Sauditimesonline

metro orange line
നഗരത്തിന്റെ നാഡിയായി റിയാദ് മെട്രോ; സഞ്ചരിച്ചത് 20 കോടി യാത്രക്കാര്‍

gulf

Damam, gulf, Jeddah, Riyad

പ്രതിദിന വാക്‌സിന്‍ വിതരണം അരലക്ഷമാക്കും

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിയതായി ആരോഗ്യ മന്ത്രാലയം. ദിവസവും 50,000 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ കഴിയുന്ന വിധം ശേഷി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അടുത്ത മാസം 10 ലക്ഷം കൊവിഡ് വാക്‌സിന്‍ കൂടി എത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. പരമാവധി വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും അധികൃതര്‍ അറിയിച്ചു. മുന്‍ഗണന അനുസരിച്ച് ആദ്യ വിഭാഗം ഗുണഭോക്താക്കള്‍ക്ക് ഈ ആഴ്ച കുത്തിവെയ്പ് പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടം അടുത്ത […]

Damam, gulf, Jeddah, Riyad

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ വര്‍ധനവ്

റിയാദ്: ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവ്‌രേഖപ്പെടുത്തിയതായി സൗദി മാനവ ശേഷി വികസന നിധിയുടെ റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കൂടുതലായി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ആറ് ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 2020 മൂനാം പാദത്തില്‍ 5.5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, 26 ശതമാനം സ്ഥാപനങ്ങളും ചെറുകിട വ്യാപാരം, വര്‍ക്‌ഷോപ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ് മേഖലയില്‍ 24 ശതമാനവും സപ്പോര്‍ട് സര്‍വീസ് രംഗത്ത് 17 ശതമാനം സ്ഥാപനങ്ങളും

Damam, gulf, Jeddah, Riyad

‘നന്മ’ കലണ്ടര്‍ പ്രകാശനം

റിയാദ്: പ്രവാസി കൂട്ടായ്മ ‘നന്മ’ കരുനാഗപ്പള്ളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരി നിര്‍വാഹക സമിതി അംഗം നിയാസ് തഴവക്കു ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വാങ്ങി. കലണ്ടര്‍ ഡിസൈന്‍ നന്മ ഹ്യൂമാനിറ്റി സെല്‍ കണ്‍വീനര്‍ ഷാജഹാന്‍ മൈനാഗപ്പള്ളിയെ ചടങ്ങില്‍ അനുമോദിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംഘടിപ്പിച്ച ചടങ്ങില്‍ ട്രഷറര്‍ അഖിനാസ് എം കരുനാഗപ്പള്ളി, ജോയിന്റ് സെക്രട്ടറി മുനീര്‍ മണപ്പള്ളി, ഹ്യൂമാനിറ്റി സെല്‍ ജോ. കണ്‍വീനര്‍മാരായ റിയാസ് സുബൈര്‍, നൗഫല്‍ നൂറുദ്ദീന്‍, ജോ.

Damam, gulf, Jeddah, Riyad

സ്വദേശി എയര്‍ ഹോസ്റ്റസ്: സൗദിയ നിയമനം നല്‍കും

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ സ്വദേശി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുമെന്ന് അധികൃതര്‍. 75 വര്‍ഷത്തെ സൗദി എയര്‍ലൈന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുന്നത്. 1945ല്‍ ആണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. വിദേശികളായ വനിതകളെ മാത്രമാണ് ഇതുവരെ എയര്‍ഹോസ്റ്റസുമാരായി നിയമിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കുമെന്ന് സൗദി എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50 യുവതികള്‍ക്ക് നിയമനം നല്‍കുമെന്ന്

Damam, gulf, Jeddah, Riyad

നേരിട്ടു വിമാന സര്‍വീസ്; സാധ്യത വീണ്ടും മങ്ങി

റിയാദ്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സൗദിയിലേക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കാനുളള സാധ്യത വീണ്ടും മങ്ങി.പുതുവര്‍ഷത്തില്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇന്ത്യ-സൗദി സെക്ടറില്‍ നിയന്ത്രിത വിമാന സര്‍വീസ് നടത്തുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസി എയര്‍ ബബിള്‍ കരാറിന് ശ്രമം നടത്തിയിരുന്നു. ആരോഗ്യ മന്ത്രാലയം, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുമായി ചര്‍ച്ചയും നടത്തി. സന്തോഷകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം എംബസി പ്രതികരിക്കുകയും ചെയ്തിരുന്നു. പുതുവര്‍ഷത്തില്‍ വിമാന

Damam, gulf, Jeddah, Riyad

ലെവി തവണ വ്യവസ്ഥയില്‍; മന്ത്രാലയത്തിന്റെ പരിഗണനയില്‍

റിയാദ്: വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ വെലി തവണകളായി അടക്കാന്‍ അവസരം നല്‍കുന്നത് പരിഗണനയില്‍. മാനവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിത വിസയിലുളള ഒരംഗത്തിന് വര്‍ഷം 4800 റിയാലാണ് ലെവി അടക്കേണ്ടത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുളള കുടുംബത്തിന് വര്‍ഷം ലെവി മാത്രം 14800 റിയാല്‍ അടക്കണം. ഇതിന് പുറമെ താമസാനുമതി രേഖയായ ഇഖാമ ഫീസ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ വേറെയും ആവശ്യമാണ്. ഇഖാമ പുതുക്കുന്ന വേളയില്‍ ഭീമമായ സംഖ്യയാണ് വിദേശികള്‍ കണ്ടെത്തേണ്ടത്. ഇതിന്

Damam, gulf, Jeddah, Riyad

പുതുവത്സര പുലരി വരെ ബിഗ് ഡീല്‍; ലുലുവില്‍ 12 മണിക്കൂര്‍ ഷോപ്പിംഗ്

റിയാദ്: പുതുവത്സര പുലരി വരെ ഓണ്‍ലൈനില്‍ ബിഗ് ഡീല്‍ ഒരുക്കി ലുലു ഹൈപ്പര്‍. www.luluhypermarket.com/en-sa/ വെബ്‌സൈറ്റ് വഴിയും ലുലു ഷോപ്പിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഏറ്റവും വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 31 ന് ഉച്ചക്ക് 12 മുതല്‍ 2021 ജനുവരി 1 അര്‍ധ രാത്രി വരെ 12 മണിക്കൂറാണ് അതിശയകരമായ വിലക്കിഴിവില്‍ ‘ബിഗ് ബാംഗ്’ പ്രമോഷന്റെ ഭാഗമായി ഷോപിംഗിന് അവസരം ഒരുക്കിയിട്ടുളളത്. മുന്‍നിര ഇലക്‌ട്രോണിക്‌സ് ബ്രാന്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍

Damam, gulf, Jeddah, Riyad

വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലുളള വിദേശികള്‍ മാതൃരാജ്യങ്ങളിലേക്കയച്ച പണത്തില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 2230 കോടി റിയാല്‍ അധിക റമിറ്റന്‍സ് നടന്നതായും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 11 മാസം 13,627 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 11,397 കോടി റിയാലായിരുന്നു. ഈ വര്‍ഷം ജൂണിന് ശേഷം വിദേശികളുടെ റെമിറ്റന്‍സ് ഗണ്യമായി

Damam, gulf, Jeddah

ആശ്രിത ലെവിയുടെ പ്രത്യാഘാതം പഠിക്കണം: ശൂറാ അംഗം

റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയുടെ പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍. ആശ്രിത ലെവി ഏര്‍പ്പെടുത്തിയതോടെ നിരവധി വിദേശി കുടുംബങ്ങള്‍ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശൂറാ അംഗങ്ങളുടെ ആവശ്യം. ആശ്രിത ലെവി സാമൂഹിക രംഗത്തും സാമ്പത്തിക മേഖലയിലും എന്തെല്ലാം പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചതെന്ന് സമഗ്രമായി വിശകലനം ചെയ്യണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം എഞ്ചിനീയര്‍ നബീഹ് അല്‍ ബറാഹിം ആവശ്യപ്പെട്ടു. ആശ്രിത ലെവി സംബന്ധിച്ച് സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പഠനം നടത്തണം. സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിന്റെ

Damam, gulf, Jeddah, Riyad

പുതുവത്സര സമ്മാനം; സിറ്റി ഫ്‌ളവറില്‍ ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷന്‍

റിയാദ്: പുതുവര്‍ഷം ആഘോഷമാക്കാന്‍ വിലകിഴിവ് ഒരുക്കി സിറ്റി ഫ്‌ളവര്‍. അവിശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷനില്‍ ലഭ്യമാക്കിയിട്ടുളളത്. ഡിസംബര്‍ 30 മുതല്‍ സിറ്റി ഫ്‌ളവറിന്റെ എല്ലാ സ്‌റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ, കൂടുതല്‍ പണം ലാഭിക്കാന്‍ അവസരം ഒരുക്കുന്ന കോമ്പോ ഓഫര്‍ എന്നിവയാണ് ‘ബൈ ബിഗ് സേവ് ബിഗ്’ പ്രമോഷന്റെ പ്രത്യേകത. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍, പാദരഷകള്‍, ആരോഗ്യ- സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ്

Damam, gulf, Jeddah, Riyad

സൗദിയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കും

റിയാദ്: സൗദി അറേബ്യയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ രാജ്യത്തെത്തി ഒരാഴ്ചക്കിടെ റിയാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഏഴു ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ 10 ലക്ഷം വാക്‌സിന്‍ എത്തിക്കും. മെയ് മാസത്തോടെ 30 ലക്ഷം ഡോസ് രാജ്യത്ത് എത്തിക്കാനുളള

Damam, gulf, Jeddah, Riyad

ക്രിമിനല്‍ സ്വഭാവമുളള വാഹനാപകടം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറും

റിയാദ്: ക്രിമിനല്‍ സ്വഭാവമുളള ഗതാഗത നിയമ ലംഘനം നടത്തുന്നവനക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം കേസുകള്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയുളളവര്‍ അപകടം ക്ഷണിച്ചു വരുത്തുകയും ശിക്ഷയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് നടപടി. മറ്റുളളവരെ അപകടങ്ങളിലേക്ക് തളളിവിടുന്ന തരത്തില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുളള കേസുകള്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്യും. ഇതുസംബന്ധിച്ച് പബ്‌ളിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടലി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍

Damam, gulf, Jeddah, Riyad

മുസാഹ്മിയ തണല്‍ സാംസ്‌കാരിക വേദി

റിയാദ്: കലാ, കായിക, ജീവകാരുണ്യ കൂട്ടായ്മ തണല്‍ സാംസ്‌കാരിക വേദി മുസാഹ്മിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളും മഹാമാരിയുടെ ഭയാശങ്കകളുമായി ജീവിതം തള്ളിനീക്കുന്ന പ്രവാസികള്‍ക്കിടയില്‍ ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കൂട്ടായ്മ രൂപീകരിച്ചത് പ്രശ്‌സനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അനസ് മാതേങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവകാരുണ്യ സേവനം നടത്തിയ സംഘടനകളെ ആദരിച്ചു. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളും നടന്നു. സുബൈര്‍ ഇരാറ്റുപേട്ട,

Damam, gulf, Jeddah, Riyad

കരുണാകരന്‍ സ്മാരക കര്‍മ്മ പുരസ്‌കാരം സുരേഷ് ശങ്കറിന് സമ്മാനിച്ചു

റിയാദ്: ലീഡര്‍ കെ കരുണാകരന്‍ സ്മാരക ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി കര്‍മ്മ പുരസ്‌കാരം ഒഐസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കറിന് സമ്മാനിച്ചു. കൊവിഡ് കാലത്തു പ്രവാസ ലോകത്തും നാട്ടിലും ദുരിതം നേരിടുന്നവര്‍ക്ക് സാന്ത്വനം നല്‍കിയതിനാണ് അവാര്‍ഡ്. വിമാന ടിക്കറ്റ്, തൊഴില്‍ നഷ്ട്ടപെട്ടവര്‍ക്ക് മരുന്ന്, ഭക്ഷണം തുടങ്ങി നിരവധി സേവനങ്ങളാണ് സുരേഷ് ശങ്കര്‍ നിര്‍വഹിച്ചതെന്ന് ജൂറി ചെയര്‍മാന്‍ റസാഖ് ചാവക്കാട് പറഞ്ഞു. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നത അവാര്‍ഡ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്

Scroll to Top