Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

gulf

Damam, gulf, Jeddah, Riyad

അതിര്‍ത്തികള്‍ തുറന്നു; ഇന്ന് 385 വിമാന സര്‍വീസുകള്‍; ഇന്ത്യയിലേക്ക് സൗദികള്‍ക്ക് യാത്രാ വിലക്ക്

റിയാദ്: 14 മാസവും എട്ട് ദിവസവും കഴിഞ്ഞ് സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറക്കുന്നു. 2020 മാര്‍ച്ച് 8ന് അടച്ച അതിര്‍ത്തികള്‍ 2021 മെയ് 17ന് പുലര്‍ച്ചെ തുറന്നുകൊടുക്കും. കര, നാവിക, വ്യോമ പാതകള്‍ തുറക്കുന്നതോടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അതിജയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൗദി അറേബ്യ. പൂര്‍ണമായും കൊവിഡ് മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വൈറസ് വ്യാപനം പിടിച്ചുകെട്ടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ ജനങ്ങള്‍. കര്‍ശന കൊവിഡ് പ്രോടോെകോള്‍ പ്രകാരമാണ് അന്താരാഷ്ട്ര ഗതാഗതം പുനരാരംഭിക്കുന്നത്. അതുകൊണ്ട്തന്നെ ജാഗ്രത കൈവിടരുതെന്ന […]

gulf

റിയാദിനടുത്ത് വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ റിയാദിനടുത്ത് അല്‍റെയ്‌നില്‍ രാവിലെ 6ന് ആണ് അപകടത്തില്‍ പെട്ടത്. ദമാമില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ അബഹ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. എതിര്‍ ദിശയില്‍ വന്ന മറ്റൊരു വാഹനം ഇവരുടെ കാറിലിടിക്കുകയായിരുന്നു.

Damam, gulf, Jeddah, Riyad

ഹൃദയാഘാതം: ഷിഫയില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു. ചെമ്പഴന്തി സുരേഷ് രാജന്‍ (46) ആണ് മരിച്ചത്. ഷിഫ മലയാളി സമാജം പ്രവര്‍ത്തകനാണ്.പത്തു വര്‍ഷമായി ഷിഫയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സ്ഥാപനത്തോട് ചേര്‍ന്നുള്ള ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. പെരുന്നാള്‍ അവധിക്കു മുമ്പ് ശമ്പളം വാങ്ങി പോയതാണ്. ടമയ് 12ന് ബുധന്‍ രാത്രിയാണ് മരിച്ചത്. വെള്ളി രാത്രിയും സുരേഷ് രാജിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചു. മുറിയില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സ്‌പോണ്‍സറെ അറിയിച്ചു. പോലീസില്‍ വിവരം നല്‍കിയതോടെ റൂം

Damam, gulf, Jeddah, Riyad

ഖസീം പ്രവാസി സംഘം ഭക്ഷ്യ കിറ്റ് വിതരണം

മിദിലാജ് വലിയന്നൂര്‍ ബുറൈദ: അല്‍ ഖസീം നഗരത്തില്‍ നിന്നു വിദൂര സ്ഥലങ്ങളിള്‍ കാര്‍ഷികവൃത്തിയിലും ആട്ടിടയന്മാരായും ജോലിചെയ്യുന്നവര്‍ക്ക് ഖസീം പ്രവാസി സംഘം പ്രവര്‍ത്തകര്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കേന്ദ്ര ജീവകാരുണ്യ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റ് പ്രവര്‍ത്തകര്‍ ഈദ് ആഘോഷങ്ങള്‍ മാറ്റിവച്ചു സ്വരൂപിച്ച തുകയിലൂടെയാണ് കിറ്റുകള്‍ക്കാവശ്യമായ വിഭവസമാഹരണം നടത്തിയത്. ഖസീം പ്രവിശ്യയിലെ ദുല്‍ഫ, ഫുഐലക്ക്, മിദ്‌നബ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ അതാത് പ്രദേശത്തെ കേന്ദ്ര, ഏരിയയൂണിറ്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേന്ദ്രജീവകാരുണ്യ വിഭാഗം

Damam, gulf, Jeddah, Riyad

മെയ് 12 മുതല്‍ വ്യാപാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. മെയ് 12 മുതല്‍ ഗ്രോസറി ഷോപ്പുകളിലും ഷോപ്പിംഗ് മാളുശളിലും ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗ മുക്തരായി പ്രതിരോധ ശേഷി കൈവരിച്ചവര്‍, വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവരെ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പാടുളളൂവെന്ന് മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പേരിലുളള മൊബൈല്‍ ഫോണ്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത തവക്കല്‍നാ ആപ്ലിക്കേഷനില്‍ വാക്‌സിന്‍ സ്വീകരിച്ച വിവരം ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

അലിഫ് റമദാന്‍ കാമ്പയിന്‍ ഖുര്‍ആന്‍ പരായണ മത്സരത്തിന് സമാപനം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിശുദ്ധ റമദനിനോട് അനുബന്ധിച് നടത്തിയ കാമ്പയിന് ഖുര്‍ആന്‍ പാരായണ മത്സരത്തോടെ സമാപനം. ആസ്‌ട്രേലിയന്‍ യുവ പണ്ഡിതന്‍ ജഹ്ഫര്‍ നിസാമിയുടെ ഉത്‌ബോധന പ്രഭാഷണത്തോടെ പരിപാടി ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിന് അവസരവും ഒരുക്കിയിരുന്നു. പുതുതായി ആരംഭിച്ച സ്‌കൂള്‍ ഓഫ് തഹ്ഫിദുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുര്‍ റഹ്മാന്‍ നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍ സീര്‍ അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി അലിഫ്

Damam, gulf, Jeddah, Riyad

ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ്: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കണം

റിയാദ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17ന് സൗദി അറേബ്യ പുനരാരംഭിക്കും. എന്നാല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുളള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ബഹ്‌റൈന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കിയാണ് ഇന്ത്യയിലുളളവര്‍ ഇപ്പോള്‍ സൗദിയിലെത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമല്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സൗദി പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം. ഇതുവഴി ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും. കേരള സര്‍ക്കാര്‍ ആവശ്യമായ

Damam, gulf, Jeddah, Riyad

മാസപ്പിറവി ദൃശ്യമായില്ല; ഈദുല്‍ ഫിത്വര്‍ മയ് 13ന്

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ മെയ് 13 വ്യാഴം ആഘോഷിക്കുമെന്ന് സുപ്രിം കോതെിയും റോയല്‍ കോര്‍ട്ടും അറിയിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള മാസപ്പിറവി നിരീക്ഷണ സമിതികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. ഹോത്ത സുദൈര്‍, ശഖ്‌റ, മദീന, മക്ക, റിയാദ്, തുമൈര്‍, അല്‍ ഖസിം, ദഹ്‌റാന്‍, ഹായില്‍, തബൂക് എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. അതേസമയം, കേരളത്തിലും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഈദുല്‍

Damam, gulf, Jeddah, Riyad

മെയ് 20 മുതല്‍ സൗദിയിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുളള സ്ഥാപനത്തില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നു. സൗദിയിലേക്ക് വരാന്‍ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളില്‍ നിന്നു മെയ് 20 മുതല്‍ എത്തുന്നവര്‍ക്കാണ് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ 13 പ്രവിശ്യകളിലും ലഭ്യമായ ഹോട്ടലുകളുടെ വിവരം ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ചു. (അംഗീകൃത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പട്ടിക: https://cdn.mt.gov.sa/public/licensedAccommodations/integrated.html ) സന്ദര്‍കര്‍ രാജ്യത്ത് പ്രവേശിക്കുന്ന ദിവസവും ഏഴാം ദിവസവും ആര്‍ടി പിസിആര്‍ പരിശോധന

Damam, gulf, Jeddah, Riyad

മെയ് 14 വരെ സൗദിയില്‍ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ മെയ് 14 വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അസീര്‍, അല്‍ബാഹ, ജിസാന്‍, നജ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴ പെയ്യും. മദീന, ഖസീം, അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയും ദമ്മാം പ്രവിശ്യയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഈദ് ദിനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവല്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍. മുഹമ്മദ് അല്‍ ഹമ്മാദി ആവശ്യപ്പെട്ടു. താഴ്‌വരകളില്‍ മഴവെളളം

Damam, gulf, Jeddah, Riyad

ഖത്തര്‍ അമീര്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു

റിയാദ്: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മെയ് 10ന് രാത്രി ജിദ്ദയിലെത്തുന്ന അമീറിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും അനുഗമിക്കും. നാളെ ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം ഖത്തര്‍ അമീറിനെ സൗദി സന്ദര്‍ശിക്കാന്‍ സല്‍മാന്‍ രാജാവ് ക്ഷണക്കിച്ചിരുന്നു. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നിന്ന നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയിലെ അല്‍ ഉലയില്‍ നടന്ന

Damam, gulf, Jeddah, Riyad

വിസ്മയ വിലക്കിഴിവ്: നെസ്‌റ്റോ ഹൈപ്പറില്‍ ഈദ് ഓഫര്‍

റിയാദ്: ഈദ് ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍. ഈദിന്റെ ഭാഗമായി റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കു ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഓഫറാണ് പ്രഖ്യാപിച്ചിട്ടുളളത്. ഫാഷന്‍ തുണിത്തരങ്ങള്‍, ഫുട്‌വെയര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസം, പഴം, പച്ചക്കറി, മധുരപലഹാരങ്ങള്‍, ചോക്‌ളേറ്റ്, ഡ്രൈ ഫ്രൂട് എന്നിവക്ക് പുറമെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ഈദ് ഓഫര്‍; 250 റിയാല്‍ പര്‍ചേസിന് 50 റിയാല്‍ ഡിസ്‌കൗണ്ട്

റിയാദ്: വ്രതാനുഷ്ടാനം സമ്മാനിച്ച ആത്മ നിര്‍വൃതിയുടെ നിറവില്‍ ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ലോകം. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ വിപണനോത്സവം ആരംഭിച്ചു. മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിന് പ്രഖ്യാപിച്ച് ‘സൂഖ്’ പ്രമോഷന്‍ മെയ് 19 വരെ തുടരും. ഈദിന്റെ ഭാഗമായി പ്രത്യേക പ്രൊമോഷനും പ്രഖ്യാപിച്ചു. ഇതുപ്രകാരം 250 റിയാലിന് ഗാര്‍മെന്റ്‌സും ഫുട്‌വെയറും പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചുരുങ്ങിയത് 250 റിയാലിന് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ പര്‍ചേസ്

Damam, gulf, Jeddah, Riyad

‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗമത്സരം: വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് ‘റിസ’യുടെ നേതൃത്വത്തില്‍ നടത്തിയ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഇംഗ്ലീഷ് കാറ്റഗറി 1 വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അര്‍ണവ് ശ്രേയസിനുള്ള പ്രശംസാഫലകം സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മെഹനാസ് എ ഫരീദ് സമ്മാനിച്ചു. റിസ സോണല്‍ കണ്‍വീനര്‍ നൗഷാദ് ഇസ്മായില്‍, വിജയിയുടെ മാതാപിതാക്കളായ സുബ്രത് സാഹു, ശാലിനി ശുഭം എന്നിവര്‍ പങ്കെടുത്തു.

Scroll to Top