതിപക്ഷ ഐക്യം സഹായിക്കും

റിയാദ്: ഇന്ത്യയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ ഏകീകരണം ഫാസിസ്റ്റ് ഭരണത്തെ നേരിടാന്‍ സഹായിക്കുമെന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസന്‍ തിരൂര്‍. പത്തു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ സംഭാവന പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുടുംബയോഗങ്ങള്‍ പോലും ദേശീയ രാഷ്ട്രീയം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നുണ്ട്. ഇത് ഇടതുപക്ഷത്തിന്റെ പ്രസക്തിക്കും വിജയത്തിനും പ്രതീക്ഷ നല്‍കുന്നു. ഫാസിസം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി. ഇനിയുമൊരു തുടര്‍ഭരണം ഫാസിസ്റ്റ് ഭരണകൂടത്തിന് നല്‍കിയാല്‍ രാജ്യം തന്നെ കാണില്ല. പ്രവാസികള്‍ക്ക് ഈ

Damam, gulf, Jeddah, Riyad

ഉമ്മയ്ക്ക് കരുത്ത് പകര്‍ന്ന് ഒഐസിസി നേതാക്കള്‍ റഹീമിന്റെ വീട്ടില്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മാതാവിനെ റിയാദ് ഒഐസിസി നേതാക്കള്‍ സന്ദര്‍ശിച്ചു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കരയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. റിയാദ് പൊതുസമൂഹം ഒറ്റക്കെട്ടായി കൂടയുണ്ടെന്നും അബ്ദുല്‍ റഹീം ഉമ്മയുടെ അരികിലെത്തും വരെ വിശ്രമമില്ലാതെ പരിശ്രമം ഉണ്ടാകുമെന്നും സംഘം അറിയിച്ചു. റഹീമിന്റെ മോചനത്തിന് ശേഷവും സാധ്യമായ സാഹായങ്ങള്‍ ചെയ്യുമെന്ന ഉറപ്പും നല്‍കിയാണ് ഒഐസിസി നേതാക്കള്‍ മടങ്ങിയത്. മകന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മ നന്ദി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി

Damam, gulf, Jeddah, Riyad

ജിഎസ് പ്രദീപ് വരുന്നു; ‘റിയാദ് ജീനിയസ്’ മത്സത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

റിയാദ്: ‘റിയാദ് ജീനിയസ് 2024’ മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫോം പുറത്തിറക്കി. ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ ജിഎസ് പ്രദീപ് നയിക്കുന്ന പരിപാടിയാണ റിയാദ് ജീനിയസ്. ഗൂഗിള്‍ രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കുന്ന ആദ്യ 400 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുമായുള്ള ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കുന്ന ആറുപേന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. റിയാദ് ജീനിയസായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ക്യാഷ് അവാര്‍ഡും, ഫലകവും റണ്ണറപ്പുമാരാകുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

റിയാദില്‍ സമാഹരിച്ച പണത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടും: സിപി മുസ്തഫ

റിയാദ്: റഹിം അസിസ്റ്റന്‍സ് കമ്മറ്റി റിയാദില്‍ സമാഹരിച്ച പണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഓഡിറ്റിന് ശേഷം പുറത്തുവിടുമെന്ന് കമ്മറ്റി ചെയര്‍മാന്‍ സിപി മുസ്തഫ. റിയാദിലെ മുഴുവന്‍ മലയാളി സമൂഹവും ഒരുമിച്ച് ഏറ്റെടുത്ത ദൗത്യമാണ് ധന സമാഹരണ യജ്ഞം. ഇത് ഏറ്റവും സുതാര്യമായി കൈകാര്യം ചെയ്യാനും പൊതു സമൂഹത്തെ അറിയിക്കാനും കമ്മറ്റിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റാനുളള ഒരുക്കത്തിലാണെന്നും സിപി മുസ്തഫ് സൗദിടൈംസിനോട് പറഞ്ഞു. നാട്ടിലുളള നിയമ സഹായ സമിതിയുമായി നിരന്തരം ഏകോപനം നടത്തിയാണ് റിയാദ് ഉള്‍പ്പെടെ വിവിധ പ്രവിശ്യകളില്‍ ധന

Damam, gulf, Jeddah, Riyad

മലയാളി യുവാവ് റിയാദില്‍ മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു. തൃശ്ശൂര്‍ താഴേക്കാട് പുല്ലൂര്‍ സര്‍ജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. മട്ടപറമ്പില്‍ ഉണ്ണികൃഷ്ണന്‍, വത്സല ദമ്പതികളുടെ മകനാണ്. റിയാദ് ന്യൂ സനയ്യയിലെ അല്‍ ഫൊല്ലാ മീറ്റ് ഫാക്ടറിയില്‍ ഇലട്രിക്കല്‍ എക്യുപ്‌മെന്റ്‌സ് ടെക്‌നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്. വെള്ളി രാത്രി പതിനൊന്നിന് കുളിക്കാന്‍ കയറിയ സര്‍ജില്‍ കൃഷ്ണ കുഴഞ്ഞു വീണു. ഉടനെ സുഹൃത്തുക്കള്‍ ആംബുലസില്‍ അടുത്തുള്ള അല്‍ റാബിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ റാബിയ

Damam, gulf, Jeddah, Riyad

ദിയാ ധനം സമര്‍പ്പിച്ചാല്‍ റഹീമിന്റെ മോചനം ഒരാഴ്ചക്കകം

റിയാദ്: റഹീമിന്റെ മോചനത്തിന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മതിയെന്ന നിയമ രംഗത്തുളളവര്‍ പറയുന്നു. റഹീമിന് മാപ്പ് നല്‍കാന്‍ ഷഹരി കുടുംബം നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇരുകക്ഷികളുടെയും അഭിഭാഷകര്‍ ഇതുസംബന്ധിച്ച് ധാരണയെത്തിയത് കോടതിയിലും ബോധിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് 150 ലക്ഷം റിയാല്‍ ദിയാ ധനം നല്‍കാമെന്ന് റഹീമിന്റെ കുടുംബത്തിന് വേണ്ടി സാമൂഹിക പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കിയത്. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇതുസംബന്ധിച്ച് അഭിഭാഷകന്റെ കത്ത് ലഭിച്ചതോടെയാണ് പൊതു ധന സമാഹരണം ആരംഭിച്ചത്. നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത റഹിം ലീഗല്‍

Damam, gulf, Jeddah, Riyad

റഹിം നിധി ലക്ഷ്യം നേടി; അധികം സമാഹരിച്ചത് 45 ലക്ഷം

റിയാദ്: സൗദിയില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനുളള ദിയാ ധന സമാഹരണം ലക്ഷ്യം കണ്ടു. ആകെ 34 കോടി 45.46 ലക്ഷം രൂപ സമാഹരിച്ചതായി റഹിം നിയമ സഹായ സമിതി അറിയിച്ചു. അധികമായി 45,46,568 രൂപയാണ് അക്കൗണ്ടിലെത്തിയത്. ബോച്ചെ ഫൗണ്ടേഷന്‍ നല്‍കിയ ഒരു കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. വിശദമായ ഓഡിറ്റ് നടത്തി പണം വിദേശകാര്യ മന്ത്രാലയം വഴി റിയാദ് ഇന്ത്യന്‍ എംബസിയിലെത്തിക്കും. ഇതിനായി നാളെ യോഗം ചേരുമെന്ന് പിഎംഎ അസോസിയേറ്റ്‌സിലെ പിഎം ഷമീര്‍, നിയമ

Scroll to Top