ട്രക് അപകടം: റിയാദില്‍ മരിച്ച അനീഷിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
റിയാദ്: നദീം-ഖുറൈസ് റോഡില്‍ വാഹനാപകടത്തില്‍ മലയാളി ട്രക് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ചാലോട് പൂങ്കാവനത്തില്‍ കണിയാങ്കണ്ടി അനീഷ് കുമാര്‍ ആണ് മരിച്ചത്. 46 വയസായിരുന്നു. എതിര്‍ ദിശയില്‍ പാകിസ്ഥാന്‍ പൗരന്‍ ഓടിച്ച വാഹനം പാഞ്ഞുകയറിയാണ് അപകടം. 10 മാസം മുമ്പ് സൗദിയിലെത്തിയ അനീഷ് കുമാര്‍ 4 മാസം മുമ്പാണ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം ഡിസംബര്‍ 14ന് ഉച്ചക്ക് 1ന് കണ്ണൂര്‍ ചാലോട് തറവാട് സ്മശാനത്തില്‍ നടക്കും. ഭാര്യ: ജിംന, മക്കള്‍ : അവന്തിക, അന്‍ഷിക, അച്ഛന്‍: […]














