Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

gulf

Damam, gulf, Jeddah, Riyad

മാര്‍ച്ച് 31 മുതല്‍ ഗതാഗത നിയന്ത്രണം പിന്‍വലിക്കും; ഇന്ത്യയില്‍ നിന്നു നേരിട്ടു സര്‍വീസിന് സാധ്യത

റിയാദ്: സൗദി അറേബ്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് റിപ്പോനട്ട്. നിയന്ത്രണം പൂര്‍ണമായും എടുത്തു കളയുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുന്നത് വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചായിരിക്കും. കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണ വിയേധയമാവുകയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. അല്ലാത്ത സാഹചര്യത്തില്‍ ഗതാഗത നിയന്ത്രണം പിന്‍വലിക്കുന്നത് പുനപരിശോധിക്കും.

Damam, gulf, Jeddah, Riyad

ശുചിത്വവും മാസ്‌കും പകര്‍ച്ച വ്യാധികള്‍ ഗണ്യമായി കുറച്ചു ഡോ: തമ്പാന്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും പകര്‍ച്ചവ്യാധികള്‍ ഗണ്യമായി തടയാന്‍ കഴിഞ്ഞതായി സഫ മക്കയിലെ ഡോ.തമ്പാന്‍. കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്ന വേളയില്‍ സാധാരണയായി കണ്ടു വരുന്ന അലര്‍ജി, ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങള്‍ കുറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ അലര്‍ജിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത്. കാലാവസ്ഥ മാറ്റം അറിയിച്ചു കൊണ്ടുള്ള പൊടിക്കാറ്റും മഴയും മുന്‍കാലത്തെ അപേക്ഷിച്ചു ഈ വര്‍ഷം വളരെ കുറവാണ് അനുഭവപ്പെട്ടത്, ഇതു

Damam, gulf, Jeddah, Riyad

കൊവിഡ് വാക്‌സിന്‍: രജിസട്രേഷന്‍ 10 ലക്ഷം കടന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ വിതരണ കേന്ദ്രം ആരംഭിക്കാനുളള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്കു പുറമെ വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹാതി ആപ് വഴി വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1.37 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാക്കി. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ 13 പ്രവിശ്യകളിലും ആരംഭിക്കും. ഇതിനുളള

Damam, gulf, Jeddah, Riyad

സൗദിയില്‍ ‘ഹെല്‍ത്ത് പാസ്‌പോര്‍ട്ട്’ സര്‍വീസ്

റിയാദ്: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൗദി അറേബ്യയില്‍ ‘ഹെല്‍ത്ത് പാസ്‌പോര്‍ട്ട്’ സര്‍വീസ് ആരംഭിച്ചു. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാക്‌സിന്റെ രണ്ടു ഡോസുകളും കുത്തിവെച്ചിട്ടുണ്ടെണ്ടെന്നു ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് പാസ്‌പോര്‍ട് സംവിധാനത്തിന് കഴിയും. ഇതുവഴി വൈറസ് പ്രതിരോധശേഷിയുള്ളവരെ തിരിച്ചറിയുകയാണ് ലക്ഷ്യം. ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ, സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി

gulf

ഇഖാമയും ലൈസന്‍സും ഇനി മൊബൈലില്‍ സൂക്ഷിക്കാം

റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ ഉള്‍പ്പെടെയുളള രേഖകള്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ സൗകര്യം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ഇന്‍ഡിവിജുവല്‍ എന്ന മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. അബ്ശിറിന്റെ വെബ്‌സൈറ്റില്‍ ഇതു ലഭ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. താമസാനുമതി രേഖയായ ഇഖാമ കൈവശം സൂക്ഷിച്ചില്ലെങ്കില്‍ ഫൈന്‍ ഈടാക്കും. ഡിജിറ്റല്‍ ഇഖാമ വരുന്നതോടെ ഇതിനു പരിഹാരം കാണാന്‍ കഴിയും. ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകളും ഡിജിറ്റലായി സൂക്ഷിക്കാം. പോലീസ് പരിശോധനയിലും ബാങ്കു ഇടപാടുകളിലും സര്‍ക്കാര്‍

Damam, gulf, Jeddah, Riyad

കൊവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്ത് വ്യാജ സന്ദേശം; ജാഗ്രത വേണമെന്ന് മന്ത്രാലയം

റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വഴി വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ മെയില്‍ വിലാസം എന്നു തെറ്റിദ്ധരിപ്പിക്കുന്ന ഐഡിയാണ് ഇതിനായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നത്. കൊവിഡ് വാക്‌സിന്‍ അതിവേഗം ലഭ്യമാക്കുമെന്നാണ് ഇ മെയില്‍ സന്ദേശം. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇത്തരം വ്യാജ സന്ദേശമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. നിലവില്‍ കൊവിഡ് വാക്‌സിനുകള്‍ വിപണിയില്‍ ലഭ്യമല്ല. വില നിശ്ചയിച്ചിട്ടുമില്ല.

Damam, gulf, Jeddah, Riyad

വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന; യുഎഇയില്‍ നിന്നു സൗദിയിലേക്ക് ബസ് സര്‍വീസിന് ശ്രമം

റിയാദ്: യുഎഇയില്‍ നിന്നു സൗദിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചിട്ടില്ലെന്ന് സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനി. അതേസമയം, വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതോടെ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രത്യേക ബസ് സര്‍വീസിന് ശ്രമം തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സൗദിയിലേക്ക് മടങ്ങാന്‍ യുഎഇയിലെത്തിയത്. 14 ദിവസം ക്വാറന്റൈനും പൂര്‍ത്തിയാക്കി. ഇതിനിടെ ഡിസംബര്‍ 21ന് വീണ്ടും അതിര്‍ത്തികള്‍ അടച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതോടെ പലരുടെയും യാത്ര മുടങ്ങി. കൊവിഡിനെ തുടര്‍ന്ന് സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനി

Damam, gulf, Jeddah, Riyad

ഹണിബീസ് കുടുംബ സംഗമം

റിയാദ്: കുടുംബ കൂട്ടായ്മ ഹണിബീസ് കുടുംബ സംഗമം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറോ യില്‍ നടത്തിയ പരിപാടിയില്‍ മുതിര്‍ന്ന കലാകാരന്മാരുടെ മ്യൂസിക്കല്‍ നൈറ്റ്, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ഒപ്പന എന്നിവ അരങ്ങേറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് ശിഫായില്‍ അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിനു നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് ഹണിബീസ് ഭാരവാഹികള്‍ റിയാദ് ഹെല്പ് ഡസ്‌ക് പ്രവര്‍ത്തകര്‍ക്കു കൈമാറി. നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. കബീര്‍ പട്ടാമ്പി, ഷെമീര്‍ അല്‍ ഖസ്ര്‍,

Damam, gulf, Jeddah, Riyad

അറബ് ഐക്യം ആഹ്വാനം ചെയ്ത് ‘സുല്‍ത്താന്‍ ഖാബൂസ് ശൈഖ് സബാഹ്’ ഉച്ചകോടി

റിയാദ്: ജിസിസിയുടെയും അറബ് രാജ്യങ്ങളുടെയും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. നാല്പത്തിയൊന്നാമത് ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖാബൂസ് ശൈഖ് സബാഹ് എന്ന് നാമകരണം ചെയ്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച മഹാന്‍മാരായ ഭരണാധികാരികളാണ് വിടപറഞ്ഞ ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദും കുവൈത്തിലെ ഷെയ്ഖ് സബ അല്‍ അഹ്മദ് എന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇവര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നല്‍കിയ സംഭാവന മാനിച്ചു സൗദി

Damam, gulf, Jeddah, Riyad

മറായ കോംപ്ലക്‌സ് ഒരുങ്ങി; ഗള്‍ഫ് ഭരണാധികാരികളെ വരവേല്‍ക്കാന്‍ അല്‍ ഉല

റിയാദ്: ഗള്‍ഫ് ഉച്ചകോടിക്ക് വേദിയാകുന്ന സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മിറര്‍ ഗ്ലാസ് ഉപയോഗിച്ച് മോടിപിടിപ്പിച്ചതിന് ഗിന്നസ് റക്കോഡ് നേടിയ ‘മറായ’ കെട്ടിട സമുച്ചയത്തിലാണ് നാല്പത്തിയൊന്നാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പുരാതന സ്മാരകങ്ങളും നാഗരികതകളുമാണ് അല്‍ ഉലയുടെ പ്രത്യേകത. ആദ്യമായാണ് രാജ്യാന്തര സമ്മേളനത്തിന് അല്‍ ഉല വേദിയാകുന്നത്. ഗ്ലാസ് ഉപയോഗിച്ച് മോടികൂട്ടിയ ലോകത്തെ ഏറ്റവും വലിയ കെട്ടിട സമുച്ചയം മറായ കോംപ്ലക്‌സില്‍ ഗള്‍ഫ്‌രാഷ്ട്ര തലവന്‍മാരെ

Damam, gulf, Jeddah, Riyad

ദകര്‍ കാര്‍ റാലിക്ക് തുടക്കം; സൗദി വനിതകളും മാറ്റുരക്കും

റിയാദ്: അന്താരാഷ്ട്ര ദീര്‍ഘദൂര കാറോട്ട മത്സരം ദകാര്‍ റാലി ആരംഭിച്ചു. ദുര്‍ഘട പാതയിലൂടെ 7,600 കിലോ മീറ്റര്‍ ദൂരത്തിലാണ് മത്സര ഓട്ടം. റാലിയുടെ ഉദ്ഘാടനം ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മജീദിന്റെയും കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെയും സാന്നിധ്യത്തില്‍ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വനിതകള്‍ ഉള്‍പ്പെടെ 501 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 16 വനിതകളില്‍ സൗദി താരങ്ങളായ ദാനിയ അഖീല്‍, മശായെല്‍

gulf

തണല്‍ തരുന്ന സുബര്‍ക്കം

നിഖില സമീര്‍ വാത്സല്യം, സൗഹൃദം, ലാളന തുടങ്ങിയ വികാരങ്ങള്‍ അനുഭവിക്കാന്‍ കഴിയുക. ശാസന, ഉപദേശം, മാര്‍ഗനിര്‍ദേശം തുടങ്ങിയ ശിക്ഷണങ്ങള്‍ നേടാന്‍ സാധിക്കുക. ഇത്തരം രുചിക്കൂട്ട് പകര്‍ന്നു തന്ന ഉപ്പത്തണലിലാണ് ജീവിതത്തിന്റെ ആണ്‍ രുചിയും പ്രണയവും ആദ്യമായി നുകര്‍ന്നത്. ഏതൊരു മകളുടേയും ആദ്യ പ്രണയം അവളുടെ പിതാവാകും. കുഞ്ഞായിരിക്കുമ്പോള്‍ അവളുടെ സൂപ്പര്‍ഹീറോ. തിരിച്ചറിവുവെക്കുന്ന പ്രായത്തില്‍ തോളിലേറി നടക്കാനുള്ള കളിക്കൂട്ടുകാരന്‍. വല്യ പെണ്ണായി എന്ന നിഷ്‌കര്‍ഷ കാലത്തിലും പുറം ചെറിയാനുംപുറത്തേറാനും നഖം വെട്ടാനും സൈക്കിള്‍ സവാരി പഠിക്കാനുമൊക്കെ കൂട്ടായിരുന്ന മുതിരാത്ത

Damam, gulf, Jeddah, Riyad

സൗദി അതിര്‍ത്തികള്‍ തുറന്നു; 14 ദിവസം ക്വാറന്റൈന്‍; ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ക്കും പ്രവേശനം

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം. ജനുവരി 3 രാവിലെ 11 മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കുന്നതോടെ കൊവിഡിനെ തുടര്‍ന്നുളള ഗതാഗത നിയന്ത്രണം ഇല്ലാതായി. എന്നാല്‍ ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാംരംഭിക്കുമെന്ന് വ്യക്തമല്ല. അതേസമയം, ജനിതക മാറ്റം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലുളളവര്‍ സൗദിയിലെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. സൗദിയിലെത്തി രണ്ടാഴ്ചക്കിടെ രണ്ടു തവണ പരിശോധന നടത്തി

Damam, gulf, Jeddah, Riyad

ഉല്‍പാദനക്ഷതയുളള തൊഴിലവസരങ്ങള്‍ സൃഷ്ടക്കും; തൊഴിലില്ലായ്മ നിരക്ക് കുറക്കും

റിയാദ്: തൊഴില്‍ വിപണിയില്‍ നൈപുണ്യം നേടിയവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന തൊഴില്‍ നയമാണ് സൗദി അറേബ്യ സ്വീകരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ഉല്‍പാദനക്ഷതയുളള തൊഴിലവസരങ്ങള്‍ സൃഷ്ടക്കുന്നതിനുളള തൊഴില്‍ നയമാണ് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നടപ്പിലാക്കുന്നത്. സ്വദേശി പൗരന്മാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങളും തൊഴില്‍ നയം ഉറപ്പുവരുത്തും. ഇന്നത്തെ മാത്രമല്ല, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തൊഴില്‍ വിപണിക്കു കഴിയണം. രാജ്യത്തു നടപ്പിലാക്കുന്ന സമ്പദ് ഘടനയുടെ വൈവിധ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു

Scroll to Top